< ഇയ്യോബ് 11 >

1 അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:
Sitten naemalainen Soofar lausui ja sanoi:
2 വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായൻ നീതിമാനായിരിക്കുമോ?
"Jäisikö suulas puhe vastausta vaille, ja saisiko suupaltti olla oikeassa?
3 നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ?
Saattaisivatko jaarituksesi miehet vaikenemaan, niin että saisit pilkata, kenenkään sinua häpeään häätämättä?
4 എന്റെ ഉപദേശം നിൎമ്മലം എന്നും തൃക്കണ്ണിന്നു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ.
Sanoithan: 'Minun opetukseni on selkeä, ja minä olen puhdas sinun silmissäsi'.
5 അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും
Mutta jospa Jumala puhuisi ja avaisi huulensa sinua vastaan
6 ജ്ഞാനമൎമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
ja ilmaisisi sinulle viisauden salaisuudet, että hänellä on ymmärrystä monin verroin! Silloin huomaisit, että Jumala on painanut unhoon montakin pahaa tekoasi.
7 ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സൎവ്വശക്തന്റെ സമ്പൂൎത്തി നിനക്കു മനസ്സിലാകുമോ?
Sinäkö käsittäisit Jumalan tutkimattomuuden tahi pääsisit Kaikkivaltiaan täydellisyydestä perille?
8 അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാൾ അഗാധമായതു; നിനക്കെന്തറിയാം? (Sheol h7585)
Se on korkea kuin taivas-mitä voit tehdä, syvempi kuin tuonela-mitä voit ymmärtää? (Sheol h7585)
9 അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളതു.
Se on pitempi kuin maa ja laveampi kuin meri.
10 അവൻ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നതു ആർ?
Jos hän liitää paikalle ja vangitsee ja kutsuu oikeuden kokoon, niin kuka voi häntä estää?
11 അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവെക്കാതെ തന്നേ അവൻ ദ്രോഹം കാണുന്നു.
Sillä hän tuntee valheen miehet, vääryyden hän näkee tarkkaamattakin.
12 പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;
Onttopäinen mies voi viisastua ja villiaasin varsa ihmistyä.
13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലൎത്തുമ്പോൾ
Jos sinäkin valmistat sydämesi ja ojennat kätesi hänen puoleensa-
14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളിൽ പാൎപ്പിക്കരുതു.
mutta jos kädessäsi on vääryys, heitä se kauas äläkä anna petoksen asua majoissasi-
15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയൎത്തും; നീ ഉറെച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.
silloin saat kohottaa kasvosi ilman häpeän tahraa, olet kuin vaskesta valettu etkä mitään pelkää.
16 അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓൎക്കും.
Silloin unhotat onnettomuutesi, muistelet sitä kuin vettä, joka on virrannut pois.
17 നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും.
Elämäsi selkenee kirkkaammaksi keskipäivää, pimeänkin aika on niinkuin aamunkoitto.
18 പ്രത്യാശയുള്ളതുകൊണ്ടു നീ നിൎഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;
Silloin olet turvassa, sillä sinulla on toivo; tähystelet-käyt turvallisesti levolle,
19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും.
asetut makaamaan, kenenkään peljättämättä, ja monet etsivät sinun suosiotasi.
20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവൎക്കു പോയ്പോകും; പ്രാണനെ വിടുന്നതത്രേ അവൎക്കുള്ള പ്രത്യാശ.
Mutta jumalattomain silmät raukeavat; turvapaikka on heiltä mennyt, ja heidän toivonsa on huokaus."

< ഇയ്യോബ് 11 >