< യിരെമ്യാവു 8 >

1 ആ കാലത്തു അവർ യെഹൂദാരാജാക്കന്മാരുടെ അസ്ഥികളെയും പ്രഭുക്കന്മാരുടെ അസ്ഥികളെയും പുരോഹിതന്മാരുടെ അസ്ഥികളെയും പ്രവാചകന്മാരുടെ അസ്ഥികളെയും യെരൂശലേംനിവാസികളുടെ അസ്ഥികളെയും ശവക്കുഴികളിൽനിന്നെടുത്തു,
“यो परमप्रभुको घोषणा हो, त्यस बेला तिनीहरूले चिहानहरूबाट यहूदाका राजाहरू, यसका अधिकारीहरू, पुजारीहरू, अगमवक्ताहरू र यरूशलेमका बासिन्दाहरूका हड्‍डीहरू निकाल्नेछन् ।
2 തങ്ങൾ സ്നേഹിച്ചതും സേവിച്ചതും പിഞ്ചെന്നു അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂൎയ്യന്നും ചന്ദ്രന്നും ആകാശത്തിലെ സൎവ്വസൈന്യത്തിന്നും മുമ്പാകെ അവയെ നിരത്തിവെക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിന്നു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാടു.
त्यसपछि तिनीहरूले सूर्य, चन्द्रमा र आकाशका सबै ताराको प्रकाशमा तिनलाई फैलाउनेछन् । तिनीहरूले आकाशका यी कुराहरूलाई पछ्याएका छन्, सेवा गरेका छन्, तिनको खोजी गरेका छन् र पुजा गरेका छन् । हड्‍डीहरू फेरि जम्मा गरिने र गाडिने छैनन् । ती जमिनको सतहमा मलझैं परिरहनेछन् ।
3 ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പു ഒക്കെയും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നേ, ജീവനെയല്ല മരണത്തെ തിരഞ്ഞെടുക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
हरेक बाँकी रहेको ठाउँ जहाँ मैले तनीहरूलाई धपाएको छु, त्यहाँ तिनीहरूले आफ्‍नो निम्‍ति जीवनको साटो मृत्यु रोज्नेछन्, यो सर्वशक्तिमान् परमप्रभुको घोषण हो ।
4 നീ അവരോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരുത്തൻ വീണാൽ എഴുനീല്ക്കയില്ലയോ? ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരികയില്ലയോ?
त्यसैले तिनीहरूलाई भन्, “परमप्रभु यसो भन्‍नुहुन्छ, 'के कोही लडेर उठ्दैन र? के कोही हरायो भने त्यो फर्केर आउन खोज्दैन र?
5 യെരൂശലേമിലെ ഈ ജനമോ ഇടവിടാത്ത പിന്മാറ്റമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ടു മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്തു?
यरूशलेमका मानिसहरू किन स्थायी विश्‍वासहीनतामा तर्केर गएका छन् त? तिनीहरू विश्‍वासघातमा टाँसिरहन्छन्, र पश्‍चात्ताप गर्न इन्कार गर्छन् ।
6 ഞാൻ ശ്രദ്ധവെച്ചു കേട്ടു; അവർ നേരു സംസാരിച്ചില്ല; അയ്യോ ഞാൻ എന്തു ചെയ്തുപോയി എന്നു പറഞ്ഞു ആരും തന്റെ ദുഷ്ടതയെക്കുറിച്ചു അനുതപിച്ചില്ല; കുതിര പടെക്കു പായുന്നതുപോലെ ഓരോരുത്തൻ താന്താന്റെ വഴിക്കു തിരിയുന്നു.
मैले ध्यान दिएँ, र सुनें, तर तिनीहरूले सही कुरा बोलेनन् । आफ्नो दुष्‍टताको लागि कोही पनि दुःखी भएन, 'मैले के गरेको छु?' भनेर सोध्‍ने कुनै व्‍यक्‍ति छैन । घोडा युद्धमा गएझैं तिनीहरू सबै आफूलाई इच्छा लागेको ठाउँमा जान्छन् ।
7 ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിന്നുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.
आकाशको सारस अनि ढुकुर, गौँथली र सारिका चरा पनि आफ्नो समय थाहा छ । तिनीहरू ठिक समयमा बसाइँ सर्छन्, तर मेरा मानिसहरूले परमप्रभुका आज्ञाहरू जान्दैनन् ।
8 ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടു എന്നു നിങ്ങൾ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീൎത്തിരിക്കുന്നു.
'परमप्रभुको व्यवस्था हामीसित भएको हुनाले हामी बुद्धिमान छौं' भनी तिमीहरू कसरी भन्‍न सक्छौ? वास्तवमा, हेर, शास्‍त्रीहरूको छलपूर्ण कलमले धलको सृजना गरेको छ ।
9 ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവൎക്കു എന്തൊരു ജ്ഞാനമുള്ളു?
बुद्धिमान् मानिसहरू लज्‍जित हुनेछन् । तिनीहरू हताश भएका छन् र पासोमा परेका छन् । हेर, तिनीहरूले परमप्रभुको वचन इन्कार गर्छन्, यसैले तिनीहरूको बुद्धिको के काम?
10 അതുകൊണ്ടു ഞാൻ അവരുടെ ഭാൎയ്യമാരെ അന്യന്മാൎക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവൎക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവൎത്തിക്കുന്നു.
त्यसैले म तिनीहरूका पत्‍नीहरू अरूलाई दिनेछु, र तिनीहरूका खेतबारी अधिकार गर्नेहरूलाई म ति दिनेछु, किनकि सानादेखि ठुलासम्म सबै जना बेइमान आर्जनको लागि लोभी छन् । अगमवक्तादेखि पुजारीसम्म सबैले छलको अभ्यास गर्छन् ।
11 സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
शान्‍ति नै नहुँदा पनि 'शान्ति, शान्ति' भनेर तिनीहरूले मेरा मानिसहरूको चोटलाई अलिअलि मात्र निको पारेका छन् ।
12 മ്ലേച്ഛത പ്രവൎത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ ദൎശനകാലത്തു അവർ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു.
तिनीहरूले घृणित कामहरू गर्दा के तिनीहरू लज्‍जित भए? तिनीहरू लज्‍जित भएनन् । कसरी शर्म मान्‍ने भन्‍ने कुरा पनि तिनीहरूलाई थाहा भएन । त्यसैले पतन भएकाहरूका बिचमा तिनीहरू पतन हुनेछन् । तिनीहरूलाई दण्ड दिइँदा तिनीहरू तल खसालिने छन्, परमप्रभु भन्‍नुहुन्छ ।
13 ഞാൻ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.
म तिनीहरूलाई पूर्ण रूपमा हटाइदिने छु, यो परमप्रभुको घोषणा हो । दाखका बोटहरूमा दाख हुनेछैन, न त अञ्जीरका रुखहरूमा अञ्जीर हुनेछ । किनकि पात सुकेर जानेछ, र मैले तिनीहरूलाई दिएका कुरा हराएर जानेछ ।
14 നാം അനങ്ങാതിരിക്കുന്നതെന്തു? കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്നു അവിടെ നശിച്ചുപോക; നാം യഹോവയോടു പാപം ചെയ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ചു നശിപ്പിച്ചിരിക്കുന്നു.
हामी किन यहाँ बसिरहेका छौं? सँगसँगै आओ । हामी किल्लाबन्दी गरिएका सहरहरूमा जाऔं, र त्यहाँ हामी मरेर चुप बनौं । किनकि परमप्रभु हाम्रा परमेश्‍वरले हामीलाई चुप पार्नुहुनेछ । उहाँले हामीलाई विष पिउन लगाउनुहुनेछ किनकि हामीले उहाँको विरुद्धमा पाप गरेका छौं ।
15 നാം സമാധാനത്തിന്നായി കാത്തിരുന്നു; എന്നാൽ ഒരു ഗുണവും വന്നില്ല; രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!
हामी शान्तिको अपेक्षा गर्दैछौं, तर त्यहाँ कुनै असल कुरो हुनेछैन । हामी चङ्गाइको समयको आशा गर्दैछौं, तर त्यहाँ त्रास हुनेछ ।
16 അവന്റെ കുതിരകളുടെ ചിറാലിപ്പു ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗൎജ്ജനംകൊണ്ടു ദേശമൊക്കെയും വിറെക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.
दानबाट त्यसका घोडाहरूको घ्वार-घ्वार आवाज सुनिन्छ । त्यसका शक्तिशाली घोडाहरूको हिनहिनाइको आवाजमा पुरै पृथ्वी हल्लिन्छ । किनकि तिनीहरू आउनेछन् र यो देश र यसको सम्पत्ति, सहर र यसमा बस्‍नेहरूलाई स्वाहा पार्नेछन् ।
17 ഞാൻ സൎപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയക്കും; അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
किनकि हेर, म तिमीहरूका बिचमा सर्पहरू, तिमीहरूका टुनामुनाले वशमा पार्न नसक्‍ने विषालु सर्पहरू पठाउँदैछु । तिनीहरूले तिमीहरूलाई डस्‍नेछन्, यो परमप्रभुको घोषणा हो ।
18 അയ്യോ, എന്റെ സങ്കടത്തിൽ എനിക്കു ആശ്വാസം വന്നെങ്കിൽ കൊള്ളായിരുന്നു; എന്റെ മനസ്സു വല്ലാതെ ഇരിക്കുന്നു.
मेरो शोकको कुनै अन्त छैन, र मेरो हृदय व्याकुल भएको छ ।
19 കേട്ടോ, ദൂരദേശത്തുനിന്നു എന്റെ ജനത്തിന്റെ പുത്രി: സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവു അവിടെ ഇല്ലയോ എന്നു നിലവിളിക്കുന്നു. അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും അന്യദേശങ്ങളിലെ മിത്ഥ്യാമൂൎത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്നു?
हेर्नुहोस्, टाढाको देशमा भएका मेरो मानिसहरूको छोरीको क्रन्दन सुन्‍नुहोस् । के परमप्रभु सियोनमा हुनुहुन्‍न र? के त्यसका राजा अहिले त्यहाँ हुनुहुन्‍न र? त्यसो भए, तिनीहरूले आफ्ना खोपिएका मूर्तिहरू र बेकम्मा विदेशी देवताहरूले मलाई किन रिस उठाउँछन् त?
20 കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതുമില്ല.
कटनीको समय बितेको छ, ग्रीष्म ऋतु पनि सकिएको छ । तरै पनि हामी बचाइएका छैनौं ।
21 എന്റെ ജനത്തിൻ പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.
मेरा मानिसहरूको छोरीको चोटको कारणले मलाई मलाई चोट लागेको छ । त्यसलाई आइपरेका डरलाग्दा कुराहरूमा म शोक गर्छु । म लज्‍जित भएको छु ।
22 ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
के गिलादमा कुनै औषधी छैन? के त्यहाँ कुनै निको पार्न व्‍यक्‍ति छैन? मेरा मानिसहरूको छोरीको चोट किन निको भएको छैन त?

< യിരെമ്യാവു 8 >