< യിരെമ്യാവു 5 >

1 ന്യായം പ്രവൎത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറികയും ചെയ്‌വിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.
Obchodźcie ulice Jeruzalemskie, a upatrujcie teraz, i obaczcie, a szukajcie po ulicach jego, jeźli znajdziecie męża, jeźli kto jest coby czynił sąd i szukał prawdy, a przepuszczę mu.
2 യഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.
Ale choć mówią: Jako żyje Pan, tedy przecię krzywo przysięgają.
3 യഹോവേ, നിന്റെ കണ്ണു വിശ്വസ്തതയല്ലയോ നോക്കുന്നതു? നീ അവരെ അടിച്ചു എങ്കിലും അവർ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവൎക്കു ബോധം കൈക്കൊൾവാൻ മനസ്സില്ലായിരുന്നു; അവർ തങ്ങളുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; മടങ്ങിവരുവാൻ അവൎക്കു മനസ്സില്ലായിരുന്നു.
O Panie! izali oczy twoje nie patrzą na prawdę? Bijesz ich, ale ich nie boli; wniwecz ich obracasz, ale nie chcą przyjąć karania; zatwardzili oblicza swe nad opokę, nie chcą się nawrócić.
4 അതുകൊണ്ടു ഞാൻ: ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നേ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല.
Tedym Ja rzekł: Podobno ci nędzni są, głupio sobie poczynają; bo nie są powiadomi drogi Pańskiej, i sądu Boga swego.
5 ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാൽ അവരും ഒരുപോലെ നുകം തകൎത്തു കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.
Pójdę do celniejszych, i będę mówił do nich; bo oni są powiadomi drogi Pańskiej, i sądu Boga swego; ale i ci wespół połamali jarzmo, potargali związki.
6 അതുകൊണ്ടു കാട്ടിൽനിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽനിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.
Przetoż ich pobije lew z lasu, wilk wieczorny wygubi ich, lampart czyhać będzie u miast ich. Ktokolwiek wyjdzie z nich, rozszarpany będzie; bo się rozmnożyły przestępstwa ich, i zmogły się odwrócenia ich.
7 ഞാൻ നിന്നോടു ക്ഷമിക്കുന്നതു എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്തു അവർ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.
Jestże co, dlaczegobym ci miał przepuścić? Synowie twoi opuścili mię, a przysięgają przez onych, którzy nie są bogami. Jakom ich jedno nakarmił, zaraz cudzołożą, a do domu wszetecznicy hurmem się walą.
8 തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവർ മദിച്ചുനടന്നു, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ ഭാൎയ്യയെ നോക്കി ചിറാലിക്കുന്നു.
Rano wstawając są jako konie wytuczone, każdy z nich rży do żony bliźniego swego.
9 ഇവനിമിത്തം ഞാൻ സന്ദൎശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
Izali dlatego nawiedzić ich nie mam? mówi Pan; izali się nad takim narodem nie ma mścić dusza moja?
10 അതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിൻ; എങ്കിലും മുടിച്ചുകളയരുതു; അതിന്റെ കൊമ്പുകളെ നീക്കിക്കളവിൻ; അവ യഹോവെക്കുള്ളവയല്ലല്ലോ.
Wstąpcie na mury jego, a rozwalcie je, wszakże ich do gruntu nie znoście; znieście filarzyki murów jego, gdyż nie są Pańskie.
11 യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Wielce zaiste wystąpił przeciwko mnie dom Izraelski i dom Judzki, mówi Pan.
12 അവർ യഹോവയെ നിഷേധിച്ചു പറഞ്ഞതു: അതു അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.
Zadali kłamstwo Panu, i rzekli: Nie tak, nie przyjdzieć na nas nic złego, a miecza i głodu nie doznamy.
13 പ്രവാചകന്മാർ കാറ്റായ്തീരും; അവൎക്കു അരുളപ്പാടില്ല; അവൎക്കു അങ്ങനെ ഭവിക്കട്ടെ.
A ci prorocy pominą z wiatrem, a żadnego słowa Bożego niemasz u nich; i owszem tak się im samym stanie.
14 അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ വാക്കു പറഞ്ഞതുകൊണ്ടു, ഇതാ, ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും ഈ ജനത്തെ വിറകും ആക്കും; അവർ അതിന്നു ഇരയായി തീരും.
Przetoż tak mówi Pan, Bóg zastępów: Ponieważeście to mówili, oto Ja kładę słowa moje w usta twoje za ogień, a lud ten za drwa, i pożre ich.
15 യിസ്രായേൽഗൃഹമേ, ഞാൻ ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടു: അതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ;
Oto Ja przywiodę na was naród z daleka, o domie Izraelski! mówi Pan, naród mocny, naród starodawny, naród, którego języka umieć nie będziesz, ani zrozumiesz, co mówi.
16 അവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവർ എല്ലാവരും വീരന്മാരത്രേ.
Którego sajdak jako grób otwarty, wszyscy są mężni.
17 നിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ടുന്ന നിന്റെ വിളവും നിന്റെ ആഹാരവും അവർ ഭക്ഷിച്ചുകളയും; അവർ നിന്റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവർ നിന്റെ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും തിന്നുകളയും; നീ ആശ്രയിക്കുന്ന നിന്റെ ഉറപ്പുള്ള പട്ടണങ്ങളെ അവർ വാൾകൊണ്ടു ശൂന്യമാക്കിക്കളയും.
I zjedzą urodzaj twój, i chleb twój: pożrą synów twoich i córki twoje; poje trzody twoje i woły twoje; poje winną macicę twoję, i figi twoje, a miasta twoje obronne, w których ty ufasz, mieczem znędzi.
18 എന്നാൽ അന്നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളകയില്ല എന്നു യഹോവയുടെ അരുളപ്പാടു.
A wszakże i w one dni, mówi Pan, końca z wami nie uczynię.
19 നമ്മുടെ ദൈവമായ യഹോവ ഇവയൊക്കെയും നമ്മോടു ചെയ്‌വാൻ സംഗതി എന്തെന്നു ചോദിക്കുമ്പോൾ നീ അവരോടു: നിങ്ങൾ എന്നെ ഉപേക്ഷിച്ചു നിങ്ങളുടെ ദേശത്തു അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾക്കുള്ളതല്ലാത്ത ദേശത്തു നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും എന്നുത്തരം പറയേണം.
Albowiem gdy rzeczecie: Przeczże nam Pan, Bóg nasz, to wszystko czyni? Tedy im odpowiesz: Jakoście mię opuścili, a służyli bogom cudzym w ziemi waszej, tak służyć będziecie cudzoziemcom w ziemi nie waszej.
20 നിങ്ങൾ യാക്കോബ് ഗൃഹത്തിൽ പ്രസ്താവിച്ചു യെഹൂദയിൽ പ്രസിദ്ധമാക്കേണ്ടതെന്തെന്നാൽ:
Oznajmijcie to domowi Jakóbowemu, a rozgłoście w Judzie, mówiąc:
21 കണ്ണു ഉണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേൾപ്പിൻ!
Słuchajcież teraz tego, ludu głupi! który niemasz serca, który oczy mając, a nie widzisz, który uszy mając, a nie słyszysz.
22 നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല.
I nie będziecież się mnie bali? mówi Pan; a przed obliczem mojem nie będziecież się lękali? którym położył morzu piasek za granicę ustawą wieczną, a nie przestąpi jej. Choć się wzruszą, wszakże nie przemogą; choć się wzburzą wały jego, wszakże nie przeskoczą go.
23 ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു; അവർ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു.
Ale ten lud ma serce ociążałe i odporne; odstąpili odemnie i odeszli;
24 മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടുന്ന മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്നു അവർ ഹൃദയത്തിൽ പറയുന്നതുമില്ല.
Ani rzekli w sercu swem: Bójmy się już Pana, Boga naszego, który daje deszcz i w jesieni i na wiosnę czasu swego, który tygodni pewnych i żniwa naszego przestrzega.
25 ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.
Ale nieprawości wasze odwróciły to, a grzechy wasze zahamowały to dobro od was.
26 എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.
Bo się znajdują w ludu moim niezbożnicy, którzy czyhają jako łowcy, rozciągają sieci, zastawiają sidła, a łapią ludzi.
27 കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീൎന്നിരിക്കുന്നു.
Jako klatka pełna ptaków, tak domy ich pełne są zdrady; przetoż się wzmogli i zbogacili.
28 അവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാൎയ്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാൎക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാൎക്കു ന്യായപാലനം ചെയ്യുന്നതുമില്ല.
Roztyli, lśnią się, i innych w złościach przewyższają; sprawy nie sądzą, ani sprawy sierotki; wszakże się im szczęści, chociaż sprawy ubogiego nie rozsądzili.
29 ഇവനിമിത്തം ഞാൻ സന്ദൎശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
Izali dlatego nie nawiedzę ich? mówi Pan; izali się nad narodem takowym nie będzie mścić dusza moja?
30 വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.
Rzecz dziwna i sroga dzieje się w tej ziemi:
31 പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും?
Prorocy kłamliwie prorokują, a kapłani panują przez ręce ich, a lud mój kocha się w tem; czegożbyście na ostatek nie uczynili?

< യിരെമ്യാവു 5 >