< യിരെമ്യാവു 45 >
1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേൎയ്യാവിന്റെ മകനായ ബാരൂക്ക് ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ:
Det Ord, som Profeten Jeremias talte til Baruk, Nerias Søn, der han skrev disse Ord i en Bog efter Jeremias's Mund, i Judas Konge, Jojakims, Josias's Søns fjerde Aar:
2 ബാരൂക്കേ, നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Saa siger Herren, Israels Gud, om dig, Baruk:
3 യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളൎന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ.
Du sagde: Ak, ve mig! thi Herren har lagt Sorrig til min Smerte, jeg er træt af mit Suk og finder ingen Rolighed.
4 ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അതു അങ്ങനെ തന്നേ.
Saaledes skal du sige til ham: Saa siger Herren: Se, det, jeg byggede, nedbryder jeg, og det, jeg plantede, oprykker jeg, ja, dette ganske Land.
5 എന്നാൽ നീ നിനക്കായിട്ടു വലിയ കാൎയ്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാൻ സൎവ്വജഡത്തിന്നും അനൎത്ഥം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ളപോലെ തരും എന്നിങ്ങനെ നീ അവനോടു പറയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു.
Og du, du søger dig store Ting! søg dem ej; thi se, jeg lader Ulykke komme over alt Kød, siger Herren, men dig vil jeg give dia Sjæl som Bytte paa hvert Sted, hvorhen du drager.