< യിരെമ്യാവു 44 >

1 മിസ്രയീംദേശത്തു മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും പാൎക്കുന്ന സകലയെഹൂദന്മാരെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
The word came to Jeremiah concerning all the Judeans who lived in the land of Egypt, the ones staying in Migdol, Tahpanhes, Memphis, and in Upper Egypt:
2 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്മേലും സകലയെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനൎത്ഥം ഒക്കെയും നിങ്ങൾ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.
“Yahweh of hosts, God of Israel, says, 'You yourselves have seen all the disasters that I brought on Jerusalem and all the cities of Judah. See, they are ruins today. There is no one to live in them.
3 അതു, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാൎക്കു ധൂപംകാട്ടുവാനും അവയെ സേവിപ്പാനും ചെന്നു എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം അവർ ചെയ്ത ദോഷംനിമിത്തമത്രേ.
This is because of the wicked things they did to offend me by going to burn incense and to worship other gods. These were gods that neither they themselves, nor you, nor your ancestors knew.'
4 ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛകാൎയ്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.
So I repeatedly sent all of my servants the prophets to them. I sent them to say, 'Stop doing these abominable things that I hate.'
5 എന്നാൽ അവർ അന്യദേവന്മാൎക്കു ധൂപംകാട്ടാതവണ്ണം തങ്ങളുടെ ദോഷം വിട്ടുതിരിയേണ്ടതിന്നു ശ്രദ്ധിക്കാതെയും ചെവി ചായിക്കാതെയും ഇരുന്നു.
But they did not listen. They refused to pay attention or turn from their wickedness in burning incense to other gods.
6 അതുകൊണ്ടു എന്റെ ക്രോധവും കോപവും ചൊരിഞ്ഞു യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ജ്വലിച്ചു; അവ ഇന്നു ശൂന്യവും നാശവും ആയി കിടക്കുന്നു.
So my fury and my wrath were poured out and kindled a fire in the cities of Judah and the streets of Jerusalem. So they became ruins and devastations, as at this present day.'
7 ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും
So now Yahweh, the God of hosts and the God of Israel, says this, 'Why are you doing great wickedness against yourselves? Why are you causing yourselves to be cut off from among Judah—men and women, children and babies? No remnant of you will be left.
8 നിങ്ങൾ വന്നു പാൎക്കുന്ന മിസ്രയീംദേശത്തുവെച്ചു അന്യദേവന്മാൎക്കു ധൂപംകാണിച്ചു നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു എന്നെ കോപിപ്പിക്കുന്നതിനാൽ നിങ്ങളെത്തന്നേ ഛേദിച്ചുകളഞ്ഞിട്ടു സകലഭൂജാതികളുടെയും ഇടയിൽ നിങ്ങൾ ശാപവും നിന്ദയും ആയ്തീരേണ്ടതിന്നും നിങ്ങളുടെ പ്രാണഹാനിക്കായി ഈ മഹാദോഷം ചെയ്യുന്നതെന്തു?
By your wickedness you have offended me with the deeds of your hands, by burning incense to other gods in the land of Egypt, where you have gone to live. You have gone there so that you will be destroyed, so that you will be a curse and a reproach among all the nations of the earth.
9 യെഹൂദാദേശത്തും യെരൂശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാർ ചെയ്ത ദോഷങ്ങളും യെഹൂദാരാജാക്കന്മാർ ചെയ്ത ദോഷങ്ങളും അവരുടെ ഭാൎയ്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ ചെയ്ത ദോഷങ്ങളും നിങ്ങളുടെ ഭാൎയ്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ മറന്നുപോയോ?
Have you forgotten the wickedness committed by your ancestors and the wickedness committed by the kings of Judah and their wives? Have you forgotten the evil committed by yourselves and your wives in the land of Judah and the streets of Jerusalem?
10 അവർ ഇന്നുവരെയും തങ്ങളെത്തന്നേ താഴ്ത്തിയില്ല; അവർ ഭയപ്പെടുകയോ ഞാൻ നിങ്ങളുടെ മുമ്പിലും നിങ്ങളുടെ പിതാക്കന്മാരുടെ മുമ്പിലും വെച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കയോ ചെയ്തതുമില്ല.
To this day, they still are not humbled. They do not honor my law or decrees that I placed before them and their ancestors, nor do they walk in them.'
11 അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനൎത്ഥത്തിന്നായിട്ടു, യെഹൂദയെ മുഴുവനും ഛേദിച്ചുകളവാനായിട്ടു തന്നേ, എന്റെ മുഖം നിങ്ങൾക്കു എതിരായി വെക്കുന്നു.
Therefore Yahweh of hosts, God of Israel, says this, 'See, I am about to set my face against you to bring disaster to you and to destroy all of Judah.
12 മിസ്രയീംദേശത്തു ചെന്നു പാൎപ്പാൻ അവിടെ പോകേണ്ടതിന്നു മുഖം തിരിച്ചിരിക്കുന്ന യെഹൂദാശിഷ്ടത്തെ ഞാൻ പിടിക്കും; അവരെല്ലാവരും മുടിഞ്ഞുപോകും; മിസ്രയീംദേശത്തു അവർ വീഴും; വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ മുടിഞ്ഞുപോകും; അവർ ആബാലവൃദ്ധം വാൾകൊണ്ടും ക്ഷാമംകൊണ്ടും മരിക്കും; അവർ പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും.
For I will take the remnant of Judah that has set out to go to the land of Egypt to live there. I will do this so that they will all perish in the land of Egypt. They will fall by sword and famine. From the least to the greatest they will perish by sword and famine. They will die and will become an object of swearing, cursing, reproaching, and a horrible thing.
13 ഞാൻ യെരൂശലേമിനെ സന്ദൎശിച്ചതുപോലെ മിസ്രയീംദേശത്തു പാൎക്കുന്നവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദൎശിക്കും.
For I will punish the people inhabiting the land of Egypt just as I punished Jerusalem with the sword, with famine, and with the plague,
14 മിസ്രയിംദേശത്തു വന്നു പാൎക്കുന്ന യെഹൂദാശിഷ്ടത്തിൽ ആരും അവൎക്കു മടങ്ങിച്ചെന്നു പാൎപ്പാൻ ആഗ്രഹമുള്ള യെഹൂദാദേശത്തേക്കു മടങ്ങിപ്പോവാന്തക്കവണ്ണം ചാടിപ്പോകയില്ല, ശേഷിക്കയുമില്ല; വഴുതിപ്പോകുന്ന ചിലരല്ലാതെ ആരും മടങ്ങിപ്പോകയില്ല.
so that none of the remnant of Judah who have gone to live in the land of Egypt will escape or survive or return to the land of Judah, to which they desire to return and live; and none of them will return except a few who escaped from there.'”
15 അതിന്നു തങ്ങളുടെ ഭാൎയ്യമാർ അന്യദേവന്മാൎക്കു ധൂപം കാട്ടീട്ടുണ്ടെന്നു അറിഞ്ഞ സകലപുരുഷന്മാരും മഹാസംഘമായി അരികെ നിന്ന സകലസ്ത്രീകളും മിസ്രയീംദേശത്തു പത്രോസിൽ പാൎത്ത സകലജനവും യിരെമ്യാവോടു ഉത്തരം പറഞ്ഞതു:
Then all the men who knew that their wives were burning incense to other gods, and all the women who were in the great assembly, and all the people who were living in Lower and Upper Egypt, answered Jeremiah.
16 നീ യഹോവയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങൾ നിന്നെ കൂട്ടാക്കുകയില്ല.
They said, “About the word that you have told us in Yahweh's name—we will not listen to you.
17 ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും അവൾക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങൾ നേൎന്നിരിക്കുന്ന നേൎച്ച ഒക്കെയും ഞങ്ങൾ നിവൎത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും ചെയ്തതുപോലെ തന്നേ; അന്നു ഞങ്ങൾക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനൎത്ഥവും നേരിട്ടിരുന്നില്ല.
For we will certainly do all the things that we said we would do—burn incense to the queen of heaven and pour out drink offerings to her just as we, our ancestors, our kings, and our leaders did in the cities of Judah and the streets of Jerusalem. Then we will be filled with food and will prosper, without experiencing any disaster.
18 എന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലി പകരുന്നതും നിൎത്തിയതു മുതൽ ഞങ്ങൾക്കു എല്ലാം ബുദ്ധിമുട്ടു തന്നേ; ഞങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.
When we refrained from doing these things, not offering incense to the queen of heaven and not pouring out drink offerings to her, we were all suffering poverty and were dying by sword and famine.”
19 ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോൾ, ഞങ്ങൾ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവൾക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭൎത്താക്കന്മാരെ കൂടാതെയോ?
The women said, “When we were making incense offerings before the queen of heaven and pouring out drink offerings to her, was it against our husbands that we did these things, making cakes in her image and pouring out drink offerings to her?”
20 അപ്പോൾ യിരെമ്യാവു സകലജനത്തോടും, പുരുഷന്മാരും സ്ത്രീകളുമായി തന്നോടു ഉത്തരം പറഞ്ഞ സകലജനത്തോടും തന്നേ, പറഞ്ഞതെന്തെന്നാൽ:
Then Jeremiah said to all the people—to the men and women, and all the people who answered him—he proclaimed and said,
21 യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപംകാട്ടിയതു യഹോവ ഓൎത്തില്ലയോ? അവന്റെ മനസ്സിൽ അതു വന്നില്ലയോ?
“Did not Yahweh remember the incense that you burned in the cities of Judah and the streets of Jerusalem—you and your ancestors, your kings and leaders, and the people of the land? For Yahweh calls this to mind; it comes to his thoughts.
22 നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തവും നിങ്ങൾ പ്രവൎത്തിച്ച മ്ലേച്ഛതനിമിത്തവും യഹോവെക്കു സഹിപ്പാൻ വഹിയാതെയായി; അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു നിവാസികൾ ഇല്ലാതെ ശൂന്യവും സ്തംഭനഹേതുവും ശാപവിഷയവും ആയിത്തീൎന്നിരിക്കുന്നു.
Then he was no longer able to bear it because of your wicked practices, because of the abominations that you did. Then your land became a desolation, a horror, and a curse so there was no longer an inhabitant as at this present day.
23 നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെയും അവന്റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപംകാട്ടി യഹോവയോടു പാപം ചെയ്കകൊണ്ടു, ഇന്നു ഈ അനൎത്ഥം നിങ്ങൾക്കു വന്നു ഭവിച്ചിരിക്കുന്നു.
Because you burned incense and sinned against Yahweh, and because you would not listen to his voice, his law, his statutes, or his covenant decrees, this disaster against you has happened as at this present day.”
24 പിന്നെയും യിരെമ്യാവു സകലജനത്തോടും സകലസ്ത്രീകളോടും പറഞ്ഞതു: മിസ്രയീംദേശത്തിരിക്കുന്ന യെഹൂദന്മാരായ നിങ്ങൾ എല്ലാവരും യഹോവയുടെ വചനം കേൾപ്പിൻ!
Then Jeremiah said to all the people and all the women, “Hear the word of Yahweh, all of Judah who are in the land of Egypt.
25 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആകാശരാജ്ഞിക്കു ധൂപം കാട്ടുവാനും പാനീയബലി പകരുവാനും നേൎന്നിക്കുന്ന നേൎച്ചകളെ ഞങ്ങൾ നിവൎത്തിക്കും എന്നു നിങ്ങളും നിങ്ങളുടെ ഭാൎയ്യമാരും വായ്കൊണ്ടു പറകയും കൈകൊണ്ടു അനുഷ്ഠിക്കയും ചെയ്തിരിക്കുന്നു; നിങ്ങളുടെ നേൎച്ചകളെ ഉറപ്പാക്കിക്കൊൾവിൻ! നിങ്ങളുടെ നേൎച്ചകളെ അനുഷ്ഠിച്ചുകൊൾവിൻ!
Yahweh of hosts, God of Israel, says this, 'You and your wives both have said with your mouths and carried out with your hands what you said, “We will certainly carry out the vows that we made to worship the queen of heaven, to pour out drink offerings to her.” Now fulfill your vows; carry them out.'
26 അതുകൊണ്ടു മിസ്രയീംദേശത്തു പാൎക്കുന്ന സകലയെഹൂദന്മാരുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! മിസ്രയീംദേശത്തെയും ഒരു യെഹൂദനും വായെടുത്തു: യഹോവയായ കൎത്താവണ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കയില്ല എന്നു ഞാൻ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
So then, hear the word of Yahweh, all of Judah who are staying in the land of Egypt, 'See, I have sworn by my great name—says Yahweh. My name will no longer be called upon by the mouths of any of the men of Judah in all the land of Egypt, you who now say, “As the Lord Yahweh lives.”
27 ഞാൻ അവരുടെ നന്മെക്കായിട്ടല്ല, തിന്മെക്കായിട്ടത്രേ ജാഗരിച്ചിരിക്കും; മിസ്രയീംദേശത്തിലെ എല്ലായെഹൂദന്മാരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിച്ചു മുടിഞ്ഞുപോകും.
See, I am watching over them for disaster and not for good. Every person of Judah in the land of Egypt will perish by sword and famine until they are all finished.
28 എന്നാൽ വാളിന്നു തെറ്റി ഒഴിയുന്ന ഏതാനും പേർ മിസ്രയീംദേശത്തു നിന്നു യെഹൂദാദേശത്തേക്കു മടങ്ങിവരും; മിസ്രയീംദേശത്തു വന്നു പാൎക്കുന്ന ശേഷം യെഹൂദന്മാർ ഒക്കെയും എന്റെ വചനമോ അവരുടേതോ ഏതു നിവൃത്തിയായി എന്നറിയും.
Then the survivors of the sword will return from the land of Egypt to the land of Judah, only a small number of them. So all the remnant of Judah who went to the land of Egypt to live there will know whose word will stand—mine or theirs.
29 എന്റെ വചനം നിങ്ങളുടെ തിന്മെക്കായിട്ടു നിവൎത്തിയായ്‌വരുമെന്നു നിങ്ങൾ അറിയേണ്ടതിന്നു ഞാൻ ഈ സ്ഥലത്തുവെച്ചു നിങ്ങളെ സന്ദൎശിക്കും എന്നതു നിങ്ങൾക്കു ഒരു അടയാളം ആകും എന്നു യഹോവയുടെ അരുളപ്പാടു.
This will be the sign for you—this is Yahweh's declaration—that I am setting against you in this place, so that you will know that my words will certainly attack you with disaster.'
30 ഞാൻ യെഹൂദാരാജാവായ സിദെക്കീയാവെ അവന്റെ ശത്രുവും അവന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവനുമായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിച്ചതുപോലെ ഞാൻ മിസ്രയീംരാജാവായ ഫറവോൻ-ഹോഫ്രയെയും അവന്റെ ശത്രുക്കളുടെ കയ്യിലും അവന്നു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Yahweh says this, 'Look, I am about to give Pharaoh Hophra king of Egypt into the hand of his enemies and into the hand of those who seek to kill him. It will the same as when I gave Zedekiah king of Judah into the hand of Nebuchadnezzar king of Babylon, his enemy who sought his life.'”

< യിരെമ്യാവു 44 >