< യിരെമ്യാവു 36 >
1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു:
Og det skete i Judas Konge Jojakims, Josias's Søns, fjerde Aar, at dette Ord kom til Jeremias fra Herren:
2 നീ ഒരു പുസ്തകച്ചുരുൾ മേടിച്ചു, ഞാൻ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാൻ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക.
Tag din Bogrulle og skriv i den alle de Ord, som jeg har talt til dig om Israel og om Juda og om alle Hedningerne, fra den Dag af, da jeg har talt til dig, fra Josias's Dage og indtil denne Dag.
3 പക്ഷേ യെഹൂദാഗൃഹം ഞാൻ അവൎക്കു വരുത്തുവാൻ വിചാരിക്കുന്ന സകല അനൎത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാൎഗ്ഗം വിട്ടുതിരിവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.
Maaske Judas Hus vilde høre al den Ulykke, som jeg tænker at gøre imod dem, for at de kunde omvende sig, hver fra sin onde Vej, og jeg kunde forlade dem deres Misgerninger og deres Synd.
4 അങ്ങനെ യിരെമ്യാവു നേൎയ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.
Da kaldte Jeremias ad Baruk, Nerias Søn; og Baruk skrev efter Jeremias's Mund alle Herrens Ord, som han havde talt til ham, i Bogrullen.
5 യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതു: ഞാൻ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല.
Og Jeremias befalede Baruk og sagde: Jeg er forhindret, jeg kan ikke komme til Herrens Hus.
6 ആകയാൽ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളിൽനിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നേ ജനം കേൾക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലായെഹൂദയും കേൾക്കെ നീ അതു വായിക്കേണം.
Men gak du og læs op af Rullen, som du har skrevet efter min Mund, Herrens Ord for Folkets Øren i Herrens Hus paa Fastedagen; ogsaa for Ørene af alle Judas Folk, som ere komne op fra deres Stæder, skal du læse dem.
7 പക്ഷെ അവർ യഹോവയുടെ മുമ്പിൽ വീണു അപേക്ഷിച്ചുകൊണ്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാൎഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.
Maaske deres ydmyge Begæring kunde komme ind for Herrens Ansigt, og de maatte omvende sig, hver fra sin onde Vej; thi stor er Vreden og Fortørnelsen, som Herren har udtalt imod dette Folk.
8 യിരെമ്യാപ്രവാചകൻ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേൎയ്യാവിന്റെ മകനായ ബാരൂക്ക് ചെയ്തു, യഹോവയുടെ ആലയത്തിൽ ആ പുസ്തകത്തിൽനിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേൾപ്പിച്ചു.
Og Baruk, Nerias Søn, gjorde efter alt det, som Profeten Jeremias havde befalet ham, om at han skulde læse af Bogen Herrens Ord i Herrens Hus.
9 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളിൽനിന്നു യെരൂശലേമിൽ വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,
Og det skete i Judas Konge Jojakims, Josias's Søns, femte Aar, i den niende Maaned, at alt Folket i Jerusalem og alt Folket, som var kommet fra Judas Stæder til Jerusalem, udraabte en Faste for Herrens Ansigt.
10 അപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കൽ, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമൎയ്യാരായസക്കാരന്റെ മുറിയിൽവെച്ചു ആ പുസ്തകത്തിൽനിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചുകേൾപ്പിച്ചു.
Og Baruk læste Jeremias's Ord op af Bogen, i Herrens Hus, i Skriveren Gemarjas, Safans Søns, Kammer, i den øverste Forgaard, ved Indgangen igennem den nye Port paa Herrens Hus, for hele Folkets Øren.
11 ശാഫാന്റെ മകനായ ഗെമൎയ്യാവിന്റെ മകൻ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്നു വായിച്ചു കേട്ടപ്പോൾ
Og Mikaja, Gemarjas Søn, Safans Sønnesøn, hørte alle Herrens Ord i Bogen.
12 അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമൎയ്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.
Og han gik ned til Kongens Hus til Skriverens Kammer, og se, der sade alle Fyrsterne: Skriveren Elisama og Delaja, Semajas Søn, og Elnatan, Akbors Søn, og Gemarja, Safans Søn, og Zedekias, Hananjas Søn, ja, alle Fyrsterne.
13 ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.
Og Mikaja forkyndte dem alle Ordene, som han havde hørt, der Baruk læste op af Bogen for Folkets øren.
14 അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേൎയ്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ടു അവരുടെ അടുക്കൽ വന്നു.
Da sendte alle Fyrsterne Judi, en Søn af Netanja, der var en Søn af Selemja, der var en Søn af Kusi, til Baruk, og lode sige: Tag den Rulle, af hvilken du læste op for Folkets Øren, i din Haand og kom hid; og Baruk, Nerias Søn, tog Rullen i sin Haand og kom til dem.
15 അവർ അവനോടു: ഇവിടെ ഇരുന്നു അതു വായിച്ചുകേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു.
Og de sagde til ham: Sæt dig nu og læs den for vore Øren; og Baruk læste den for deres Øren.
16 ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ അവർ ഭയപ്പെട്ടു തമ്മിൽ തമ്മിൽ നോക്കി, ബാരൂക്കിനോടു: ഈ വചനങ്ങളൊക്കെയും ഞങ്ങൾ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.
Og det skete, der de hørte alle disse Ord, forfærdedes de, den ene for den anden; og de sagde til Baruk: Vi maa forkynde Kongen alle disse Ord.
17 നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവർ ബാരൂക്കിനോടു ചോദിച്ചു.
Og de spurgte Baruk og sagde: Giv os dog til Kende, hvorledes du skrev alle disse Ord efter hans Mund?
18 ബാരൂക്ക് അവരോടു: അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ടു പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു.
Og Baruk sagde til dem: Han foresagde mig alle disse Ord af sin Mund, medens jeg skrev dem i Bogen med Blæk.
19 അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോടു: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.
Da sagde Fyrsterne til Baruk: Gak hen, skjul dig, du og Jeremias, og lad ingen vide, hvor I ere.
20 അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വെച്ചേച്ചു, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.
Og de kom til Kongen i Forgaarden, da de havde henlagt Rullen i Skriveren Elisamas Kammer, og de forkyndte alle Ordene for Kongens Øren.
21 രാജാവു ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.
Da sendte Kongen Judi for at hente Rullen, og han tog den fra Skriveren Elisamas Kammer; og Judi læste den op for Kongens Øren og for alle de Fyrsters Øren, som stode hos Kongen.
22 അന്നു ഒമ്പതാം മാസത്തിൽ രാജാവു ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.
Og Kongen sad i Vinterhuset, i den niende Maaned, medens Ildbækkenet stod med Gløder for hans Ansigt.
23 യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.
Og det skete, der Judi havde læst tre eller fire Stykker, skar han dem af med Skriverens Kniv og kastede dem i Ilden, som var paa Bækkenet, indtil den hele Rulle blev opbrændt i Ilden, som var paa Bækkenet.
24 രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
Og de forfærdedes ikke og sønderreve ikke deres Klæder, hverken Kongen eller nogen af hans Tjenere, da de hørte alle disse Ord;
25 ചുരുൾ ചുട്ടുകളയരുതേ എന്നു എൽനാഥാനും ദെലായാവും ശെമൎയ്യാവും രാജാവിനോടു അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.
og uagtet Elnatan og Delaja og Gemarja bade Kongen, at han ikke maatte opbrænde Rullen, hørte han dem dog ikke.
26 അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാൻ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു;
Og Kongen bød Jerameel, Meleks Søn, og Seraja, Afriels Søn, og Selemja, Abdeels Søn, at gribe Skriveren Baruk og Profeten Jeremias; men Herren skjulte dem.
27 ചുരുളും ബാരൂക്ക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവു ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
Og Herrens Ord kom til Jeremias, efter at Kongen havde opbrændt Rullen med Ordene, som Baruk havde skrevet efter Jeremias's Mund; det lød saaledes:
28 നീ മറ്റൊരു ചുരുൾ മേടിച്ചു യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതിൽ എഴുതുക.
Tag dig igen en anden Rulle, og skriv i den alle de forrige Ord, som stode i den forrige Rulle, hvilken Jojakim, Judas Konge, har opbrændt.
29 എന്നാൽ യെഹൂദാരാജാവായ യെഹോയാക്കീമിനോടു നീ പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവു വന്നു ഈ ദേശത്തെ നശിപ്പിച്ചു, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതിൽ എഴുതിയതു എന്തിനു എന്നു പറഞ്ഞു നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ.
Og om Jojakim, Judas Konge skal du sige: Saa siger Herren: Du opbrændte denne Rulle og sagde: Hvorfor skrev du saaledes deri: Kongen af Babel skal komme og ødelægge dette Land og udrydde baade Folk og Fæ deraf?
30 അതുകൊണ്ടു യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്നു ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞു ഏല്പാൻ എറിഞ്ഞുകളയും.
Derfor, saa siger Herren om Jojakim, Judas Konge: For ham skal der ingen være, som sidder paa Davids Trone, og hans døde Krop skal være henkastet for Heden om Dagen og for Frosten om Natten.
31 ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യംനിമിത്തം സന്ദൎശിക്കും; അവൎക്കും യെരൂശലേം നിവാസികൾക്കും യെഹൂദാപുരുഷന്മാൎക്കും വരുത്തുമെന്നു ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ അനൎത്ഥമൊക്കെയും ഞാൻ അവൎക്കു വരുത്തും.
Og jeg vil hjemsøge ham og hans Sæd og hans Tjenere for deres Misgerning, og jeg vil bringe over dem og over Jerusalems Indbyggere og over Judas Mænd al den Ulykke, som jeg har udtalt over dem, uden at de vilde høre.
32 അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുൾ എടുത്തു നേൎയ്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേൎത്തെഴുതുവാൻ സംഗതിവന്നു.
Da tog Jeremias en anden Rulle og gav Skriveren Baruk, Nerias Søn, den, og han skrev i den efter Jeremias's Mund alle Ordene fra den Bog, som Jojakim, Kongen i Juda, havde opbrændt i Ilden; og der blev desuden endnu tillagte mange lignende Ord.