< യിരെമ്യാവു 23 >
1 എന്റെ മേച്ചൽപുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാൎക്കു അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടു.
Jaj a pásztoroknak, a kik elvesztik és elszélesztik az én mezőmnek juhait, azt mondja az Úr.
2 അതുകൊണ്ടു, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ ആട്ടിൻ കൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ചു ഓടിച്ചുകളഞ്ഞിരിക്കുന്നു; ഇതാ ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Azért ezt mondja az Úr, Izráel Istene a pásztoroknak, a kik legeltetik az én népemet: Ti szélesztettétek el az én juhaimat és űztétek el őket; és nem néztetek utánok; ímé, én megbüntetem a ti cselekedeteiteknek gonoszságát, azt mondja az Úr.
3 എന്റെ ആട്ടിൻ കൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ ഞാൻ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിൽനിന്നും ശേഖരിച്ചു അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വൎദ്ധിച്ചു പെരുകും.
Juhaimnak maradékát pedig összegyűjtöm minden földről, a melyekre elűztem őket, és visszahozom őket az ő legelőikre, és szaporodnak és megsokasodnak.
4 അവയെ മേയിക്കേണ്ടതിന്നു ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
És pásztorokat rendelek melléjök, hogy legeltessék őket, és többé nem félnek és nem rettegnek, sem meg nem fogyatkoznak, azt mondja az Úr.
5 ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവൎത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.
Ímé, eljőnek a napok, azt mondja az Úr, és támasztok Dávidnak igaz magvat, és uralkodik mint király, és bölcsen cselekszik és méltányosságot és igazságot cselekszik e földön.
6 അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിൎഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു.
Az ő idejében megszabadul Júda, és Izráel bátorságosan lakozik, és ez lesz az ő neve, a melylyel nevezik őt: Az Úr a mi igazságunk!
7 ആകയാൽ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
Azért ímé elközelgetnek a napok, azt mondja az Úr, a melyekben nem mondják többé: Él az Úr, a ki kihozta Izráel fiait Égyiptom földéből.
8 യിസ്രായേൽഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും; അവർ തങ്ങളുടെ സ്വന്തദേശത്തു വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Hanem inkább ezt mondják: Él az Úr, a ki kihozta és a ki haza vezérlette Izráel házának magvát az északi földről és mindama földekről, a melyekre kiűztem vala őket, és lakoznak az ő földjökön.
9 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾനിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.
A próféták miatt megkeseredett az én szívem én bennem, minden csontom reszket; olyan vagyok, mint a részeg férfi és mint a bortól elázott ember, az Úrért és az ő szent igéjéért.
10 ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപംനിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഓട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.
Mert betelt a föld paráznákkal, mert a hamis esküvés miatt gyászol a föld, a pusztának legelője kiszáradt, és az ő futásuk gonosz, és az ő hatalmasságuk hamis.
11 പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Mert mind a próféta, mind a pap istentelenek, még házamban is megtaláltam az ő gonoszságukat, azt mondja az Úr.
12 അതുകൊണ്ടു അവരുടെ വഴി അവൎക്കു ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവർ അതിൽ കാൽ തെറ്റി വീഴും; ഞാൻ അവൎക്കു അനൎത്ഥം, അവരുടെ സന്ദൎശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
Azért az ő útjok olyan lesz, mint a sikamlós útak a setétben, megbotlanak és elesnek: mert veszedelmet hozok reájok, az ő büntetésöknek esztendejét, azt mondja az Úr.
13 ശമൎയ്യയിലെ പ്രവാചകന്മാരിൽ ഞാൻ ഭോഷത്വം കണ്ടിരിക്കുന്നു; അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.
A Samariabeli prófétákban is bolondságot láttam: a Baál nevében prófétáltak, és elcsalták az én népemet, az Izráelt.
14 യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാൻ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈൎയ്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറപോലെയും ഇരിക്കുന്നു.
De a jeruzsálemi prófétákban is rútságot láttam: paráználkodnak és hazugságban járnak; sőt pártját fogják a gonoszoknak, annyira, hogy senki sem tér meg az ő gonoszságából; olyanok előttem mindnyájan, mint Sodoma, és a benne lakók, mint Gomora.
15 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരിൽനിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.
Azért ezt mondja a Seregek Ura a próféták felől: Ímé, én ürmöt adok enniök és mérget adok inniok, mert a jeruzsálemi prófétáktól ment ki az istentelenség minden földre.
16 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദൎശനമത്രേ അവർ പ്രവചിക്കുന്നതു.
Ezt mondja a Seregek Ura: Ne hallgassátok azoknak a prófétáknak szavait, a kik néktek prófétálnak, elbolondítanak titeket: az ő szívöknek látását szólják, nem az Úr szájából valót.
17 എന്നെ നിരസിക്കുന്നവരോടു അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
Szüntelen ezt mondják azoknak, a kik megvetnek engem: Azt mondta az Úr: Békességetek lesz néktek és mindenkinek, a ki az ő szívének keménysége szerint jár; ezt mondák: Nem jő ti reátok veszedelem!
18 യഹോവയുടെ വചനം ദൎശിച്ചുകേൾപ്പാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവൻ ആർ? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവൻ ആർ?
Mert ki állott az Úr tanácsában, és ki látta és hallotta az ő igéjét? Ki figyelmezett az ő igéjére és hallotta azt?
19 യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും.
Ímé, az Úrnak szélvésze nagy haraggal kitör, és a hitetlenek fejére forgószél zúdul.
20 തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അതിനെ പൂൎണ്ണമായി ഗ്രഹിക്കും.
Nem szünik meg az Úrnak haragja, míg meg nem valósítja és míg be nem teljesíti szívének gondolatait; az utolsó napokban értitek meg e dolog értelmét.
21 ഞാൻ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.
Nem küldöttem e prófétákat, de ők futottak, nem szólottam nékik, mégis prófétáltak.
22 അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.
Ha tanácsomban állottak volna, akkor az én igéimet hirdették volna az én népemnek, és eltérítették volna őket az ő gonosz útaikról, és az ő cselekedetöknek gonoszságától.
23 ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
Csak a közelben vagyok-é én Isten? azt mondja az Úr, és nem vagyok-é Isten a messzeségben is?
24 ഞാൻ കാണാതവണ്ണം ആൎക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
Vajjon elrejtőzhetik-é valaki a rejtekhelyeken, hogy én ne lássam őt? azt mondja az Úr, vajjon nem töltöm-é én be a mennyet és a földet? azt mondja az Úr.
25 ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാൻ കേട്ടിരിക്കുന്നു.
Hallottam, a mit a próféták mondanak, a kik hazugságot prófétálnak az én nevemben, mondván: Álmot láttam, álmot láttam.
26 സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാൎക്കു ഈ താല്പൎയ്യം എത്രത്തോളം ഉണ്ടായിരിക്കും?
Meddig lesz ez a hazugságot prófétáló próféták szívében, a kik az ő szívök csalárdságát prófétálják?
27 അവരുടെ പിതാക്കന്മാർ ബാൽ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾകൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാൻ വിചാരിക്കുന്നു.
A kik el akarják az én népemmel felejtetni az én nevemet az ő álmaikkal, a melyeket egymásnak beszélnek, miképen az ő atyáik elfeledkeztek az én nevemről a Baálért?
28 സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മിൽ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
A próféta, a ki álomlátó, beszéljen álmot; a kinél pedig az én igém van, beszélje az én igémet igazán. Mi köze van a polyvának a búzával? azt mondja az Úr.
29 എന്റെ വചനം തീ പോലെയും പാറയെ തകൎക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
Nem olyan-é az én igém, mint a tűz? azt mondja az Úr, mint a sziklazúzó pőröly?
30 അതുകൊണ്ടു ഒരുത്തനോടു ഒരുത്തൻ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാൎക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Azért ímé én a prófétákra támadok, azt mondja az Úr, a kik az én beszédeimet ellopják egyik a másikától.
31 തങ്ങളുടെ നാവെടുത്തു അരുളപ്പാടു എന്നു പറയുന്ന പ്രവാചകന്മാൎക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Ímé, én a prófétákra támadok, azt mondja az Úr, a kik felemelik nyelvöket és azt mondják: az Úr mondja!
32 വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടു വ്യൎത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവൎക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
Ímé, én a prófétákra támadok, a kik hazug álmokat prófétálnak, azt mondja az Úr, és beszélik azokat, és megcsalják az én népemet az ő hazugságaikkal és hízelkedéseikkel, holott én nem küldtem őket, sem nem parancsoltam nékik, és használni sem használtak e népnek, azt mondja az Úr.
33 ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്തു എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോടു; നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
Mikor pedig megkérdez téged e nép, vagy a próféta, vagy a pap, mondván: Micsoda az Úrnak terhe? akkor mondd meg nékik azt: mi a teher? Az, hogy elvetlek titeket, azt mondja az Úr.
34 പ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദൎശിക്കും.
A mely próféta vagy pap, vagy község azt mondja: Ez az Úrnak terhe, meglátogatom azt az embert és annak házát.
35 യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടതു.
Kiki ezt mondja az ő barátjának és kiki az ő atyjafiának: Mit felel az Úr? és mit szólt az Úr?
36 യഹോവയുടെ ഭാരം എന്നു ഇനി മിണ്ടരുതു; അല്ലെങ്കിൽ അവനവന്റെ വാക്കു അവനവന്നു ഭാരമായ്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
És az Úrnak terhét ne emlegessétek többé, mert mindenkinek terhes lesz az ő szava, ha elforgatjátok az élő Istennek, a Seregek Urának, a mi Istenünknek, beszédét.
37 യഹോവ നിന്നോടു എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടതു.
Ezt mondjad a prófétának: Mit felelt néked az Úr és mit szólt az Úr?
38 യഹോവയുടെ ഭാരം എന്നു നിങ്ങൾ പറയുന്നുവെങ്കിലോ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുതു എന്നു ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ യഹോവയുടെ ഭാരം എന്നീ വാക്കു പറകകൊണ്ടു
Hogyha az Úrnak terhét említitek, tehát ezt mondja az Úr: Mivelhogy ti e szót mondottátok: ez az Úrnak terhe, jóllehet küldék ti hozzátok, a kik ezt mondják: Ne mondjátok: ez az Úrnak terhe;
39 ഞാൻ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാൎക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പിൽ നിന്നു എറിഞ്ഞുകളയും.
Ezért ímé én elfeledlek titeket, és kigyomlállak titeket, és a várost, a melyet néktek és a ti atyáitoknak adtam, elvetem az én orczám elől.
40 അങ്ങനെ ഞാൻ നിങ്ങൾക്കു നിത്യനിന്ദയും മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.
És örökkévaló szégyent és örökkévaló gyalázatot hozok ti reátok, a mely felejthetetlen.