< യിരെമ്യാവു 21 >
1 സിദെക്കീയാരാജാവു മല്ക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു:
Kral Sidkiya Malkiya oğlu Paşhur'la Maaseya oğlu Kâhin Sefanya'yı Yeremya'ya gönderince, RAB Yeremya'ya seslendi. Paşhur'la Sefanya ona şöyle demişti:
2 ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകലഅത്ഭുതങ്ങൾക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവൎത്തിക്കും എന്നു പറയിച്ചപ്പോൾ യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.
“Lütfen bizim için RAB'be danış. Çünkü Babil Kralı Nebukadnessar bize saldırıyor. Belki RAB bizim için şaşılacak işlerinden birini yapar da Nebukadnessar ülkemizden çekilir.”
3 യിരെമ്യാവു അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സിദെക്കീയാവോടു ഇപ്രകാരം പറയേണം:
Yeremya şu karşılığı verdi: “Sidkiya'ya deyin ki,
4 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മതിലുകൾക്കു പുറമെ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്‌വാൻ നിങ്ങളുടെ കയ്യിൽ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാൻ മടക്കിച്ചു ഈ നഗരത്തിന്റെ നടുവിൽ കൂട്ടും.
‘İsrail'in Tanrısı RAB şöyle diyor: Surların dışında sizi kuşatan Babil Kralı ve Kildaniler'le savaşmakta kullandığınız silahları size karşı çevireceğim; hepsini bu kentin ortasına toplayacağım.
5 ഞാൻ തന്നേയും നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടെ നിങ്ങളോടു യുദ്ധംചെയ്യും.
Ben de elimi size karşı kaldıracağım; kudretle, kızgınlıkla, gazapla, büyük öfkeyle sizinle savaşacağım.
6 ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും.
Bu kentte yaşayanları yok edeceğim; insan da, hayvan da korkunç bir salgın hastalıktan ölecek.
7 അതിന്റെശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവെക്കു തെറ്റി ഒഴിഞ്ഞവരെ തന്നേ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും അവരുടെ ശത്രുക്കളുടെ കയ്യിലും അവൎക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Ondan sonra da, diyor RAB, Yahuda Kralı Sidkiya'yla görevlilerini, bu kentte salgından, kılıçtan, kıtlıktan sağ çıkan halkı Babil Kralı Nebukadnessar'ın ve canlarına susamış düşmanlarının eline teslim edeceğim. Hepsini kılıçtan geçirecek, canlarını bağışlamayacak, merhamet etmeyecek, acımayacak.’
8 നീ ഈ ജനത്തോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.
“Bunun yanısıra halka şunları da söyle: ‘RAB diyor ki: İşte yaşama giden yolu da ölüme giden yolu da önünüze koyuyorum.
9 ഈ നഗരത്തിൽ പാൎക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും.
Bu kentte kalan kılıçtan, kıtlıktan, salgından ölecek; dışarı çıkıp kenti kuşatan Kildaniler'e teslim olansa yaşayacak, hiç değilse canını kurtarmış olacak.
10 ഞാൻ എന്റെ മുഖം ഈ നഗരത്തിന്നുനേരെ നന്മെക്കല്ല തിന്മെക്കത്രേ വെച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതിനെ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീവെച്ചു ചുട്ടുകളയും.
Bu kente iyilik değil, kötülük etmeye karar verdim, diyor RAB. Bu kenti Babil Kralı ele geçirip ateşe verecek.’”
11 യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടതു: യഹോവയുടെ വചനം കേൾപ്പിൻ!
“Yahuda Kralı'nın ailesine de ki, ‘RAB'bin sözünü dinleyin:
12 ദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ ക്രോധം തീപോലെ പാളി ആൎക്കും കെടുത്തുകൂടാതവണ്ണം കത്താതെയിരിക്കേണ്ടതിന്നു നിങ്ങൾ ദിവസംതോറും ന്യായം പാലിക്കയും കവൎച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്‌വിൻ.
RAB şöyle diyor, ey Davut soyu: “‘Her sabah adaleti uygulayın, Soyguna uğramış kişiyi zorbanın elinden kurtarın. Yoksa yaptığınız kötülük yüzünden Öfkem ateş gibi tutuşup yanacak, Söndüren olmayacak.
13 താഴ്വരയിലും സമഭൂമിയിലെ പാറയിലും പാൎക്കയും ആർ ഞങ്ങളുടെ നേരെ വരും? ആർ ഞങ്ങളുടെ പാൎപ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Ey vadinin üstünde, Kayalık ovada oturan Yeruşalim, Sana karşıyım diyor RAB, Siz ki, kim bize saldırabilir? Sığınağımıza kim girebilir, diyorsunuz.
14 ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിന്നു തക്കവണ്ണം നിങ്ങളെ സന്ദൎശിക്കും; ഞാൻ അവളുടെ കാട്ടിന്നു തീ വെക്കും; അതു അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
Sizi yaptıklarınıza göre cezalandıracağım, diyor RAB. Bütün çevresini yakıp yok edecek Bir ateş tutuşturacağım kentin ormanında.’”