< യിരെമ്യാവു 14 >
1 വരൾച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം.
Herrens Ord, som kom til Jeremias i Anledning af Tørke.
2 യെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതില്ക്കൽ ഇരിക്കുന്നവൻ ക്ഷീണിച്ചിരിക്കുന്നു; അവർ കറുപ്പുടുത്തു നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.
Juda sørger, og dens Porte vansmægte; sørgeklædte sidde de paa Jorden, og Jerusalems Klagemaal opstiger.
3 അവരുടെ കുലീനന്മാർ അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവർ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.
Og Stormændene iblandt dem sende Smaafolkene iblandt dem efter Vand; de komme til Brøndene, de finde ikke Vand, de komme tilbage med deres Kar tomme; de staa beskæmmede og skamme sig og tilhylle deres Hoveder
4 ദേശത്തു മഴയില്ലായ്കയാൽ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാർ ലജ്ജിച്ചു തല മൂടുന്നു.
for Markens Skyld, som er forfærdet, fordi der ikke har været Regn paa Jorden; Agerdyrkerne ere beskæmmede, de tilhylle deres Hoveder.
5 മാൻപേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
Thi ogsaa Hinden paa Marken føder og maa forlade sine Kalve, fordi der ikke er Græs.
6 കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നു കൊണ്ടു കുറുനരികളെപ്പോലെ കിഴെക്കുന്നു; സസ്യങ്ങൾ ഇല്ലായ്കകൊണ്ടു അതിന്റെ കണ്ണു മങ്ങിപ്പോകുന്നു.
Og Vildæsler staa paa de nøgne Høje, de snappe efter Luft som Drager; deres Øjne forsmægte, fordi der ingen Urter er.
7 യഹോവ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്റെ നാമംനിമിത്തം പ്രവൎത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.
Vidne end vore Misgerninger imod os, Herre! da gør det dog for dit Navns Skyld! thi vore Afvigelser ere store, imod dig have vi syndet.
8 യിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്തു അവന്റെ രക്ഷിതാവും ആയുള്ളോവേ, നീ ദേശത്തു പരദേശിയെപ്പോലെയും ഒരു രാപാൎപ്പാൻ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്തു?
O Israels Forhaabning, dets Frelser i Nøds Tid! hvorfor vil du være som en fremmed i Landet og som en vejfarende, der tager ind for blot at overnatte?
9 ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്തു? എന്നാലും യഹോവേ, നീ ഞങ്ങളുടെ മദ്ധ്യേ ഉണ്ടു; നിന്റെ നാമം ഞങ്ങൾക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.
Hvorfor vil du være som en Mand, der er slagen med Skræk, og som en Helt, der ikke kan frelse? Og du, Herre! er dog midt iblandt os, og vi kaldes efter dit Navn, lad os ikke fare!
10 അവർ ഇങ്ങനെ ഉഴന്നു നടപ്പാൻ ഇഷ്ടപ്പെട്ടു, കാൽ അടക്കിവെച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ചു അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവെക്കു അവരിൽ പ്രസാദമില്ല; അവൻ ഇപ്പോൾ തന്നെ അവരുടെ അകൃത്യത്തെ ഓൎത്തു അവരുടെ പാപങ്ങളെ സന്ദൎശിക്കും.
Saa siger Herren om dette Folk: Saaledes have de holdt af at vanke ustadigt om, de have ikke holdt deres Fødder tilbage; derfor har Herren ikke Behag i dem, nu vil han komme deres Misgerning i Hu og hjemsøge deres Synder.
11 യഹോവ എന്നോടു: നീ ഈ ജനത്തിന്നുവേണ്ടി അവരുടെ നന്മെക്കായി പ്രാൎത്ഥിക്കരുതു;
Og Herren sagde til mig: Du maa ikke gøre Bøn for dette Folk til det gode.
12 അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അൎപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്നു അരുളിച്ചെയ്തു.
Naar de end faste, vil jeg dog ikke høre deres Skrig, og naar de end otre Brændoffer og Madoffer, har jeg dog ikke Behag i dem; thi jeg vil gøre Ende paa dem ved Sværd og ved Hunger og ved Pest.
13 അതിന്നു ഞാൻ: അയ്യോ, യഹോവയായ കൎത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്കു ക്ഷാമം ഉണ്ടാകയില്ല, ഞാൻ ഈ സ്ഥലത്തു സ്ഥിരമായുള്ള സമാധാനം നിങ്ങൾക്കു നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു എന്നു പറഞ്ഞു.
Og jeg sagde: Ak Herre, Herre! se, Profeterne sige til dem: I skulle intet Sværd se og ingen Hungersnød have hos eder; men jeg vil give eder sikker Fred paa dette Sted.
14 യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദൎശനവും പ്രശ്നവാക്യവും ഇല്ലാത്ത കാൎയ്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.
Og Herren sagde til mig: Profeterne spaa Løgn i mit Navn, jeg sendte dem ikke og gav dem ikke Befaling og talte ikke til dem; de spaa eder løgnagtige Syner og falsk Spaadom og det, som intet er, og deres Hjertes Bedrageri.
15 അതുകൊണ്ടു യഹോവ: ഞാൻ അയക്കാതെ എന്റെ നാമത്തിൽ പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;
Derfor siger Herren saaledes om Profeterne, som spaa i mit Navn, og som jeg ikke sendte, og som sige, at der ikke skal være Sværd eller Hunger i dette Land: Disse Profeter skulle fortæres ved Sværdet og ved Hungeren.
16 അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാൎയ്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.
Og Folket, for hvilket de spaa, skal blive henkastet paa Jerusalems Gader, formedelst Hunger og Sværd, og de skulle ingen have, som skal begrave dem, dem, deres Hustruer og deres Sønner og deres Døtre; og jeg vil udøse deres Ondskab over dem.
17 നീ ഈ വചനം അവരോടു പറയേണം: എന്റെ കണ്ണിൽനിന്നു രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകൎന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.
Og du skal sige dette Ord til dem: Mine Øjne maa rinde med Graad Nat og Dag og ikke holde op; thi med et stort Brud er Jomfruen, mit Folks Datter, nedbrudt, med et saare svart Slag.
18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു.
Gaar jeg ud paa Marken, da se, der ligge de, som ere ihjelslagne med Sværd, og kommer jeg ind i Staden, da se, der er Hungerens Lidelser; thi baade Profet saa og Præst drage til et Land, som de ikke kende.
19 നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്നു? ഞങ്ങൾ സമാധാനത്തിന്നായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!
Mon du har forkastet Juda aldeles? eller væmmes din Sjæl ved Zion? hvorfor har du slaaet os, saa at der ikke er Lægedom for os? man venter paa Fred, og der kommer intet godt, og paa Lægedommens Tid, og se, der er Forfærdelse.
20 യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.
Herre! vi kende vor Ugudelighed, vore Fædres Misgerning; thi vi have syndet imod dig.
21 നിന്റെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്റെ മഹത്വമുള്ള സിംഹാസനത്തിന്നു ഹീനത വരുത്തരുതേ; ഓൎക്കേണമേ, ഞങ്ങളോടുള്ള നിന്റെ നിയമത്തിന്നു ഭംഗം വരുത്തരുതേ.
Foragt ikke, for dit Navns Skyld, ringeagt ikke din Herligheds Trone! kom i Hu, tilintetgør ej din Pagt med os!
22 ജാതികളുടെ മിത്ഥ്യാമൂൎത്തികളിൽ മഴ പെയ്യിക്കുന്നവർ ഉണ്ടോ? അല്ല, ആകാശമോ വൎഷം നല്കുന്നതു? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നേ അല്ലയോ? നിനക്കായി ഞങ്ങൾ കാത്തിരിക്കുന്നു; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.
Mon der iblandt Hedningernes Afguder er dem, som kunne lade det regne? eller kunne Himlene selv give Regndraaber? mon ikke du er Herren vor Gud, at vi kunne haabe paa dig; thi du har gjort alle disse Ting.