< യാക്കോബ് 1 >
1 ദൈവത്തിന്റെയും കൎത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാൎക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.
ⲁ̅ⲓⲁⲕⲱⲃⲟⲥ ⲡϩⲙϩⲁⲗ ⲙⲡⲛⲟⲩⲧⲉ ⲁⲩⲱ ⲡϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ ⲉϥⲥϩⲁⲓ ⲛⲧⲙⲛⲧⲥⲛⲟⲟⲩⲥ ⲙⲫⲩⲗⲏ ⲉⲧϩⲉⲛ ⲧⲇⲓⲁⲥⲡⲟⲣⲁ ⲭⲁⲓⲣⲉⲧⲉ
2 എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ
ⲃ̅ⲟⲡϥ ⲉⲩⲛⲟϭ ⲛⲣⲁϣⲉ ⲛⲁⲥⲛⲏⲩ ⲉⲧⲉⲧⲛϣⲁⲛⲉⲓ ⲉϩⲣⲁⲓ ϩⲛ ⲛⲉⲛⲡⲉⲓⲣⲁⲥⲙⲟⲥ ⲉⲩϣⲟⲃⲉ
3 നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
ⲅ̅ⲉⲧⲉⲧⲛⲥⲟⲟⲩⲛ ϫⲉ ⲇⲟⲕⲓⲙⲏ ⲛⲧⲉⲧⲛⲡⲓⲥⲧⲓⲥ ⲉⲥⲣ ϩⲱⲃ ⲉⲩϩⲩⲡⲟⲙⲟⲛⲏ
4 എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂൎണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
ⲇ̅ⲑⲩⲡⲟⲙⲟⲛⲏ ⲇⲉ ⲙⲁⲣⲉⲥϣⲱⲡⲉ ⲉⲩⲟⲩⲛⲧⲁⲥ ⲙⲙⲁⲩ ⲛⲛⲟⲩϩⲱⲃ ⲛⲧⲉⲗⲓⲟⲛ ϫⲉⲕⲁⲥ ⲉⲧⲉⲧⲛⲛⲁϣⲱⲡⲉ ⲛⲧⲉⲗⲉⲟⲥ ⲁⲩⲱ ⲉⲧⲉⲧⲛϫⲏⲕ ⲉⲃⲟⲗ ⲛⲧⲉⲧⲛϣⲁⲁⲧ ⲁⲛ ⲛⲗⲁⲁⲩ
5 നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭൎത്സിക്കാതെ എല്ലാവൎക്കും ഔദാൎയ്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.
ⲉ̅ⲉϣϫⲉ ⲟⲩⲛ ⲟⲩⲁ ⲇⲉ ⲙⲙⲱⲧⲛ ϣⲁⲁⲧ ⲛⲛⲟⲩⲥⲟⲫⲓⲁ ⲙⲁⲣⲉϥⲁⲓⲧⲉⲓ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲛⲟⲩⲧⲉ ⲉⲧϯ ⲛⲟⲩⲟⲛ ⲛⲓⲙ ϩⲁⲡⲗⲱⲥ ⲛϥⲛⲟϭⲛⲉϭ ⲁⲛ ⲁⲩⲱ ϥⲛⲁϯ ⲛⲁϥ
6 എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.
ⲋ̅ⲙⲁⲣⲉϥⲁⲓⲧⲉⲓ ⲇⲉ ϩⲛ ⲟⲩⲡⲓⲥⲧⲓⲥ ⲛϥⲇⲓⲁⲕⲣⲓⲛⲉ ⲛⲗⲁⲁⲩ ⲁⲛ ⲡⲉⲧⲇⲓⲁⲕⲣⲓⲛⲉ ⲅⲁⲣ ⲉϥⲟ ⲛⲑⲉ ⲛⲟⲩϩⲟⲉⲓⲙ ⲛⲧⲉ ⲑⲁⲗⲁⲥⲥⲁ ⲉⲣⲉⲡⲧⲏⲩ ⲣⲱϩⲧ ⲙⲙⲟϥ ⲁⲩⲱ ⲉϥϣⲱⲱϭⲉ ⲙⲙⲟϥ
7 ഇങ്ങനെയുള്ള മനുഷ്യൻ കൎത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.
ⲍ̅ⲙⲡⲉⲣⲧⲉⲣⲉϥⲙⲉⲉⲩⲉ ⲅⲁⲣ ⲛϭⲓ ⲡⲣⲱⲙⲉ ⲉⲧⲙⲙⲁⲩ ϫⲉ ϥⲛⲁϫⲓ ⲗⲁⲁⲩ ⲉⲃⲟⲗ ϩⲓⲧⲟⲟⲧϥ ⲙⲡϫⲟⲉⲓⲥ
8 ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.
ⲏ̅ⲡⲣⲱⲙⲉ ⲉⲛϩⲏⲧ ⲥⲛⲁⲩ ϥϣⲧⲣⲧⲱⲣ ϩⲣⲁⲓ ϩⲛ ⲛⲉϥϩⲓⲟⲟⲩⲉ ⲧⲏⲣⲟⲩ
9 എന്നാൽ എളിയ സഹോദരൻ തന്റെ ഉയൎച്ചയിലും
ⲑ̅ⲙⲁⲣⲉϥϣⲟⲩϣⲟⲩ ⲇⲉ ⲙⲙⲟϥ ⲛϭⲓ ⲡⲥⲟⲛ ⲉⲧⲑⲃⲃⲓⲉⲏⲩ ⲉϩⲣⲁⲓ ϩⲙ ⲡⲉϥϫⲓⲥⲉ
10 ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.
ⲓ̅ⲁⲩⲱ ⲡⲣⲙⲁⲟ ϩⲣⲁⲓ ϩⲙ ⲡⲉϥⲑⲃⲃⲓⲟ ϫⲉ ϥⲛⲁⲟⲩⲉⲓⲛⲉ ⲛⲑⲉ ⲛⲛⲟⲩϩⲣⲏⲣⲉ ⲛⲭⲟⲣⲧⲟⲥ
11 സൂൎയ്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിൎന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.
ⲓ̅ⲁ̅ⲁϥϣⲁ ⲅⲁⲣ ⲛϭⲓ ⲡⲣⲏ ⲙⲛ ⲡⲕⲁⲩⲙⲁ ⲁϥⲧⲣⲉ ⲡⲉⲭⲟⲣⲧⲟⲥ ϣⲟⲟⲩⲉ ⲁⲩⲱ ⲡⲉϥϩⲣⲏⲣⲉ ⲁϥⲥⲣⲟϥⲣⲉϥ ⲡⲥⲁ ⲙⲡⲉϥϩⲟ ⲁϥⲧⲁⲕⲟ ⲧⲁⲓ ϩⲱⲱϥ ⲧⲉ ⲧⲑⲉ ⲙⲡⲣⲙⲁⲟ ⲉϥⲛⲁϩⲱϭⲉⲃ ϩⲛ ⲛⲉϥϩⲓⲟⲟⲩⲉ
12 പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കൎത്താവു തന്നെ സ്നേഹിക്കുന്നവൎക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
ⲓ̅ⲃ̅ⲛⲁⲓⲁⲧϥ ⲉⲡⲣⲱⲙⲉ ⲉⲧⲛⲁϥⲉⲓ ϩⲁ ⲟⲩⲡⲉⲓⲣⲁⲥⲙⲟⲥ ϫⲉ ⲁϥϣⲱⲡⲉ ⲛⲥⲱⲡⲧ ϥⲛⲁϫⲓ ⲙⲡⲉⲕⲗⲟⲙ ⲙⲡⲱⲛϩ ⲡⲁⲓ ⲛⲧⲁϥⲉⲣⲏⲧ ⲙⲙⲟϥ ⲛⲛⲉⲧⲙⲉ ⲙⲙⲟϥ
13 പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
ⲓ̅ⲅ̅ⲙⲡⲉⲣⲧⲉ ⲗⲉⲗⲁⲁⲩ ϫⲟⲟⲥ ⲉⲩⲡⲉⲓⲣⲁⲍⲉ ⲙⲙⲟϥ ϫⲉ ⲉⲩⲡⲉⲓⲣⲁⲍⲉ ⲙⲙⲟⲓ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲛⲟⲩⲧⲉ ⲡⲛⲟⲩⲧⲉ ⲅⲁⲣ ⲙⲉϥⲡⲉⲓⲣⲁⲍⲉ ⲛⲗⲁⲁⲩ ⲉⲡⲡⲉⲑⲟⲟⲩ ⲙⲉϥⲡⲉⲓⲣⲁⲍⲉ ⲛⲧⲟϥ ⲛⲗⲁⲁⲩ
14 ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകൎഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.
ⲓ̅ⲇ̅ⲡⲟⲩⲁ ⲡⲟⲩⲁ ⲇⲉ ⲉⲩⲡⲉⲓⲣⲁⲍⲉ ⲙⲙⲟϥ ϩⲓⲧⲛ ⲧⲉϥⲉⲡⲓⲑⲩⲙⲓⲁ ⲙⲙⲓⲛ ⲙⲙⲟϥ ⲉⲩⲥⲱⲕ ⲙⲙⲟϥ ⲉⲩⲁⲡⲁⲧⲁ ⲙⲙⲟϥ
15 മോഹം ഗൎഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
ⲓ̅ⲉ̅ⲉⲓⲧⲁ ⲧⲉⲡⲓⲑⲩⲙⲓⲁ ⲁⲥⲱ ϣⲁⲥϫⲡⲟ ⲡⲛⲟⲃⲉ ⲡⲛⲟⲃⲉ ⲁϥϫⲱⲕ ⲉⲃⲟⲗ ⲁϥⲙⲓⲥⲉ ⲙⲡⲙⲟⲩ
16 എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.
ⲓ̅ⲋ̅ⲡⲉⲣⲡⲗⲁⲛⲁ ⲛⲁⲥⲛⲏⲩ ⲛⲁⲙⲉⲣⲁⲧⲉ
17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
ⲓ̅ⲍ̅ϯⲛⲓⲙ ⲉⲧⲛⲁⲛⲟⲩϥ ⲁⲩⲱ ⲧⲇⲟⲣⲟⲛ ⲛⲓⲙ ⲉⲧϫⲏⲕ ⲉⲃⲟⲗ ⲟⲩⲉⲃⲟⲗ ϩⲙ ⲡⲡⲉ ⲡⲉ ⲉϥⲛⲏⲩ ⲉⲡⲉⲥⲏⲧ ϩⲓⲧⲙ ⲡⲉⲓⲱⲧ ⲛⲛⲉⲟⲩⲟⲉⲓⲛ ⲡⲁⲓ ⲉⲧ ⲙⲙⲛⲗⲁⲁⲩ ⲛϩⲁⲓⲃⲉⲥ ⲏ ϣⲓⲃⲉ ⲏ ⲣⲓⲕⲉ ϩⲁϩⲧⲏϥ
18 നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
ⲓ̅ⲏ̅ⲛⲧⲉⲣⲉϥⲟⲩⲱϣ ⲁϥϫⲡⲟ ⲙⲙⲟⲛ ϩⲙ ⲡϣⲁϫⲉ ⲛⲧⲙⲉ ⲉⲧⲣⲉϣⲱⲡⲉ ⲉⲩⲁⲩⲡⲁⲣⲭⲏ ⲛⲛⲉϥⲥⲱⲛⲧ
19 പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.
ⲓ̅ⲑ̅ⲧⲉⲧⲛⲥⲟⲟⲩⲛ ⲇⲉ ⲛⲁⲥⲛⲏⲩ ⲛⲁⲙⲉⲣⲁⲧⲉ ⲙⲁⲣⲉϥϣⲱⲡⲉ ⲇⲉ ⲛϭⲓ ⲡⲣⲱⲙⲉ ⲛⲓⲙ ⲉϥϭⲉⲡⲏ ⲉⲥⲱⲧⲙ ⲉϥⲟⲥⲕ ⲉϣⲁϫⲉ ⲉϥϩⲟⲣϣ ⲛⲛⲟⲩϭⲥ
20 മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവൎത്തിക്കുന്നില്ല.
ⲕ̅ⲧⲟⲣⲅⲏ ⲅⲁⲣ ⲙⲡⲣⲱⲙⲉ ⲙⲉⲥⲣ ϩⲱⲃ ⲉⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲙⲡⲛⲟⲩⲧⲉ
21 ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ.
ⲕ̅ⲁ̅ⲉⲧⲃⲉ ⲡⲁⲓ ⲁⲧⲉⲧⲛⲕⲱ ⲛⲥⲱⲧⲛ ⲛⲇⲱⲗⲙ ⲛⲓⲙ ⲙⲛ ⲕⲁⲕⲓⲁ ⲛⲓⲙ ϩⲣⲁⲓ ϩⲛ ⲟⲩⲙⲛⲧⲣⲙⲣⲁϣ ϣⲱⲡ ⲉⲣⲱⲧⲛ ⲙⲡϣⲁϫⲉ ⲛⲧⲙⲉ ⲡⲉⲧⲉ ⲟⲩⲛ ϭⲟⲙ ⲙⲙⲟϥ ⲉⲧⲟⲩϫⲟ ⲛⲛⲉⲧⲙⲯⲩⲭⲏ
22 എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
ⲕ̅ⲃ̅ϣⲱⲡⲉ ⲇⲉ ⲛⲣⲉϥⲉⲓⲣⲉ ⲙⲡϣⲁϫⲉ ⲁⲩⲱ ⲛⲣⲉϥⲥⲱⲧⲙ ⲙⲙⲁⲧⲉ ⲁⲛ ⲉⲧⲉⲧⲛⲡⲗⲁⲛⲁ ⲙⲙⲱⲧⲛ
23 ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.
ⲕ̅ⲅ̅ϫⲉ ⲉϣⲱⲡⲉ ⲟⲩⲟⲛ ⲟⲩⲁ ⲟⲩⲣⲉϥⲥⲱⲧⲙ ⲉⲡϣⲁϫⲉ ⲡⲉ ⲉⲛⲟⲩⲣⲉϥⲉⲓⲣⲉ ⲙⲡϩⲱⲃ ⲁⲛ ⲡⲉ ⲡⲁⲓ ⲉϥⲧⲛⲧⲱⲛ ⲉⲩⲣⲱⲙⲉ ⲉϥⲛⲁⲩ ⲉⲡϩⲟ ⲛⲧⲁⲩϫⲡⲟϥ ⲛϩⲏⲧϥ ϩⲛ ⲟⲩⲉⲓⲁⲗ
24 അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.
ⲕ̅ⲇ̅ⲁϥⲛⲁⲩ ⲅⲁⲣ ⲉⲣⲟϥ ⲁϥⲃⲱⲕ ⲁⲩⲱ ⲛⲧⲉⲩⲛⲟⲩ ⲁϥⲣ ⲡⲱⲃϣ ⲛⲑⲉ ⲉⲛⲉϥⲟ ⲙⲙⲟⲥ
25 സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
ⲕ̅ⲉ̅ⲡⲉⲛⲧⲁϥϭⲱϣⲧ ⲇⲉ ⲛⲧⲟϥ ⲉⲡⲛⲟⲙⲟⲥ ⲉⲧϫⲏⲕ ⲉⲃⲟⲗ ⲛⲧⲙⲛⲧⲣⲉⲙⲛϩⲉ ⲁϥϭⲱ ⲛϩⲏⲧϥ ⲛⲧⲁϥⲥⲱⲧⲙ ⲁⲛ ⲁϥⲣ ⲡⲱⲃϣ ⲁⲗⲗⲁ ⲛⲧⲁϥⲉⲓⲣⲉ ⲙⲡϩⲱⲃ ⲡⲁⲓ ϥⲛⲁϣⲱⲡⲉ ⲛⲁⲓⲁⲧϥ ⲉϩⲣⲁⲓ ϩⲙ ⲡⲉϥϩⲱⲃ
26 നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യൎത്ഥം അത്രേ.
ⲕ̅ⲋ̅ⲡⲉⲧϫⲱ ⲙⲙⲟⲥ ⲉⲣⲟϥ ϫⲉ ⲁⲛⲅ ⲟⲩⲣⲉϥϣⲙϣⲉ ⲛϥⲭⲁⲗⲓⲛⲟⲩ ⲁⲛ ⲙⲡⲉϥⲗⲁⲥ ⲁⲗⲗⲁ ⲉϥⲁⲡⲁⲧⲁ ⲙⲡⲉϥϩⲏⲧ ⲡⲁⲓ ⲡⲉϥϣⲙϣⲉ ϣⲟⲩⲉⲓⲧ
27 പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിൎമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.
ⲕ̅ⲍ̅ⲡϣⲙϣⲉ ⲇⲉ ⲉⲧⲟⲩⲁⲁⲃ ⲁⲩⲱ ⲉⲧⲟ ⲛⲛⲁⲇⲱⲗⲙ ⲛⲛⲁϩⲣⲙ ⲡⲛⲟⲩⲧⲉ ⲡⲉⲓⲱⲧ ⲡⲉ ⲡⲁⲓ ⲉϭⲙ ⲡϣⲓⲛⲉ ⲛⲛⲟⲣⲫⲁⲛⲟⲥ ⲙⲛ ⲛⲉⲭⲏⲣⲁ ϩⲣⲁⲓ ϩⲛ ⲛⲉⲩⲑⲗⲓⲯⲓⲥ ⲉⲧⲣⲉϥϩⲁⲣⲉϩ ⲉⲣⲟϥ ⲉⲇⲱⲗⲙ ϩⲙ ⲡⲕⲟⲥⲙⲟⲥ