< യാക്കോബ് 2 >

1 സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കൎത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു.
હે મમ ભ્રાતરઃ, યૂયમ્ અસ્માકં તેજસ્વિનઃ પ્રભો ર્યીશુખ્રીષ્ટસ્ય ધર્મ્મં મુખાપેક્ષયા ન ધારયત|
2 നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ
યતો યુષ્માકં સભાયાં સ્વર્ણાઙ્ગુરીયકયુક્તે ભ્રાજિષ્ણુપરિચ્છદે પુરુષે પ્રવિષ્ટે મલિનવસ્ત્રે કસ્મિંશ્ચિદ્ દરિદ્રેઽપિ પ્રવિષ્ટે
3 നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നിൽക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ
યૂયં યદિ તં ભ્રાજિષ્ણુપરિચ્છદવસાનં જનં નિરીક્ષ્ય વદેત ભવાન્ અત્રોત્તમસ્થાન ઉપવિશત્વિતિ કિઞ્ચ તં દરિદ્રં યદિ વદેત ત્વમ્ અમુસ્મિન્ સ્થાને તિષ્ઠ યદ્વાત્ર મમ પાદપીઠ ઉપવિશેતિ,
4 നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?
તર્હિ મનઃસુ વિશેષ્ય યૂયં કિં કુતર્કૈઃ કુવિચારકા ન ભવથ?
5 പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവൎക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
હે મમ પ્રિયભ્રાતરઃ, શૃણુત, સંસારે યે દરિદ્રાસ્તાન્ ઈશ્વરો વિશ્વાસેન ધનિનઃ સ્વપ્રેમકારિભ્યશ્ચ પ્રતિશ્રુતસ્ય રાજ્યસ્યાધિકારિણઃ કર્ત્તું કિં ન વરીતવાન્? કિન્તુ દરિદ્રો યુષ્માભિરવજ્ઞાયતે|
6 ധനവാന്മാർ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവർ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?
ધનવન્ત એવ કિં યુષ્માન્ નોપદ્રવન્તિ બલાચ્ચ વિચારાસનાનાં સમીપં ન નયન્તિ?
7 നിങ്ങളുടെമേൽ വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നതു?
યુષ્મદુપરિ પરિકીર્ત્તિતં પરમં નામ કિં તૈરેવ ન નિન્દ્યતે?
8 എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവൎത്തിക്കുന്നു എങ്കിൽ നന്നു.
કિઞ્ચ ત્વં સ્વસમીપવાસિનિ સ્વાત્મવત્ પ્રીયસ્વ, એતચ્છાસ્ત્રીયવચનાનુસારતો યદિ યૂયં રાજકીયવ્યવસ્થાં પાલયથ તર્હિ ભદ્રં કુરુથ|
9 മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു.
યદિ ચ મુખાપેક્ષાં કુરુથ તર્હિ પાપમ્ આચરથ વ્યવસ્થયા ચાજ્ઞાલઙ્ઘિન ઇવ દૂષ્યધ્વે|
10 ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീൎന്നു.
યતો યઃ કશ્ચિત્ કૃત્સ્નાં વ્યવસ્થાં પાલયતિ સ યદ્યેકસ્મિન્ વિધૌ સ્ખલતિ તર્હિ સર્વ્વેષામ્ અપરાધી ભવતિ|
11 വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവൻ കൊല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീൎന്നു.
યતો હેતોસ્ત્વં પરદારાન્ મા ગચ્છેતિ યઃ કથિતવાન્ સ એવ નરહત્યાં મા કુર્ય્યા ઇત્યપિ કથિતવાન્ તસ્માત્ ત્વં પરદારાન્ ન ગત્વા યદિ નરહત્યાં કરોષિ તર્હિ વ્યવસ્થાલઙ્ઘી ભવસિ|
12 സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവൎത്തിക്കയും ചെയ്‌വിൻ.
મુક્તે ર્વ્યવસ્થાતો યેષાં વિચારેણ ભવિતવ્યં તાદૃશા લોકા ઇવ યૂયં કથાં કથયત કર્મ્મ કુરુત ચ|
13 കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.
યો દયાં નાચરતિ તસ્ય વિચારો નિર્દ્દયેન કારિષ્યતે, કિન્તુ દયા વિચારમ્ અભિભવિષ્યતિ|
14 സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?
હે મમ ભ્રાતરઃ, મમ પ્રત્યયોઽસ્તીતિ યઃ કથયતિ તસ્ય કર્મ્માણિ યદિ ન વિદ્યન્ત તર્હિ તેન કિં ફલં? તેન પ્રત્યયેન કિં તસ્ય પરિત્રાણં ભવિતું શક્નોતિ?
15 ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു:
કેષુચિદ્ ભ્રાતૃષુ ભગિનીષુ વા વસનહીનેષુ પ્રાત્યહિકાહારહીનેષુ ચ સત્સુ યુષ્માકં કોઽપિ તેભ્યઃ શરીરાર્થં પ્રયોજનીયાનિ દ્રવ્યાણિ ન દત્વા યદિ તાન્ વદેત્,
16 സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവൎക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?
યૂયં સકુશલં ગત્વોષ્ણગાત્રા ભવત તૃપ્યત ચેતિ તર્હ્યેતેન કિં ફલં?
17 അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിൎജ്ജീവമാകുന്നു.
તદ્વત્ પ્રત્યયો યદિ કર્મ્મભિ ર્યુક્તો ન ભવેત્ તર્હ્યેકાકિત્વાત્ મૃત એવાસ્તે|
18 എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.
કિઞ્ચ કશ્ચિદ્ ઇદં વદિષ્યતિ તવ પ્રત્યયો વિદ્યતે મમ ચ કર્મ્માણિ વિદ્યન્તે, ત્વં કર્મ્મહીનં સ્વપ્રત્યયં માં દર્શય તર્હ્યહમપિ મત્કર્મ્મભ્યઃ સ્વપ્રત્યયં ત્વાં દર્શયિષ્યામિ|
19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.
એક ઈશ્વરો ઽસ્તીતિ ત્વં પ્રત્યેષિ| ભદ્રં કરોષિ| ભૂતા અપિ તત્ પ્રતિયન્તિ કમ્પન્તે ચ|
20 വ്യൎത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ?
કિન્તુ હે નિર્બ્બોધમાનવ, કર્મ્મહીનઃ પ્રત્યયો મૃત એવાસ્ત્યેતદ્ અવગન્તું કિમ્ ઇચ્છસિ?
21 നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അൎപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?
અસ્માકં પૂર્વ્વપુરુષો ય ઇબ્રાહીમ્ સ્વપુત્રમ્ ઇસ્હાકં યજ્ઞવેદ્યામ્ ઉત્સૃષ્ટવાન્ સ કિં કર્મ્મભ્યો ન સપુણ્યીકૃતઃ?
22 അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂൎണ്ണമായി എന്നും നീ കാണുന്നുവല്ലോ.
પ્રત્યયે તસ્ય કર્મ્મણાં સહકારિણિ જાતે કર્મ્મભિઃ પ્રત્યયઃ સિદ્ધો ઽભવત્ તત્ કિં પશ્યસિ?
23 അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.
ઇત્થઞ્ચેદં શાસ્ત્રીયવચનં સફલમ્ અભવત્, ઇબ્રાહીમ્ પરમેશ્વરે વિશ્વસિતવાન્ તચ્ચ તસ્ય પુણ્યાયાગણ્યત સ ચેશ્વરસ્ય મિત્ર ઇતિ નામ લબ્ધવાન્|
24 അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
પશ્યત માનવઃ કર્મ્મભ્યઃ સપુણ્યીક્રિયતે ન ચૈકાકિના પ્રત્યયેન|
25 അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?
તદ્વદ્ યા રાહબ્નામિકા વારાઙ્ગના ચારાન્ અનુગૃહ્યાપરેણ માર્ગેણ વિસસર્જ સાપિ કિં કર્મ્મભ્યો ન સપુણ્યીકૃતા?
26 ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിൎജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിൎജ്ജീവമാകുന്നു.
અતએવાત્મહીનો દેહો યથા મૃતોઽસ્તિ તથૈવ કર્મ્મહીનઃ પ્રત્યયોઽપિ મૃતોઽસ્તિ|

< യാക്കോബ് 2 >