< യെശയ്യാവ് 9 >
1 എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നില്ക്കയില്ല; പണ്ടു അവൻ സെബൂലൂൻദേശത്തിന്നും നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോൎദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
੧ਪਰ ਉਨ੍ਹਾਂ ਲਈ ਜਿਹੜੇ ਦੁਖੀ ਸਨ, ਕਸ਼ਟ ਦੀ ਧੁੰਦ ਹੋਰ ਨਹੀਂ ਹੋਵੇਗੀ। ਪਿਛਲੇ ਸਮੇਂ ਵਿੱਚ ਉਹ ਨੇ ਜ਼ਬੂਲੁਨ ਦੀ ਧਰਤੀ ਅਤੇ ਨਫ਼ਤਾਲੀ ਦੀ ਧਰਤੀ ਨੂੰ ਤੁੱਛ ਕੀਤਾ ਪਰ ਆਖਰੀ ਸਮੇਂ ਵਿੱਚ ਉਹ ਸਮੁੰਦਰ ਦੇ ਰਾਹ ਯਰਦਨੋਂ ਪਾਰ ਕੌਮਾਂ ਦੇ ਗਲੀਲ ਨੂੰ ਪਰਤਾਪਵਾਨ ਕਰੇਗਾ।
2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാൎത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.
੨ਜਿਹੜੇ ਲੋਕ ਹਨੇਰੇ ਵਿੱਚ ਚਲਦੇ ਸਨ, ਉਹਨਾਂ ਨੇ ਵੱਡਾ ਚਾਨਣ ਵੇਖਿਆ, ਅਤੇ ਜਿਹੜੇ ਮੌਤ ਦੇ ਸਾਯੇ ਦੇ ਦੇਸ ਵਿੱਚ ਵੱਸਦੇ ਸਨ, ਉਹਨਾਂ ਉੱਤੇ ਰੋਸ਼ਨੀ ਚਮਕੀ।
3 നീ വൎദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വൎദ്ധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു പോലെയും ആകുന്നു.
੩ਤੂੰ ਕੌਮ ਦਾ ਵਿਸਤਾਰ ਕੀਤਾ, ਤੂੰ ਉਹ ਦੀ ਖੁਸ਼ੀ ਨੂੰ ਵਧਾਇਆ, ਉਹ ਤੇਰੇ ਸਨਮੁਖ ਖੁਸ਼ੀ ਕਰਦੇ ਹਨ, ਜਿਵੇਂ ਵਾਢੀ ਦੇ ਵੇਲੇ ਖੁਸ਼ੀ ਕਰੀਦੀ ਹੈ, ਅਤੇ ਜਿਵੇਂ ਲੁੱਟ ਦਾ ਮਾਲ ਵੰਡਣ ਉੱਤੇ ਸੂਰਮੇ ਬਾਗ-ਬਾਗ ਹੁੰਦੇ ਹਨ।
4 അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.
੪ਕਿਉਂ ਜੋ ਤੂੰ ਉਸ ਦੇ ਭਾਰੇ ਜੂਲੇ ਨੂੰ, ਉਸ ਦੇ ਮੋਢੇ ਦੀ ਲਾਠੀ ਨੂੰ, ਅਤੇ ਉਸ ਦੇ ਸਤਾਉਣ ਵਾਲੇ ਦੀ ਸੋਟੀ ਨੂੰ, ਤੂੰ ਟੁੱਕੜੇ-ਟੁੱਕੜੇ ਕੀਤਾ ਹੈ, ਜਿਵੇਂ ਮਿਦਯਾਨ ਦੇ ਦਿਨ ਵਿੱਚ।
5 ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകു പോലെ തീക്കു ഇരയായിത്തീരും.
੫ਕਿਉਂ ਜੋ ਯੁੱਧ ਵਿੱਚ ਲੜ੍ਹਨ ਵਾਲੇ ਫ਼ੌਜੀਆਂ ਦੇ ਬੂਟ, ਅਤੇ ਸਾਰੇ ਲਹੂ ਲੁਹਾਣ ਕੱਪੜੇ, ਅੱਗ ਦੇ ਬਾਲਣ ਵਾਂਗੂੰ ਸਾੜੇ ਜਾਣਗੇ।
6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
੬ਸਾਡੇ ਲਈ ਤਾਂ ਇੱਕ ਬਾਲਕ ਜੰਮਿਆ, ਅਤੇ ਸਾਨੂੰ ਇੱਕ ਪੁੱਤਰ ਬਖ਼ਸ਼ਿਆ ਗਿਆ, ਰਾਜ ਉਹ ਦੇ ਮੋਢੇ ਉੱਤੇ ਹੋਵੇਗਾ, ਅਤੇ ਉਹ ਦਾ ਨਾਮ ਇਹ ਸੱਦਿਆ ਜਾਵੇਗਾ, “ਅਚਰਜ਼ ਸਲਾਹਕਾਰ, ਸ਼ਕਤੀਮਾਨ ਪਰਮੇਸ਼ੁਰ, ਅਨਾਦੀ ਪਿਤਾ, ਸ਼ਾਂਤੀ ਦਾ ਰਾਜਕੁਮਾਰ।”
7 അവന്റെ ആധിപത്യത്തിന്റെ വൎദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിൎത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവൎത്തിക്കും.
੭ਉਹ ਦੇ ਰਾਜ ਦੀ ਤਰੱਕੀ, ਅਤੇ ਸਲਾਮਤੀ ਦੀ ਕੋਈ ਹੱਦ ਨਾ ਹੋਵੇਗੀ, ਇਸ ਲਈ ਉਹ ਉਸ ਨੂੰ ਦਾਊਦ ਦੀ ਰਾਜ ਗੱਦੀ ਉੱਤੇ, ਅਤੇ ਉਹ ਦੀ ਪਾਤਸ਼ਾਹੀ ਉੱਤੇ, ਹੁਣ ਤੋਂ ਲੈ ਕੇ ਜੁੱਗੋ-ਜੁੱਗ ਨਿਆਂ ਅਤੇ ਧਰਮ ਨਾਲ ਕਾਇਮ ਕਰੇਗਾ ਅਤੇ ਸੰਭਾਲੀ ਰੱਖੇਗਾ। ਸੈਨਾਂ ਦੇ ਯਹੋਵਾਹ ਦੀ ਅਣਖ ਇਹ ਕਰੇਗੀ।
8 കൎത്താവു യാക്കോബിൽ ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.
੮ਪ੍ਰਭੂ ਨੇ ਯਾਕੂਬ ਨੂੰ ਬਚਨ ਭੇਜਿਆ, ਅਤੇ ਉਹ ਇਸਰਾਏਲ ਵਿੱਚ ਪਰਗਟ ਹੋਇਆ ਹੈ।
9 ഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവെക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും
੯ਅਤੇ ਸਾਰੇ ਲੋਕ, ਅਤੇ ਇਫ਼ਰਾਈਮ ਅਤੇ ਸਾਮਰਿਯਾ ਦੇ ਵਾਸੀ ਜਾਣਨਗੇ, ਜਿਹੜੇ ਗਰੂਰ ਅਤੇ ਦਿਲ ਦੇ ਹੰਕਾਰ ਨਾਲ ਆਖਦੇ ਹਨ,
10 എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗൎവ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമൎയ്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.
੧੦ਇੱਟਾਂ ਡਿੱਗ ਪਈਆਂ, ਪਰ ਅਸੀਂ ਘੜ੍ਹਵੇਂ ਪੱਥਰਾਂ ਨਾਲ ਘਰ ਉਸਾਰਾਂਗੇ, ਗੁੱਲਰ ਤਾਂ ਵੱਢੇ ਹੋਏ ਹਨ, ਪਰ ਅਸੀਂ ਉਨ੍ਹਾਂ ਦੇ ਥਾਂ ਦਿਆਰ ਪਾਵਾਂਗੇ।
11 അതുകൊണ്ടു യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയൎത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
੧੧ਇਸ ਲਈ ਯਹੋਵਾਹ ਰਸੀਨ ਦੇ ਵਿਰੋਧੀਆਂ ਨੂੰ ਉਨ੍ਹਾਂ ਦੇ ਵਿਰੁੱਧ ਚੁੱਕੇਗਾ, ਅਤੇ ਉਹ ਦੇ ਵੈਰੀਆਂ ਨੂੰ ਪਰੇਰੇਗਾ।
12 അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നേ; അവർ യിസ്രായേലിനെ വായ് പിളൎന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
੧੨ਅਰਾਮੀ ਅੱਗੇ ਅਤੇ ਫ਼ਲਿਸਤੀ ਪਿੱਛੇ ਹੋਣਗੇ, ਅਤੇ ਉਹ ਇਸਰਾਏਲ ਨੂੰ ਅੱਡੇ ਹੋਏ ਮੂੰਹ ਨਾਲ ਭੱਖ ਲੈਣਗੇ। ਇਹ ਦੇ ਬਾਵਜੂਦ ਵੀ ਉਹ ਦਾ ਕ੍ਰੋਧ ਨਹੀਂ ਹਟਿਆ, ਸਗੋਂ ਉਹ ਦਾ ਹੱਥ ਹੁਣ ਤੱਕ ਚੁੱਕਿਆ ਹੋਇਆ ਹੈ।
13 എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
੧੩ਫੇਰ ਵੀ ਪਰਜਾ ਆਪਣੇ ਮਾਰਨ ਵਾਲੇ ਵੱਲ ਨਾ ਮੁੜੀ, ਨਾ ਸੈਨਾਂ ਦੇ ਯਹੋਵਾਹ ਨੂੰ ਭਾਲਿਆ।
14 അതുകൊണ്ടു യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നേ ഛേദിച്ചുകളയും.
੧੪ਇਸ ਕਾਰਨ ਯਹੋਵਾਹ ਨੇ ਇਸਰਾਏਲ ਵਿੱਚੋਂ ਸਿਰ ਅਤੇ ਪੂਛ, ਖਜ਼ੂਰ ਦੀ ਟਹਿਣੀ ਅਤੇ ਕਾਨਾ ਇੱਕੋ ਦਿਨ ਵੱਢ ਸੁੱਟਿਆ,
15 മൂപ്പനും മാന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നേ വാൽ.
੧੫ਬਜ਼ੁਰਗ ਅਤੇ ਪਤਵੰਤ, ਉਹ ਸਿਰ ਹਨ, ਅਤੇ ਨਬੀ ਜਿਹੜਾ ਝੂਠ ਸਿਖਾਉਂਦਾ ਹੈ, ਉਹ ਪੂਛ ਹੈ।
16 ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു.
੧੬ਇਸ ਪਰਜਾ ਦੇ ਆਗੂ ਕੁਰਾਹੇ ਪਾਉਣ ਵਾਲੇ ਹਨ, ਅਤੇ ਉਨ੍ਹਾਂ ਦੇ ਪਿੱਛੇ ਲੱਗਣ ਵਾਲੇ ਨਿਗਲੇ ਜਾਂਦੇ ਹਨ।
17 അതുകൊണ്ടു കൎത്താവു അവരുടെ യൌവനക്കാരിൽ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കൎമ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
੧੭ਇਸ ਲਈ ਪ੍ਰਭੂ ਉਨ੍ਹਾਂ ਦੇ ਜੁਆਨਾਂ ਉੱਤੇ ਖੁਸ਼ ਨਹੀਂ ਹੋਵੇਗਾ, ਨਾ ਉਨ੍ਹਾਂ ਦੇ ਯਤੀਮਾਂ ਅਤੇ ਵਿਧਵਾਂ ਉੱਤੇ ਰਹਮ ਕਰੇਗਾ, ਕਿਉਂ ਜੋ ਹਰੇਕ ਬੇਧਰਮੀ ਅਤੇ ਕੁਕਰਮੀ ਹੈ, ਅਤੇ ਹਰ ਮੂੰਹ ਮੂਰਖਤਾਈ ਬਕਦਾ ਹੈ। ਇਹ ਦੇ ਬਾਵਜੂਦ ਵੀ ਉਹ ਦਾ ਕ੍ਰੋਧ ਨਹੀਂ ਹਟਿਆ, ਸਗੋਂ ਉਹ ਦਾ ਹੱਥ ਹੁਣ ਤੱਕ ਚੁੱਕਿਆ ਹੋਇਆ ਹੈ।
18 ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും.
੧੮ਬੁਰਿਆਈ ਤਾਂ ਅੱਗ ਵਾਂਗੂੰ ਬਲਦੀ ਹੈ, ਉਹ ਕੰਡੇ ਅਤੇ ਕੰਡਿਆਲੇ ਭਸਮ ਕਰਦੀ ਹੈ, ਅਤੇ ਉਹ ਸੰਘਣੇ ਜੰਗਲਾਂ ਦੀਆਂ ਝਾੜੀਆਂ ਵਿੱਚ ਭੜਕ ਉੱਠਦੀ ਹੈ, ਉਹ ਧੂੰਏਂ ਦੇ ਗੂੜ੍ਹੇ ਬੱਦਲਾਂ ਵਿੱਚ ਉਤਾਹਾਂ ਚੜ੍ਹਦੀ ਹੈ।
19 സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീക്കു ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.
੧੯ਸੈਨਾਂ ਦੇ ਯਹੋਵਾਹ ਦੇ ਕਹਿਰ ਵਿੱਚ ਦੇਸ ਸੜ ਗਿਆ ਹੈ, ਅਤੇ ਲੋਕ ਅੱਗ ਦੇ ਬਾਲਣ ਜਿਹੇ ਹਨ, ਕੋਈ ਆਪਣੇ ਭਰਾ ਨੂੰ ਵੀ ਨਹੀਂ ਛੱਡਦਾ।
20 ഒരുത്തൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഓരോരുത്തൻ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു.
੨੦ਕੋਈ ਸੱਜੇ ਹੱਥ ਵੱਲੋਂ ਕੁਝ ਖੋਹ ਲੈਂਦਾ ਪਰ ਰਹਿੰਦਾ ਭੁੱਖਾ ਹੈ, ਕੋਈ ਖੱਬੇ ਹੱਥ ਵੱਲੋਂ ਖਾਂਦਾ ਪਰ ਉਹ ਰੱਜਦਾ ਨਹੀਂ, ਹਰ ਮਨੁੱਖ ਆਪਣੀ ਹੀ ਬਾਂਹ ਦਾ ਮਾਸ ਖਾਵੇਗਾ,
21 മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവർ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
੨੧ਮਨੱਸ਼ਹ ਇਫ਼ਰਾਈਮ ਅਤੇ ਇਫ਼ਰਾਈਮ ਮਨੱਸ਼ਹ ਦਾ ਵਿਰੋਧ ਕਰਦਾ ਹੈ, ਅਤੇ ਉਹ ਮਿਲ ਕੇ ਯਹੂਦਾਹ ਦੇ ਵਿਰੁੱਧ ਹੁੰਦੇ ਹਨ। ਇਸ ਦੇ ਬਾਵਜੂਦ ਵੀ ਉਹ ਦਾ ਕ੍ਰੋਧ ਨਹੀਂ ਹਟਿਆ, ਸਗੋਂ ਉਹ ਦਾ ਹੱਥ ਹੁਣ ਤੱਕ ਚੁੱਕਿਆ ਹੋਇਆ ਹੈ।