< യെശയ്യാവ് 8 >

1 യഹോവ എന്നോടു കല്പിച്ചതു: നീ ഒരു വലിയ പലക എടുത്തു, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്നു എഴുതുക.
I rzekł Pan do mnie: Weźmij sobie księgi wielkie, a napisz na nich pismem człowieczem: Pospiesz się do łupu, pokwap się do korzyści.
2 ഞാൻ ഊരിയാപുരോഹിതനെയും യെബെരെഖ്യാവിൻ മകനായ സഖൎയ്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വെക്കും.
Tedym wziął sobie za świadków wiernych Uryjasza kapłana, i Zacharyjasza, syna Jeberechyjaszowego.
3 ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോടു: അവന്നു മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേർ വിളിക്ക;
Wtemem przystąpił do prorokini, która począwszy porodziła syna. I rzekł Pan do mnie: Nazów imię jego: Pospiesz się do łupu, pokwap się do korzyści.
4 ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാൻ പ്രായമാകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമൎയ്യയിലെ കൊള്ളയും അശ്ശൂർ രാജാവിന്റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു.
Albowiem niżeli będzie umiało to dziecię wołać: Ojcze mój i matko moja, lud króla Assyryjskiego pobierze bogactwa Damaszku, i łupy Samaryi.
5 യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാൽ:
Nadto rzekł jeszcze Pan do mnie, mówiąc:
6 ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻമകനിലും സന്തോഷിക്കുന്നതുകൊണ്ടു,
Ponieważ wzgardził lud ten wody Syloe, które cicho płyną, a waseli się z Rasyna, i syna Romelijaszowego:
7 അതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാതോടുകളിലും പൊങ്ങി അതിന്റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.
Przetoż oto Pan przywiedzie na nich wody rzeki gwałtownej i wielkiej, to jest króla Assyryjskiego, i wszystkę sławę jego, tak, że wystąpi ze wszystkich strumieni swoich, a wyleje ze wszystkich brzegów swoich.
8 അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടൎന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.
Pociecze i przez ziemię Judzką, wyleje a rozejdzie się, aż do szyi wzbierze; a rozszerzone skrzydła jego napełnią szerokość ziemi twojej, o Immanuelu!
9 ജാതികളേ, കലഹിപ്പിൻ; തകൎന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകൎന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകൎന്നുപോകുവിൻ.
Zbierajcie się narody, wszakże potłumione będziecie. Przyjmujcie w uszy wszyscy w dalekiej ziemi; przepaszcie się, wszakże potłumieni będziecie; przepaszcie się, wszakże potłumieni będziecie.
10 കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാൎയ്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ടു.
Wnijdźcie w radę, a będzie rozerwana; namówcie się, a nie ostoi się; bo Bóg z nami.
11 യഹോവ ബലമുള്ള കൈകൊണ്ടു എന്നെ പിടിച്ചു എന്നോടു അരുളിച്ചെയ്തു ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന്നു എനിക്കു ഉപദേശിച്ചുതന്നതെന്തെന്നാൽ:
Tak bowiem Pan rzekł do mnie, ująwszy mię za rękę, i dał mi przestrogę, żebym nie chodził drogą ludu tego, mówiąc:
12 ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങൾ പറയരുതു; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.
Nie mówcie: Sprzysiężenie. Kiedykolwiek ten lud mówi: Sprzysiężenie, nie strachajcie się jako oni, ani się lękajcie.
13 സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
Pana zastępów samego poświęcajcie; a on niech będzie bojaźnią waszą, i on strachem waszym.
14 എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും അവൻ ഒരു ഇടൎച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും ആയിരിക്കും.
A będzie wam poświęceniem; ale kamieniem obrażenia i opoką otrącenia obydwom domom Izraelskim, sidłem i siecią obywatelom Jeruzalemskim.
15 പലരും അതിന്മേൽ തട്ടിവീണു തകൎന്നുപോകയും കണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.
I otrąci się wielu ich o nie, upadną i skruszeni będą, usidlą się a pojmani będą.
16 സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക.
Zawiąż to świadectwo, zapieczętuj zakon między uczniami moimi.
17 ഞാനോ യാക്കോബ് ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.
Tedy będę oczekiwał Pana, który skrył oblicze swoje od domu Jakóbowego, i poczekam go.
18 ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻപൎവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
Oto ja i dzieci, które mi dał Pan, są na znaki i na cuda w Izraelu, od Pana zastępów, który mieszka na górze Syon.
19 വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്നു അവർ നിങ്ങളോടു പറയുന്നുവെങ്കിൽ - ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു? ജീവനുള്ളവൎക്കു വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു?
A tak jeźliby wam rzekli: Dowiadujcie się od czarowników i od wieszczków, którzy szepcą i markocą, rzeczcie: Izali się nie ma dowiadywać lud u Boga swego? azaż umarłych miasto żywych radzić się ma?
20 ഉപദേശത്തിന്നും സാക്ഷ്യത്തിന്നും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ - അവൎക്കു അരുണോദയം ഉണ്ടാകയില്ല.
Do zakonu raczej i do świadectwa; ale jeźli nie chcą, niechże mówią według słowa tego, w którem niemasz żadnej zorzy.
21 അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവൎക്കു വിശക്കുമ്പോൾ അവർ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.
Dlaczego każdy z nich utrapiony i zgłodniały tułaćby się musiał; a będąc zgłodniałym, sam w sobie gniewać się będzie, i złorzeczyć królowi swemu, i Bogu swemu, w górę poglądając.
22 അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.
A gdy na ziemię spojrzy, oto ucisk i ciemność, zaćmienie, bieda, i obaczy, że jest wrażony do ciemności.

< യെശയ്യാവ് 8 >