< യെശയ്യാവ് 64 >

1 അയ്യോ, ജാതികൾ തിരുമുമ്പിൽ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും
Ìwọ ìbá fa ọ̀run ya kí o sì sọ̀kalẹ̀ wá, tí àwọn òkè ńlá yóò fi wárìrì níwájú rẹ!
2 തീ കൊണ്ടു വെള്ളം തിളക്കുന്നതു പോലെയും മലകൾ നിന്റെ മുമ്പിൽ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളായിരുന്നു!
Gẹ́gẹ́ bí ìgbà tí iná mú ẹ̀ka igi jó tí ó sì mú kí omi ó hó, sọ̀kalẹ̀ wá kí orúkọ rẹ le di mí mọ̀ fún àwọn ọ̀tá rẹ kí o sì jẹ́ kí àwọn orílẹ̀-èdè kí ó wárìrì níwájú rẹ!
3 ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാൎയ്യങ്ങളെ നീ പ്രവൎത്തിച്ചപ്പോൾ നീ ഇറങ്ങിവരികയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകയും ചെയ്തുവല്ലോ.
Nítorí nígbà tí o bá ṣe àwọn ohun ẹ̀rù tí àwa kò nírètí, o sọ̀kalẹ̀ wá, àwọn òkè ńlá sì wárìrì níwájú rẹ̀.
4 നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവൎത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.
Láti ìgbà àtijọ́ kò sí ẹni tí ó gbọ́ rí kò sí etí kan tí ó gbọ́ ọ, kò sí ojú tí ó tí ì rí Ọlọ́run mìíràn lẹ́yìn rẹ, tí ó máa ń ṣe nǹkan lórúkọ àwọn tí ó dúró dè é.
5 സന്തോഷിച്ചു നീതി പ്രവൎത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓൎക്കുന്നു; നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?
Ìwọ a máa wá fún ìrànlọ́wọ́ àwọn tí wọn ń fi ayọ̀ ṣe ohun tó tọ́, tí ó rántí ọ̀nà rẹ. Ṣùgbọ́n nígbà tí a bẹ̀rẹ̀ sí dẹ́ṣẹ̀ sí wọn, inú bí ọ. Báwo ni a ó ṣe gbà wá là?
6 ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീൎന്നു; ഞങ്ങളുടെ നീതിപ്രവൎത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു.
Gbogbo wa ti dàbí ẹnìkan tí ó jẹ́ aláìmọ́, gbogbo òdodo wa sì dàbí èkísà ẹlẹ́gbin; gbogbo wa kákò bí ewé, àti bí afẹ́fẹ́, ẹ̀ṣẹ̀ wa ti gbá wa lọ kúrò.
7 നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു.
Ẹnikẹ́ni kò pe orúkọ rẹ tàbí kí ó gbìyànjú láti dì ẹ́ mú; nítorí ìwọ ti fi ojú rẹ pamọ́ fún wa ó sì jẹ́ kí àwa ṣòfò dànù nítorí àwọn ẹ̀ṣẹ̀ wa.
8 എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;
Síbẹ̀síbẹ̀, Olúwa, ìwọ ni Baba wa. Àwa ni amọ̀, ìwọ ni amọ̀kòkò; gbogbo wa jẹ́ iṣẹ́ ọwọ́ rẹ.
9 യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓൎക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങൾ എല്ലാവരും നിന്റെ ജനമല്ലോ.
Má ṣe bínú kọjá ààlà, ìwọ Olúwa, má ṣe rántí gbogbo ẹ̀ṣẹ̀ wa títí láé. Jọ̀wọ́, bojú wò wá, ni a gbàdúrà, nítorí ènìyàn rẹ ni gbogbo wa.
10 നിന്റെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; സീയോൻ മരുഭൂമിയും യെരൂശലേം നിൎജ്ജനപ്രദേശവും ആയിത്തീൎന്നിരിക്കുന്നു.
Àwọn ìlú mímọ́ rẹ ti di aṣálẹ̀; Sioni pàápàá di aṣálẹ̀, Jerusalẹmu di ahoro.
11 ഞങ്ങളുടെ പിതാക്കന്മാർ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായിത്തീൎന്നു; ഞങ്ങൾക്കു മനോഹരമായിരുന്നതൊക്കെയും ശൂന്യമായി കിടക്കുന്നു.
Tẹmpili mímọ́ ológo wa, níbi tí àwọn baba wa ti yìn ọ́, ni a ti fi iná sun, àti ohun gbogbo tí í ṣe ìṣúra wa ti dahoro.
12 യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?
Lẹ́yìn gbogbo nǹkan wọ̀nyí, Olúwa, ìwọ ó ha sì tún fi ara rẹ pamọ́ bí? Ìwọ ó ha dákẹ́ kí o sì fìyà jẹ wá kọjá ààlà bí?

< യെശയ്യാവ് 64 >