< യെശയ്യാവ് 62 >

1 സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ.
Не буду мовчати я ради Сіо́ну, і ради Єрусалиму не буду спокі́йний, аж поки не ви́йде, як ся́йво, його праведність, а спасі́ння його — як горю́чий світи́льник!
2 ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.
І побачать наро́ди твою праведність, а славу твою — всі царі́, і йме́нням нови́м будуть звати тебе, що уста Господні докла́дно озна́чать його́.
3 യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും.
І ти станеш короною слави в Господній руці й діяде́мою царства в долоні Бога свого!
4 നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിന്നു ബെയൂലാ (വിവാഹസ്ഥ) എന്നും പേർ ആകും; യഹോവെക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിന്നു വിവാഹം കഴിയും.
Вже не скажуть на тебе „поки́нута“, а на край твій не будуть казати вже „пустиня“, бо тебе будуть кли́кати „в ній моя втіха“, а край твій „замі́жня“, бо Господь пожада́є тебе, і твій край буде взятий за жінку!
5 യൌവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.
Як юна́к бере панну за жінку, так з тобою одру́житься Сам Будівни́чий, і як ті́шиться той молоди́й нарече́ною, так раді́тиме Бог твій тобо́ю!
6 യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓൎപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുതു.
На му́рах твоїх, Єрусалиме, Я поставив сторо́жу, — ніко́ли не буде мовчати вона цілий день та всю ніч. Ви, хто пригадує Господа, не замо́вкніть, —
7 അവൻ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവന്നു സ്വസ്ഥത കൊടുക്കയുമരുതു.
і перед Ним не вмовкайте, аж поки не змі́цнить, і аж поки не вчи́нить Він Єрусалима за славу Свою́ на землі!
8 ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞു അന്യജാതിക്കാർ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്റെ വലങ്കയ്യും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു.
Господь присягну́в був Своєю прави́цею й поту́жним раме́ном Своїм: Направду, не дам уже збі́жжя твого ворога́м твоїм, і пити не будуть чужи́нці твого виногра́дного со́ку, що ти працюва́в біля нього!
9 അതിനെ ശേഖരിച്ചവർ തന്നേ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നേ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവെച്ചു അതു പാനം ചെയ്യും.
Бо ті, хто збирає його́, будуть їсти його та й хвали́тимуть Господа, і ті, хто грома́дить його́, будуть пити його на подві́р'ях святині Моєї!
10 കടപ്പിൻ; വാതിലുകളിൽകൂടി കടപ്പിൻ; ജനത്തിന്നു വഴി ഒരുക്കുവിൻ; നികത്തുവിൻ പെരുവഴി നികത്തുവിൻ; കല്ലു പെറുക്കിക്കളവിൻ; ജാതികൾക്കായിട്ടു ഒരു കൊടി ഉയൎത്തുവിൻ.
Проходьте, проходьте ви бра́мами, чи́стьте доро́гу наро́дові! Будуйте доро́гу, будуйте дорогу, дорогу ту биту, очи́стьте від ка́меня, підіймі́ть над наро́дами пра́пора!
11 ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോൻ പുത്രിയോടു പറവിൻ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.
Ось звіщає Господь аж до кра́ю землі: Розкажі́те сіо́нській дочці́: Ось прихо́дить Спасі́ння твоє, ось із Ним нагоро́да Його, і заплата Його перед Ним!
12 അവർ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേർ ആകും.
І будуть їх звати наро́дом святим, вику́пленцями Господа, а на тебе закличуть „жада́на“, незали́шене місто!

< യെശയ്യാവ് 62 >