< യെശയ്യാവ് 4 >
1 അന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ചു: ഞങ്ങൾ സ്വന്തം വകകൊണ്ടു അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേർമാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.
Pada waktu itu tujuh orang wanita akan memegang seorang laki-laki dan berkata, "Izinkan kami mengaku engkau sebagai suami, supaya kami tidak menanggung malu karena tidak menikah. Makanan dan pakaian dapat kami tanggung sendiri."
2 അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും.
Akan tiba waktunya TUHAN membuat setiap tanaman dan pohon tumbuh menjadi besar dan indah di negeri ini. Pada hari itu orang Israel yang selamat akan merasa gembira dan bangga karena hasil panenan.
3 കൎത്താവു ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം
Setiap orang yang tertinggal di Yerusalem, orang-orang yang dipilih Allah untuk diselamatkan, akan disebut suci.
4 സീയോനിൽ മിഞ്ചീയിരിക്കുന്നവനും യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും തന്നേ, വിശുദ്ധൻ എന്നു വിളിക്കപ്പെടും.
Dengan kuasa-Nya TUHAN akan mengadili dan memurnikan umat-Nya. Ia akan membersihkan Yerusalem dari darah orang-orang yang dibunuh di kota itu.
5 യഹോവ സീയോൻപൎവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന്നു ഒരു മേഘവും പുകയും രാത്രിക്കു അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിന്നും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.
Lalu di atas Bukit Sion dan semua orang yang berkumpul di situ TUHAN menjadikan awan di waktu siang, serta asap dan nyala terang di waktu malam. Allah sendiri dengan kuasa-Nya akan menudungi dan melindungi seluruh kota itu.
6 പകൽ, വെയിൽ കൊള്ളാതിരിപ്പാൻ തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിപ്പാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.
Ia akan menaunginya dari panas terik di waktu siang, dan menjadikannya tempat berteduh terhadap hujan lebat dan badai.