< യെശയ്യാവ് 24 >

1 യഹോവ ഭൂമിയെ നിൎജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.
Voilà que le Seigneur va dévaster la terre; il va la rendre déserte; il va dévoiler sa face et disperser ceux qui habitent en elle.
2 ജനത്തിന്നും പുരോഹിതന്നും, ദാസന്നും യജമാനന്നും, ദാസിക്കും യജമാനത്തിക്കും, കൊള്ളുന്നവന്നും വില്ക്കുന്നവന്നും, കടം കൊടുക്കുന്നവന്നും കടം വാങ്ങുന്നവന്നും, പലിശ വാങ്ങുന്നവന്നും പലിശ കൊടുക്കുന്നവന്നും ഒരുപോലെ ഭവിക്കും.
Et le peuple sera comme le prêtre, le serviteur comme le maître, et la servante comme la maîtresse; le marchand sera comme l'acheteur, le préteur comme l'emprunteur, et le débiteur comme le créancier.
3 ഭൂമി അശേഷം നിൎജ്ജനമായും കവൎച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു.
La terre sera entièrement détruite, la terre sera entièrement dépouillée; car la bouche du Seigneur a dit ces choses:
4 ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;
La terre est dans le deuil, le monde est désolé, les grands de la terre ont pleuré.
5 ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു.
Elle a péché par ceux qui l'habitent, parce qu'ils ont transgressé la loi et altéré les commandements de l'éternelle alliance.
6 അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാൎക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികൾ ദഹിച്ചുപോയി ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു.
C'est pourquoi une malédiction consumera cette terre en punition du péché de ceux qui l'habitent. C'est pourquoi ses habitants seront pauvres, et il n'y restera qu'un petit nombre d'hommes.
7 പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീൎപ്പിടുന്നു.
Le vin pleurera, la vigne pleurera; et ils gémiront, tous ceux qui avaient l'âme en joie;
8 തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീൎന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
Il a cessé, le bruit joyeux des tambours; elle a cessé, la voix de la cithare.
9 അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യം കുടിക്കുന്നവൎക്കു അതു കൈപ്പായിരിക്കും.
Les hommes sont confondus; ils ne boivent plus de vin, et la bière est pleine d'amertume pour ceux qui en boivent.
10 ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആൎക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.
Toute la ville est déserte; elle ferme ses maisons pour qu'on n'y puisse entrer.
11 വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.
Partout elle crie pour avoir du vin; toute joie sur la terre a cessé, toute joie est partie de la terre,
12 പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽതകൎന്നു നാശമായി കിടക്കുന്നു.
Et les villes seront inhabitées, et les maisons vides crouleront.
13 ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീൎന്നിട്ടു കാലാ പെറുക്കുംപോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയിൽ സംഭവിക്കുന്നു.
Toutes ces choses arriveront sur la terre au milieu des nations. Et de même que l'on secoue un olivier, ainsi seront-elles secouées. Et si la vendange s'arrête,
14 അവർ ഉച്ചത്തിൽ ആൎക്കും; യഹോവയുടെ മഹിമനിമിത്തം അവർ സമുദ്രത്തിൽനിന്നു ഉറക്കെ ആൎക്കും.
Ils pousseront de grandes clameurs; mais ceux qui auront été épargnés sur la terre se réjouiront tous ensemble de la gloire du Seigneur, et la mer en sera troublée dans ses eaux.
15 അതുകൊണ്ടു നിങ്ങൾ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളിൽ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്വപ്പെടുത്തുവിൻ.
C'est pourquoi la gloire du Seigneur ira jusqu'aux îles de la mer, le nom du Seigneur y sera glorifié.
16 നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീൎത്തനം പാടുന്നതു ഞങ്ങൾ കേട്ടു; ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.
Seigneur Dieu d'Israël, des extrémités de la terre nous avons appris vos prodiges, vous, espérance de l'homme pieux. Et l'on dira: Malheur aux prévaricateurs qui transgressent la loi!
17 ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു.
La peur, l'abîme et les pièges sont pour vous qui habitez la terre.
18 പേടി കേട്ടു ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.
Et voici ce qui arrivera: celui qui fuira de peur tombera dans l'abîme; et celui qui sortira de l'abîme sera pris au piège; car les cataractes du ciel seront ouvertes, et les fondements de la terre en seront ébranlés.
19 ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.
La terre sera pleine de trouble, la terre sera pleine d'angoisse.
20 ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്ക്കയുമില്ല.
Elle s'est détournée de sa voie comme un homme ivre et débauché; elle sera chancelante comme la cabane du gardien des vergers; et parce que l'iniquité a prévalu en elle, elle tombera et ne pourra se relever.
21 അന്നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂപാലന്മാരെയും സന്ദൎശിക്കും.
Et le Seigneur étendra sa main sur l'armée du ciel et sur les rois de la terre.
22 കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടെക്കയും ഏറിയനാൾ കഴിഞ്ഞിട്ടു അവരെ സന്ദൎശിക്കയും ചെയ്യും.
Et la grande Synagogue de la terre sera réunie et jetée en prison; et la forteresse sera fermée; et après plusieurs générations ils seront visités.
23 സൈന്യങ്ങളുടെ യഹോവ സീയോൻപൎവ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സുണ്ടാകയാലും ചന്ദ്രൻ നാണിക്കയും സൂൎയ്യൻ ലജ്ജിക്കയും ചെയ്യും.
Et la brique sera liquéfiée, et le mur croulera; parce que le Seigneur règnera du haut de Sion et de Jérusalem, et en présence des anciens il sera glorifié.

< യെശയ്യാവ് 24 >