< യെശയ്യാവ് 18 >
1 അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!
१कूशातील नद्यांच्या पलीकडील सळसळणाऱ्या पंखाच्या देशा हायहाय;
2 ശീഘ്രദൂതന്മാരേ, നിങ്ങൾ ദീൎഘകായന്മാരും മൃദുചൎമ്മികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
२जो समुद्रातून, लव्हाळ्यांच्या पात्रातून जलावर वकील पाठवतो. शीघ्रगती दूतांनो, त्या उंच आणि मनमिळावू राष्ट्रांकडे, जे लोक भीतीपासून दूर व जवळ आहेत त्यांच्याकडे, जे बलवान व अजिंक्य राष्ट्र, ज्याची भूमी नद्यांनी विभागली आहे त्याच्याकडे जा,
3 ഭൂതലത്തിലെ സൎവ്വനിവാസികളും ഭൂമിയിൽ പാൎക്കുന്നവരും ആയുള്ളോരേ, പൎവ്വതത്തിന്മേൽ കൊടി ഉയൎത്തുമ്പോൾ, നിങ്ങൾ നോക്കുവിൻ; കാഹളം ഊതുമ്പോൾ കേൾപ്പിൻ.
३अहो जगातल्या सर्व रहिवाश्यांनो आणि जे कोणी पृथ्वीवर राहणाऱ्यांनो, जेव्हा पर्वतावरून निशाण उंचविण्यात येईल तेव्हा पाहा; आणि जेव्हा कर्णा फुंकण्यात येईल तेव्हा ऐका.
4 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.
४परमेश्वराने मला हे सांगितले आहे की, जसे सूर्याच्या प्रकाशात उकळणारी उष्णता असते अथवा जसे कापणीच्या उन्हात दहिवरयुक्त अभ्र येते, तसे मी आपल्या निवासस्थानातून शांतपणे निरीक्षण करीन.
5 കൊയ്ത്തിന്നു മുമ്പെ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു, മുന്തിരിങ്ങാ മൂക്കുമ്പോൾ, അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.
५कापणीच्यापूर्वी, जेव्हा बहार संपल्यावर फुले द्राक्षात पिकू लागतात, तेव्हा तो कोयत्याने डहाळ्या कापील व खाली काढून टाकेल आणि पसरलेल्या फांद्या काढून टाकेल.
6 അതു ഒക്കെയും മലയിലെ കഴുകിന്നും ഭൂമിയിലെ മൃഗത്തിന്നും ഇട്ടുകളയും; കഴുകു അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതുകൊണ്ടു വൎഷം കഴിക്കും.
६पर्वतावरील पक्ष्यांसाठी आणि पृथ्वीवरील जनावरांसाठी त्या एकत्र टाकून ठेवल्या जातील. उन्हाळ्यात पक्षी त्यामध्ये राहतील आणि थंडीत पृथ्वीवरील जनावरे त्यावर हिवाळा घालवतील.”
7 ആ കാലത്തു ദീൎഘകായന്മാരും മൃദുചൎമ്മികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പൎവ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവെക്കു തിരുമുല്ക്കാഴ്ച കൊണ്ടുവരും.
७त्या वेळेला, उंच आणि मनमिळावू लोक, भीतीपासून दूर व जवळ असे बलवान व अजिंक्य राष्ट्र, ज्या राष्ट्राची भूमी नद्यांनी विभागलेली आहे ते, सेनाधीश परमेश्वराचे नाव दिलेल्या स्थळी म्हणजे सीयोन डोंगरावर सेनाधीश पमेश्वराला स्वतःचा नजराणा म्हणून अर्पण करण्यास येतील.