< എബ്രായർ 7 >
1 ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക് രാജാക്കന്മാരെ ജയിച്ചു
En effet, ce Melchisédec, roi de Salem, sacrificateur du Dieu Très-Haut, qui alla au-devant d'Abraham, lorsqu'il revenait de la défaite des rois, — qui le bénit
2 മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അൎത്ഥം.
et reçut d'Abraham la dîme de tout le butin, — qui est d'abord roi de justice, d'après l'interprétation de son nom, puis roi de Salem, c’est-à-dire, roi de paix,
3 അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.
— qui est sans père, sans mère, sans aïeux, sans commencement de jours ni fin de vie, — qui est enfin tout à fait semblable au Fils de Dieu, ce Melchisédec, dis-je, demeure sacrificateur à perpétuité.
4 ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.
Considérez combien est grand ce personnage, à qui le patriarche même, Abraham, donna une dîme prise sur le meilleur du butin.
5 ലേവിപുത്രന്മാരിൽ പൌരോഹിത്യം ലഭിക്കുന്നവൎക്കു ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തിൽനിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു.
Ceux des fils de Lévi, qui reçoivent la sacrificature, ont l'ordre, d'après la Loi, de lever la dîme sur le peuple, c’est-à-dire, sur leurs frères, quoique ceux-ci soient issus d'Abraham;
6 എന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.
et un homme qui n'appartenait point à leur famille, a levé la dîme sur Abraham! et il a béni celui qui avait les promesses!
7 ഉയൎന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തൎക്കം ഏതുമില്ലല്ലോ.
Or, c'est sans contredit l'inférieur qui est béni par le supérieur.
8 ഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നേ.
De plus, ici, ce sont des hommes mortels qui perçoivent les dîmes; là, c'est un personnage dont il est attesté qu'il est éternellement vivant.
9 ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.
Et Lévi même, qui perçoit la dîme, la lui a, pour ainsi dire, payée en la personne d'Abraham,
10 അവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.
car il était encore dans les reins de son père, lorsque Melchisédec alla au-devant de ce patriarche.
11 ലേവ്യപൌരോഹിത്യത്താൽ സമ്പൂൎണ്ണത വന്നെങ്കിൽ — അതിൻ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം?
Si donc la perfection avait pu être réalisée par le moyen du sacerdoce lévitique (car le peuple a reçu une législation qui repose sur ce sacerdoce), qu'était-il encore besoin qu'il parût un autre sacrificateur «selon l’ordre de Melchisédec, » et non selon l'ordre d'Aaron?
12 പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നുംകൂടെ മാറ്റം വരുവാൻ ആവശ്യം.
Une fois le sacerdoce changé, la Loi l'est aussi nécessairement.
13 എന്നാൽ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല.
Le sacerdoce est effectivement changé, car celui à qui s'appliquent ces paroles, appartient à une tribu dont aucun membre n'a été attaché au service de l'autel:
14 യെഹൂദയിൽനിന്നു നമ്മുടെ കൎത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.
il est notoire que notre Seigneur est sorti de la tribu de Juda, à laquelle Moïse n'a point attribué le sacerdoce.
15 ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറെ ഒരു പുരോഹിതൻ
Ce changement est plus évident encore, quand on voit apparaître un autre sacrificateur qui, de même que Melchisédec,
16 മൽക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കിൽ അതു ഏറ്റവും അധികം തെളിയുന്നു.
est institué, non selon la règle d'une ordonnance charnelle, mais en vertu d'une vie qui ne finit point,
17 നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു. (aiōn )
car voici le témoignage qui lui est rendu: «Tu es sacrificateur pour l’éternité, selon l'ordre de Melchisédec.» (aiōn )
18 മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം
Il y a bien abrogation d'une ordonnance antérieure, à cause de son impuissance et de son inutilité
19 നീക്കവും — ന്യായപ്രമാണത്താൽ ഒന്നും പൂൎത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു.
(car la Loi n'a rien amené à la perfection), et introduction, d'autre part, d'une meilleure espérance qui nous rapproche de Dieu.
20 അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീൎന്നു.
Et Jésus est le garant d'une alliance d'autant supérieure à la première,
21 ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു കൎത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ. (aiōn )
que son sacerdoce n'a pas été institué sans l'intervention du serment. (aiōn )
22 ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീൎന്നിരിക്കുന്നു.
Tandis que les Lévites ont été établis sacrificateurs sans serment, Jésus l'a été avec serment par celui qui lui a dit: «Le Seigneur l'a juré, et il ne s'en repentira point: tu es sacrificateur éternellement, selon l’ordre de Melchisédec.»
23 മരണംനിമിത്തം അവൎക്കു നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീൎന്നവർ അനേകർ ആകുന്നു.
De plus, ils forment, eux, une succession de sacrificateurs, parce que la mort les empêche de l'être toujours;
24 ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. (aiōn )
mais lui, parce qu'il subsiste «éternellement, » il possède le sacerdoce qui ne se transmet point. (aiōn )
25 അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവൎക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂൎണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
C'est pour cela aussi qu'il peut sauver parfaitement ceux qui vont à Dieu par lui, étant toujours vivant pour intercéder en leur faveur.
26 ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിൎദ്ദോഷൻ, നിൎമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വൎഗ്ഗത്തെക്കാൾ ഉന്നതനായിത്തീൎന്നവൻ;
C'était bien là le souverain sacrificateur qu'il nous fallait: saint, innocent, sans tache, hors du contact des pécheurs et élevé au-dessus des cieux;
27 ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അൎപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
qui ne fût pas obligé, comme les souverains sacrificateurs, d'offrir chaque jour des victimes, d'abord pour ses propres péchés, puis pour ceux du peuple; car ceci, il l'a fait une fois pour toutes en s'offrant lui-même.
28 ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീൎന്ന പുത്രനെ പുരോഹിതനാക്കുന്നു. (aiōn )
La Loi, en effet, institue souverains sacrificateurs des hommes sujets à la faiblesse; mais la parole du serment intervenue après la Loi institue souverain sacrificateur un Fils qui est parvenu pour jamais à la perfection. (aiōn )