< എബ്രായർ 12 >

1 ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.
Ezért tehát mi is, akiket a bizonyságtevőknek ilyen nagy fellege vesz körül, félretéve minden akadályt és a bennünket megkörnyékező bűnt, kitartással fussuk meg az előttünk lévő pályát,
2 വിശ്വാസത്തിന്റെ നായകനും പൂൎത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓൎത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.
nézve a hit fejedelmére és bevégzőjére, Jézusra, aki az előtte lévő öröm helyett, nem törődve a gyalázattal, kereszthalált szenvedett, s az Isten királyi székének jobbjára ült.
3 നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.
Gondoljatok azért, őrá, aki ilyen ellene irányuló támadást szenvedett el a bűnösöktől, hogy lelketekben ellankadva el ne csüggedjetek.
4 പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിൎത്തു നിന്നിട്ടില്ല.
Mert még nem álltatok ellen vérig a bűn ellen harcolva.
5 “മകനേ, കൎത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
És ne feledkezzetek el az intésről, amely nektek, mint fiaknak szól: „Fiam ne vesd meg az Úr fenyítését, és ne csüggedj el, ha dorgál téged.
6 കൎത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
Mert akit szeret az Úr, azt megdorgálja, és megostoroz mindenkit, akit fiává fogad.“
7 നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
Ha a fenyítést elszenveditek, akkor úgy bánik veletek az Isten, mint fiaival mert melyik fiú az, akit nem fenyít az apa?
8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.
Ha pedig fenyítés nélkül valók vagytok, amelyben mindenki részesül, akkor fattyak vagytok, nem fiak.
9 നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
Aztán: testi atyáink fenyítettek minket és becsültük őket, nem kell-e sokkal inkább engedelmeskedni a lelkek Atyjának, hogy éljünk?
10 അവർ ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.
Mert azok kevés ideig, tetszésük szerint fenyítettek, Ő pedig a mi javunkra, hogy szentségében részesüljünk.
11 ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവൎക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.
A jelenben semmiféle fenyítés nem látszik örvendetesnek, hanem keservesnek, ám utóbb az igazság békességes gyümölcsét adja azoknak, akik elviselték.
12 ആകയാൽ തളൎന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിൎത്തുവിൻ.
Ezért tehát a lecsüggesztett kezeket és a rogyadozó térdeket egyenesítsétek föl,
13 മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ.
és egyenesen járjatok, hogy a sánta el ne botoljék, sőt inkább meggyógyuljon.
14 എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കൎത്താവിനെ കാണുകയില്ല.
Törekedjetek mindenki iránt a békességre és a szent életre, amely nélkül senki sem láthatja meg az Urat.
15 ആരും ദൈവകൃപ വിട്ടു പിൻമാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും ആരും ദുൎന്നടപ്പുകാരനോ,
Vigyázzatok arra, hogy Isten kegyelmétől senki el ne szakadjon, nehogy a keserűségnek gyökere fölnövekedve bajt okozzon, és így sokakat megfertőzzön.
16 ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ.
Ne legyen senki parázna vagy istentelen, mint Ézsau, aki egy tál ételért eladta elsőszülöttségi jogát.
17 അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.
Mert tudjátok, hogy később, amikor örökölni akarta az áldást, elutasításban volt része, mert nem találta meg a megtérés útját, noha könnyhullatással kereste azt.
18 സ്ഥൂലമായതും തീ കത്തുന്നതുമായ പൎവ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവെക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നതു.
Mert ti nem járultatok megtapintható hegyhez, lángoló tűzhöz, sűrű homályhoz, sötétséghez és szélvészhez,
19 ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.
vagy trombitaharsogáshoz és szózatok hangjához, amelyet akik hallottak, kérték, hogy ne szóljon többé hozzájuk.
20 ഒരു മൃഗം എങ്കിലും പൎവ്വതം തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവൎക്കു സഹിച്ചുകൂടാഞ്ഞു.
Mert nem bírták elviselni a parancsot: „Még ha állat is ér a hegyhez, meg kell kövezni!“
21 ഞാൻ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.
Olyan rettenetes volt a látvány, hogy Mózes is ezt mondta: „Megijedtem és remegek.“
22 പിന്നെയോ സീയോൻ പൎവ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വൎഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സൎവ്വസംഘത്തിന്നും സ്വൎഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന
De ti Sion hegyéhez járultatok, az élő Isten városához, a mennyei Jeruzsálemhez és az angyalok ezreihez,
23 ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും
az elsőszülöttek seregéhez és egyházához, akik be vannak írva a mennyben, és mindenkinek bírájához, Istenhez és a tökéletességre jutott igazak lelkéhez,
24 പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.
és az újszövetség közbenjárójához, Jézushoz, és a meghintés véréhez, amely kegyelmesebben beszél, mint Ábel vére.
25 അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വൎഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം.
Vigyázzatok el ne utasítsátok azt, aki szól! Mert ha azok nem menekültek meg, akik a földön szólót visszautasították, sokkal kevésbé mi, ha elfordulunk attól, aki a mennyből szól,
26 അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു.
akinek szava egykor megrendítette a földet, most pedig ezt ígéri: „Még egyszer megrendítem nemcsak a földet, de az eget is.“
27 “ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിൎമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
Az a „még egyszer“pedig jelenti a változékony dolgoknak, vagyis a teremtményeknek megváltozását, hogy megmaradjon, ami változtathatatlan.
28 ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.
Mivel mi változtathatatlan országot kaptunk, hálásak legyünk, és Istennek tetsző módon, kegyességgel és félelemmel szolgáljunk.
29 നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.
Mert a mi Istenünk emésztő tűz.

< എബ്രായർ 12 >