< എബ്രായർ 10 >

1 ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാൎയ്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവൎക്കു സൽഗുണപൂൎത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.
PWE kapun o iei motan dipijou en mur, a kaidin pein mom en dipijou, a jota kak kaunjok kilar mairon ota irail, me kin wia ir ada ni par karoj.
2 അല്ലെങ്കിൽ ആരാധനക്കാൎക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
A ma iei, arail mairon pan dukedi, pwe jolar kataman pan dip en irail, me apwali mairon;
3 ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓൎമ്മ ഉണ്ടാകുന്നു.
Pwe mepukat kin wiaui, pwen katamanda dip ni par karoj.
4 കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.
Pwe ntan kau ol o kut jota kak wa jan dip akan.
5 ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.
Ari, ni a kotin pwara don jappa, majani: Mairon o kijakij komui jota kotin mauki, a komui kotiki on ia er pali war ai.
6 സൎവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.
Kom jota peren kida mairon ijij o mairon men tom.
7 അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.
I ap inda: Kilan, I kokodo, nan puk o me intinidier duen nai, pwen kapwaiada kupur omui, Main Kot.
8 ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സൎവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:
Maj a majanier: Mairon, o kijakij, o mairon ijij, o mairon men tom, kom jota kotin mauki, o kom jota kupur peren ki mepukat, me wiauier duen kapun o.
9 ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.
Ap pil majanier: Kilan, I pwara don kapwaiada kupur omui. A kotiki jan men maj, pwen kapwaiada men mur.
10 ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
Ni kupur wet kitail kajarauilar ki mairon en war en Iejuj Krijtuj pan me pak.
11 ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു.
Jamero karoj me kajapwiladar, pwen apwali dodok ni ran karoj o purepure mairon ota, me jo kak lapwada dip akan.
12 യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു
A men et, me kotin maironki pan mepak dip akan, ap kaipokedi ni pali maun en Kot kokolata.
13 തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.
O a kotin auiaui, lao a imwintiti pan wiala utipan aluwilu a kan.
14 ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവൎക്കു സദാകാലത്തേക്കും സൽഗുണപൂൎത്തി വരുത്തിയിരിക്കുന്നു.
Pwe a kotin kaunjokila tom ta ieu karoj, me pan kajarauila.
15 അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു.
Nen jaraui pil kotin kadede on kitail duen mepukat, pwe murin a kotin majanier:
16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കൎത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം:
let inau, me I pan wiai on irail murin ran pukat, me Kaun o kotin majanier: I pan ki on monion arail ai kapun, o I pan intiniedi on nan nen arail.
17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓൎക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.
Dip arail, o arail japun kan I jolar pan tamanda.
18 എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.
A ma re lapwadar, ap jolar mairon en dip pan wiaui.
19 അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,
Ari ri ai kan, ma a muei on kitail er, en pedelon on nan pera jaraui ki ntan Iejuj,
20 തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു
Pwe a kotin wiai on kitail er al en maur kap pot et lel pali lan likau ki uduk a.
21 ധൈൎയ്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു
A ma atail jamero kajampwal en tanpaj en Kot mia.
22 നാം ദുൎമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂൎണ്ണനിശ്ചയം പൂണ്ടു പരമാൎത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
Kitail ap pan pwaralan i ni melel en monion atail, o pojon melel, o ujupeki monion atail, o maio jan injen jued, o widenki pil makelekel war atail,
23 പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.
O kitail en tenedi on atail kadede en kaporopor o kder wukiwuk jili, pwe i me melel, me kotikida inau o.
24 ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും
O kitail en apwali nan pun atail ni atail kainon ion limpok o wiawia mau kan.
25 സൽപ്രവൃത്തികൾക്കും ഉത്സാഹം വൎദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.
O kitail ender dukedi jan atail mod on kandok pena, duen me kin wiaui ren akai. A kitail en nantion panau pena, pwe komail kilan, me ran o me korendor.
26 സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂൎവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ
Pwe ma kitail inon ion wia dip, murin atail marainiki melel, jolar mairon men tom ki dip atail,
27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.
A kitail pan mimieta ni atail majak kadeik apwalia o onion en kijiniai, me pan karojela imwintiti kan.
28 മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
Ma amen pan tiakedi kapun en Mojej, a jota pan diar mak, pwe a pan kamela, ma jaunkadede riamen de jilimen mia.
29 ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
Ari, da me komail lamelame, duen me pan tiakedi Japwilim en Kot, o kajaminela ntan inau kap, me a kajarauilar o lalaue Nen en mak, a jo pan kalokolok laud jan irail?
30 “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കൎത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
Pwe kitail ajai, me majanier: Ikepa ai dok, I pan depuki on. O pil eu: Kaun o pan kotin kapun on japwilim a aramaj akan.
31 ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം.
Nan meid kalom, en lodi on ni lim en Kot ieiaj.
32 എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും
A komail tamanda ran en maj oko murin omail marainlar, ap dadaurata ni omail kalokolok laud.
33 ആ വക അനുഭവിക്കുന്നവൎക്കു കൂട്ടാളികളായിത്തീൎന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂൎവ്വകാലം ഓൎത്തുകൊൾവിൻ.
Ni omail kenkaurur janjal o pan kidau o kamekam, o ni omail riane kin ir, me pil lel mojued.
34 തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വൎഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
Pwe komail ianaki me jalidi kan ni ar kalokolok, o komail pil pereperen ni omail kapwa kan kulia wei jan, pwe komail aja, me komail aja, me komail aneki dipijou en lan, me mau jan o me jota pan jorala.
35 അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈൎയ്യം തള്ളിക്കളയരുതു.
Komail ari der kajela omail liki, me pan kareda katinpa Iapalap.
36 ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.
Pwe kanonama me mau on komai, pwen kapwaiada kupur en Kot o konodi inau o.
37 “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;”
Anjau tar kij, me onoper pan pwarado, a jota pan pwand.
38 എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.”
A me pun o pan maureki pojon, a nen i jota pan peren kida, ma a pan pure wei jan.
39 നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
A kitail jota kijan ir, me pure wei jan, ap lokidokila, a kijan irail, me kin pojon ap kamaurr nen arail.

< എബ്രായർ 10 >