< ഉല്പത്തി 9 >
1 ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.
És megáldotta Isten Nóét és fiait, és mondta nekik: Szaporodjatok, sokasodjatok és töltsétek be a földet.
2 നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാപറവകൾക്കും സകല ഭൂചരങ്ങൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
A tőletek való félelem és rettegés legyen a föld minden állatján és az ég minden madarán, mindenen ami mozog a földön, meg a tenger minden halain. Kezetekbe adattak.
3 ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.
Minden mozgó lény, amely él, a tietek legyen eledelül; mint a zöld füvet, úgy adtam nektek mindet.
4 പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുതു.
De húst lelkével: vérével ne egyetek!
5 നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.
És bizony véreteket lelketek szerint számon kérem, minden élőlény kezéből számon kérem azt; és az ember kezéből, mindenki testvérének kezéből számon kérem az ember lelkét.
6 ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.
Aki ember vérét ontja, ember által ontassék annak vére, mert Isten képmására alkotta az embert.
7 ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റു പെരുകുവിൻ.
Ti pedig szaporodjatok és sokasodjatok, nyüzsögjetek a földön és sokasodjatok rajta.
8 ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തതു:
És szólt Isten Nóéhoz, meg fiaihoz, mondván:
9 ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും
Íme, én megkötöm szövetségemet veletek és magzatotokkal utánatok;
10 ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകലജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു.
és minden élőlénnyel, mely veletek van, madárból, baromból és a föld minden vadjából, mely veletek van, mindazokkal, melyek kijöttek a bárkából, a föld minden vadja szerint.
11 ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു.
És én megkötöm szövetségemet veletek, hogy ne irtassék ki többé semmi test sem özönvíz által és ne legyen többé özönvíz, hogy megrontsa a földet.
12 പിന്നെയും ദൈവം അരുളിച്ചെയ്തതു: ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു:
És mondta Isten: Ez a jele a szövetségnek, melyet én helyezek közém és közétek és minden élőlény közé, mely veletek van, örök nemzedékekre.
13 ഞാൻ എന്റെ വില്ലു മേഘത്തിൽ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും.
Ivemet helyeztem, a felhőbe, hogy legyen jeléül a szövetségnek közöttem és a föld között.
14 ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ലു കാണും.
És lesz, midőn sűrű felhőt borítok a földre és meglátszik az ív a felhőben,
15 അപ്പോൾ ഞാനും നിങ്ങളും സൎവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓൎക്കും; ഇനി സകലജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.
akkor megemlékezem az én szövetségemről, mely van közöttem és köztetek és minden élőlény között minden testből; és nem lesz többé a víz özönné, hogy megrontson minden testet.
16 വില്ലു മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സൎവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓൎക്കേണ്ടതിന്നു ഞാൻ അതിനെ നോക്കും.
És lesz az ív a felhőben és én meglátom azt, hogy megemlékezzem az örök szövetségről, mely van Isten között és minden élőlény között, minden testből, mely a földön van.
17 ഞാൻ ഭൂമിയിലുള്ള സൎവ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു.
És mondta Isten Nóénak: Ez a jele a szövetségnek, melyet szereztem közöttem és minden test között, mely a földön van.
18 പെട്ടകത്തിൽനിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു.
És voltak Nóé fiai, akik kimentek a bárkából, Sém, Chom és Jefesz; Chom pedig, ő Kánaán atyja.
19 ഇവർ മൂവരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.
Ezek hárman Nóé fiai és ezektől népesült be az egész föld.
20 നോഹ കൃഷിചെയ്‌വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.
És Nóé kezdte, a földműves, hogy szőlőt ültetett.
21 അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.
És ivott a borból és megrészegedett és feltakaródzott sátorában.
22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.
Midőn meglátta Chom, Kánaán atyja, az ő atyjának meztelenségét, tudtára adta két fivérének, kinn.
23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല.
És vették Sém és Jefesz a ruhát, rátették kettőjük vállára és mentek háttal fordulva és befödték atyjuk meztelenségét; arcuk pedig hátra fordulva volt és atyjuk meztelenségét nem láttak.
24 നോഹ ലഹരിവിട്ടുണൎന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തതു അറിഞ്ഞു.
Midőn Nóé fölébredt borosságából, megtudta, mit tett vele kisebbik fia.
25 അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാൎക്കു അധമദാസനായ്തീരും എന്നു പറഞ്ഞു.
És mondta: Átkozott Kánaán, rabszolgája legyen testvéreinek.
26 ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും.
És mondta: Áldott legyen az Örökkévaló, Sém Istene és Kánaán legyen az ő szolgájuk.
27 ദൈവം യാഫെത്തിനെ വൎദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു.
Terjessze ki Isten Jefeszt és lakjék Sém sátraiban; Kánaán pedig legyen az ő szolgájuk.
28 ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു.
És élt Nóé az özönvíz után háromszáz és ötven évig.
29 നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
Voltak pedig Nóé összes napjai: kilencszázötven év, azután meghalt.