< ഉല്പത്തി 8 >
1 ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിൽ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഓൎത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.
Nanso, Onyankopɔn kaee Noa ne wiram mmoa a na wɔne no wɔ adaka no mu no. Onyankopɔn maa mframa bɔ faa asase so, na nsuo no tweeɛ.
2 ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.
Nsutire a ɛwɔ asase ase no mu nsuo a ɛbɔeɛ no gyaee ba, na ɛsoro mpomma no nso mu totoeɛ, maa nsuo no gyaee tɔ.
3 വെള്ളം ഇടവിടാതെ ഭൂമിയിൽനിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി.
Nsuo no toaa so twe firii asase so. Nnafua ɔha ne aduonum akyiri no, na nsuo no atwe koraa.
4 ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പൎവ്വതത്തിൽ ഉറെച്ചു.
Bosome a ɛtɔ so nson no ɛda a ɛtɔ so dunson so, Adaka no kɔtaa Ararat mmepɔ so.
5 പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പൎവ്വതശിഖരങ്ങൾ കാണായി.
Nsuo no toaa so, tweeɛ ara kɔsii ɔbosome a ɛtɔ so edu no so. Na ɔbosome edu no ɛda a ɛdi ɛkan no, mmepɔ no atifi daa adi.
6 നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു.
Adaduanan akyiri no, Noa buee mpomma a ɔtwa too adaka no ho no,
7 അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
na ɔsomaa kwaakwaadabi, ma ɔdii akɔneaba kɔsii sɛ nsuo no nyinaa we firii asase no so.
8 ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തു വിട്ടു.
Afei, ɔsomaa aborɔnoma sɛ, ɔnkɔhwɛ sɛ asase no so awo anaa.
9 എന്നാൽ സൎവ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാൽ വെപ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി.
Nanso, aborɔnoma no annya baabi ansi, ɛfiri sɛ, na nsuo no akata asase no so nyinaa. Enti, ɔsane baa Noa nkyɛn, maa Noa tenee ne nsa sɔɔ ne mu de no baa Adaka no mu.
10 ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു.
Noa twɛn nnanson, na ɛno akyiri no, ɔsane somaa aborɔnoma no bio.
11 പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
Ɛberɛ a aborɔnoma no sane baa ne nkyɛn anwummerɛ no, na ngo dua ahahammono a wate tua nʼano. Ɛno na ɛmaa Noa hunuu sɛ, nsuo no atwe afiri asase no so.
12 പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല.
Noa twɛnee nnanson bio, na ɔsane somaa aborɔnoma no, nanso wansane amma ne nkyɛn bio.
13 ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.
Na ɛbaa sɛ Noa dii mfeɛ ahansia ne baako, bosome a ɛdi ɛkan no mu ɛda a ɛdi ɛkan no, na nsuo no atwe afiri asase no so. Enti, Noa yii adaka no suhyɛ no, na ɔhunuu sɛ, asase so awo.
14 രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.
Ɔbosome a ɛtɔ so mmienu no ɛda a ɛtɔ so aduonu nson so no na asase no so woo koraa.
15 ദൈവം നോഹയോടു അരുളിച്ചെയ്തതു:
Onyankopɔn ka kyerɛɛ Noa sɛ,
16 നീയും നിന്റെ ഭാൎയ്യയും പുത്രന്മാരും പുത്രന്മാരുടെ ഭാൎയ്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ.
“Wo ne wo yere ne wo mmammarima ne wɔn yerenom mfiri adaka no mu mfi.
17 പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സൎവ്വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വൎദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
Afei, yi abɔdeɛ biara a nkwa wɔ mu a wɔwɔ wo nkyɛn, a ɛyɛ nnomaa, mmoa ne mmoa a wɔnam asase so nyinaa firi adaka no mu sɛdeɛ ɛbɛyɛ a, wɔn ase bɛdɔre wɔ asase so.”
18 അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാൎയ്യയും പുത്രന്മാരുടെ ഭാൎയ്യമാരും പുറത്തിറങ്ങി.
Enti, Noa ne ne mmammarima ne ne yere ne ne mmammarima yerenom firii adaka no mu.
19 സകലമൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തിൽനിന്നു ഇറങ്ങി.
Mmoa no nyinaa ne abɔdeɛ a wɔnam asase so nyinaa ne nnomaa nyinaa ne biribiara a ɛnam asase so ahodoɔ nyinaa firii Adaka no mu saa ara mmaako mmaako.
20 നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അൎപ്പിച്ചു.
Afei, Noa sii afɔrebukyia maa Awurade. Ɔfaa mmoa ne nnomaa a wɔn ho te, de bɔɔ ɔhyeɛ afɔdeɛ wɔ afɔrebukyia no so.
21 യഹോവ സൌരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല; മനുഷ്യന്റെ മനോനിരൂപണം ബാല്യം മുതൽ ദോഷമുള്ളതു ആകുന്നു; ഞാൻ ചെയ്തതുപോലെ സകലജീവികളെയും ഇനി നശിപ്പിക്കയില്ല.
Awurade tee afɔdeɛ no a Noa bɔeɛ no hwam a ɛyɛ no, ɔkaa wɔ nʼakoma mu sɛ, “Ɛwom sɛ bɔne ahyɛ onipa akoma ma firi ne mmɔfraase deɛ, nanso merenni onipa akyiri nnome asase bio. Na merensɛe abɔdeɛ a nkwa wɔ mu bio sɛdeɛ mayɛ yi.
22 ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വൎഷവും, രാവും പകലും നിന്നുപോകയുമില്ല.
“Mmerɛ dodoɔ a asase da so wɔ hɔ yi, oguo ne otwa, awɔ ne ahuhuro, asusɔ ne ɔpɛ, owia ne anadwo rentwam da.”