< ഉല്പത്തി 46 >
1 അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു.
Jacob el apweni ma lal nukewa ac som nu Beersheba, ac orek kisa we nu sin God lal Isaac, papa tumal.
2 ദൈവം യിസ്രായേലിനോടു രാത്രി ദൎശനങ്ങളിൽ: യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാൻ ഇതാ എന്നു അവൻ പറഞ്ഞു.
God El kaskas nu sel in sie aruruma ke fong sac ac pangnol, “Jacob, Jacob!” El topuk, “Nga pa inge.”
3 അപ്പോൾ അവൻ: ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
Ac God El fahk, “Nga pa God, God lun papa tomom. Nik kom sangeng in som nu Egypt. Nga fah oru tuh fwilin tulik nutum in sie matunfacl lulap in acn we.
4 ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാൻ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു.
Nga ac wi kom som nu Egypt, ac nga fah folokonma fwilin tulik nutum nu in facl se inge. Joseph el ac fah oasr yurum ke pacl se kom ac misa.”
5 പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാൎയ്യമാരെയും കയറ്റി കൊണ്ടുപോയി.
Jacob el mukuila liki acn Beersheba. Wen natul ah srakulang Jacob, tulik srisrik natulos, ac mutan kialos fin wagon ma tokosra Egypt el supwama.
6 തങ്ങളുടെ ആടുമാടുകളെയും കനാൻദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമിൽ എത്തി.
Elos us un kosro natulos ac ma lalos nukewa ma elos eisani in acn Canaan, ac som nu Egypt. Jacob el us fwilin tulik natul nukewa welul:
7 അവൻ തന്റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.
wen natul, wen nutin natul, acn natul, ac acn nutin natul nukewa.
8 മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.
Mwet in sou lal Jacob su welul som nu Egypt pa Reuben, wen se meet natul,
9 രൂബേന്റെ പുത്രന്മാർ: ഹാനോക്, ഫല്ലൂ, ഹെസ്രോൻ, കൎമ്മി.
ac wen natul Reuben nukewa: Hanoch, Pallu, Hezron, ac Carmi.
10 ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൌൽ.
Simeon ac wen natul kewa: Jemuel, Jamin, Ohad, Jachin, Zohar, ac Shaul, wen nutin mutan Canaan se.
11 ലേവിയുടെ പുത്രന്മാർ: ഗേൎശോൻ, കഹാത്ത്, മെരാരി.
Levi ac wen natul kewa: Gershon, Kohath, ac Merari.
12 യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
Judah ac wen natul kewa: Shelah, Perez, ac Zerah. (Wen luo saya natul Judah, Er ac Onan, eltal misa Canaan.) Wen natul Perez pa Hezron ac Hamul.
13 യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.
Issachar ac wen natul kewa: Tola, Puah, Jashub, ac Shimron.
14 സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലെയേൽ.
Zebulun ac wen natul kewa: Sered, Elon, ac Jahleel.
15 ഇവർ ലേയയുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേർ ആയിരുന്നു.
Pa inge nukewa tulik natul Leah ma el oswela nu sel Jacob in acn Mesopotamia, welulang Dinah acn sefanna. Fita natul sel Leah, nufonna mwet tolngoul tolu.
16 ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലീ.
Gad ac wen natul kewa: Zephon, Haggi, Shuni, Ezbon, Eri, Arod, ac Areli.
17 ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ:
Asher ac wen natul kewa: Imnah, Ishvah, Ishvi, Beriah, ac Sarah, tamtael se lalos. Wen natul Beriah pa Heber ac Malchiel.
18 ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.
Mwet singoul onkosr inge pa fita natul Jacob sel Zilpah, mutan kulansap se su Laban el sang nu sel Leah, acn natul.
19 യാക്കോബിന്റെ ഭാൎയ്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ.
Rachel, mutan kial Jacob, el oswela wen luo na nu sel: Joseph ac Benjamin.
20 യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു.
Oasr wen luo natul Joseph: Manasseh ac Ephraim, su Asenath, acn natul Potiphera mwet tol lun Heliopolis, el osweang nu sel in Egypt.
21 ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.
Kewana wen natul Benjamin pa Bela, Becher, Ashbel, Gera, Naaman, Ehi, Rosh, Muppim, Huppin, ac Ard.
22 ഇവർ റാഹേൽ യാക്കോബിന്നു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ.
Mwet singoul akosr inge pa fita natul Jacob sel Rachel.
23 ദാന്റെ പുത്രന്മാർ ഹൂശീം.
Dan ac Hushin, wen natul.
24 നഫ്താലിയുടെ പുത്രന്മാർ: യഹസേൽ, ഗൂനീ, യേസെർ, ശില്ലേം.
Naphtali ac wen natul kewa: Jahzeel, Guni, Jezer, ac Shillem.
25 ഇവർ ലാബാൻ തന്റെ മകളായ റാഹേലിന്നു കൊടുത്ത ബിൽഹയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.
Mwet itkosr inge pa fita natul Jacob sel Bilhah, mutan kulansap se su Laban el sang nu sel Rachel, acn natul.
26 യാക്കോബിന്റെ പുത്രന്മാരുടെ ഭാൎയ്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ.
Pisen tulik na pwaye natul Jacob su som nu Egypt uh oasr ke mwet onngoul onkosr. Tia oaoa mutan kien wen natul uh.
27 യോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.
Wen luo natul Joseph ma isusyang nu sel in Egypt ah fin weang pisa lulap se inge, ac oasr tulik itngoul nufon natul Jacob pa som nu Egypt.
28 എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവൻ യെഹൂദയെ അവന്റെ അടുക്കൽ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവർ ഗോശെൻദേശത്തു എത്തി.
Jacob el supwalla Judah meet lukel in tuh siyuk Joseph elan osun nu selos in acn Goshen. Ke elos sun acn we,
29 യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.
Joseph el sroang nu fin chariot natul, ac som nu Goshen in osun nu sin papa tumal. Ke eltal osun, Joseph el kausma papa tumal ah nu yorol, ac tung ke pacl na loes se.
30 യിസ്രായേൽ യോസേഫിനോടു: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.
Jacob el fahk nu sel Joseph, “Inge ke nga liye kom tari ac etu lah kom srakna moul uh, nga mansis na ngan misa.”
31 പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞതു: ഞാൻ ചെന്നു ഫറവോനോടു: കനാൻദേശത്തുനിന്നു എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അറിയിക്കും.
Na Joseph el fahk nu sin mwet lel ac mwet saya nukewa in sou lun papa tumal, “Nga enenu in som ac fahk nu sel tokosra lah mwet wiuk, ac mwet nukewa in sou lun papa tumuk su tuh muta Canaan, elos tuku nu yuruk.
32 അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നതു അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും.
Nga ac fahk nu sel lah komtal mwet liyaung sheep ac karingin un kosro, ac nga ac fahk pac lah komtal us un kosro nutumtal ac ma lomtal nukewa saya.
33 അതുകൊണ്ടു ഫറവോൻ നിങ്ങളെ വിളിച്ചു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിക്കുമ്പോൾ:
Ke tokosra el ac pangon komtal nu yorol ac siyuk lah orekma fuka lomtal,
34 അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിൻ; എന്നാൽ നിങ്ങൾക്കു ഗോശെനിൽ പാൎപ്പാൻ സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യൎക്കു വെറുപ്പല്ലോ.
aklohya na fahkang nu sel lah komtal mwet karingin kosro in moul lomtal nufon, oana mwet matu lomtal meet ah. Komtal fin fahk ouinge, na el ac lela komtal in muta in acn Goshen.” Joseph el fahk ouinge mweyen mwet liyaung kosro uh ma srungayuk se sin mwet Egypt.