< ഉല്പത്തി 36 >

1 എദോം എന്ന ഏശാവിന്റെ വംശപാരമ്പൎയ്യമാവിതു:
Og disse ere Esaus, det er Edoms, Slægter.
2 ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
Esau tog sig Hustruer af Kanaans Døtre: Ada, Elons, den Hethiters Datter, og Oholibama, Anas Datter, Sibeons, den Heviters Datter,
3 യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാൎയ്യമാരായി പരിഗ്രഹിച്ചു.
og Basmat, Ismaels Datter, Nebajoths Søster.
4 ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
Og Ada fødte Esau Elifas, og Basmat fødte Reguel.
5 ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
Og Oholibama fødte Jeus og Jaelam og Kora; disse ere Esaus Sønner, som fødtes ham i Kanaans Land.
6 എന്നാൽ ഏശാവ് തന്റെ ഭാൎയ്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
Og Esau tog sine Hustruer og sine Sønner og sine Døtre og alle Sjæle i sit Hus og sit Fæ og alt sit Kvæg og alt det Gods, som han havde forhvervet i Kanaans Land og drog til et Land, bort fra sin Broder Jakobs Ansigt.
7 അവൎക്കു ഒന്നിച്ചു പാൎപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാൎത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
Thi deres Gods var saa meget, at de ikke kunde bo tilsammen; og det Land, hvor de vare fremmede, kunde ikke bære dem for deres Kvægs Skyld.
8 അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപൎവ്വതത്തിൽ കുടിയിരുന്നു.
Saa boede Esau paa det Bjerg Sejr; Esau, det er Edom.
9 സേയീർപൎവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പൎയ്യമാവിതു:
Og disse ere Esaus, Edomiternes Faders, Slægter, paa det Bjerg Sejr.
10 ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാൎയ്യയായ ആദയുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാൎയ്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.
Disse ere Esaus Sønners Navne: Elifas, Adas, Esaus Hustrus, Søn; Reguel, Basmats, Esaus Hustrus, Søn.
11 എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.
Og disse vare Elifas' Sønner: Theman, Omar, Sefo og Gaetham og Kenas.
12 തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാൎയ്യയായ ആദയുടെ പുത്രന്മാർ.
Og Thimna var Elifas', Esaus Søns, Medhustru, og hun fødte Elifas Amalek; disse ere Adas, Esaus Hustrus, Sønner.
13 രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാൎയ്യയായ ബാസമത്തിന്റെ പുത്രന്മാർ.
Og disse ere Reguels Sønner: Nahath og Serah, Samma og Missa; disse ere Basmats, Esaus Hustrus, Sønner.
14 സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാൎയ്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
Og disse vare Sønner af Oholibama, som var Anas Datter, Sibeons Datter, Esaus Hustru; og hun fødte Esau Jeus og Jaelam og Kora.
15 ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാൎപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
Disse ere Fyrsterne iblandt Esaus Sønner: Elifas', Esaus førstefødtes, Sønner: Fyrsten Theman, Fyrsten Omar, Fyrsten Sefo, Fyrsten Kenas,
16 കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.
Fyrsten Kora, Fyrsten Gaetham, Fyrsten Amalek; disse ere Fyrsterne af Elifas i det Land Edom, disse vare Adas Sønner.
17 ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാൎയ്യ ബാസമത്തിന്റെ പുത്രന്മാർ.
Og disse ere Reguels, Esaus Søns, Sønner: Fyrsten Nabath, Fyrsten Sera, Fyrsten Samma, Fyrsten Missa; disse ere Fyrsterne af Reguel i Edoms Land; disse ere Basmats, Esaus Hustrus, Sønner.
18 ഏശാവിന്റെ ഭാൎയ്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോറഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാൎയ്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ.
Og disse ere Oholibamas, Esaus Hustrus, Sønner: Fyrsten Jeus, Fyrsten Jaelam, Fyrsten Kora; disse ere Fyrsterne af Oholibama, Anas Datter, Esaus Hustru.
19 ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
Disse ere Esaus Sønner, og disse deres Fyrster; det er Edom.
20 ഹോൎയ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂൎവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,
Disse ere Sejrs den Horiters Sønner, som boede i Landet: Lotan og Sobal og Sibeon og Ana
21 അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോൎയ്യപ്രഭുക്കന്മാർ.
og Dison og Ezer og Disan; disse ere Horiternes Fyrster, Sejrs Sønner i det Land Edom.
22 ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.
Og Lotans Sønner vare: Hori og Heman, og Lotans Søster var Thimna.
23 ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
Og disse vare Sobals Sønner: Alvan og Manahath og Ebal, Sefo og Onam.
24 സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ.
Og disse ere Sibeons Sønner, baade Aja og Ana; denne Ana var det, som fandt varme Kilder i Ørken, der han vogtede sin Fader Sibeons Asener.
25 അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു.
Og disse vare Anas Børn: Dison, og Oholibama var Anas Datter.
26 ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
Og disse vare Disons Sønner: Hemdan og Esban og Jithran og Keran.
27 ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
Disse vare Ezers Sønner: Bilhan og Savan og Akan.
28 ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
Disse vare Disans Sønner: Uz og Aran.
29 ഹോൎയ്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,
Disse vare Horiternes Fyrster: Fyrsten Lotan, Fyrsten Sobal, Fyrsten Sibeon, Fyrsten Ana,
30 ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻപ്രഭു, ഇവർ സേയീർദേശത്തു വാണ ഹോര്യപ്രഭുക്കന്മാർ ആകുന്നു.
Fyrsten Dison, Fyrsten Ezer, Fyrsten Disan; disse vare Horiternes Fyrster, iblandt deres Fyrster, i Sejrs Land.
31 യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ:
Og disse ere de Konger, som regerede i Edoms Land, førend der regerede en Konge over Israels Børn:
32 ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ.
nemlig Bela, Beors Søn, var Konge i Edom, og hans Stads Navn var Dinhaba.
33 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
Og Bela døde, og Jobab, Seras Søn fra Bosra, blev Konge i hans Sted.
34 യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
Og Jobab døde, og Husam af Themanitens Land blev Konge i hans Sted.
35 ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
Og Husam døde, og Hadad, Bedads Søn, blev Konge i hans Sted, han, som slog Midianiterne paa Moabs Mark; og hans Stads Navn var Avith.
36 ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരൻ സമ്ളാ അവന്നു പകരം രാജാവായി.
Og Hadad døde, og Samla af Masreka blev Konge i hans Sted.
37 സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി.
Og Samla døde, og Saul af Rekoboth ved Floden blev Konge i hans Sted.
38 ശൌൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
Og Saul døde, og Baal Hanan, Akbors Søn, blev Konge i hans Sted.
39 അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാൎയ്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
Og Baal Hanan, Akbors Søn, døde, og Hadar blev Konge i hans Sted, og hans Stads Navn var Pau, og hans Hustrus Navn var Mehetabeel, en Datter af Matred, som var Mesahabs Datter.
40 വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;
Og disse vare Fyrsternes Navne, som kom af Esau, efter deres Slægter, i deres Stæder, ved deres Navne: Fyrsten Thimna, Fyrsten Alva, Fyrsten Jetheth,
41 ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;
Fyrsten Oholibama, Fyrsten Ela, Fyrsten Pinon,
42 മിബ്സാൎപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു;
Fyrsten Kenas, Fyrsten Theman, Fyrsten Mibsar,
43 ഇവർ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാർ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.
Fyrsten Magdiel, Fyrsten Iram; disse ere Fyrsterne i Edom, eftersom de boede i deres eget Land. Denne Esau er Fader til Edomiterne.

< ഉല്പത്തി 36 >