< ഉല്പത്തി 25 >

1 അബ്രാഹാം വേറൊരു ഭാൎയ്യയെ പരിഗ്രഹിച്ചു; അവൾക്കു കെതൂറാ എന്നു പേർ.
و ابراهیم، دیگر بار، زنی گرفت که قطوره نام داشت.۱
2 അവൾ സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.
و او زمران و یقشان و مدان و مدیان و یشباق و شوحا را برای او زایید.۲
3 യൊക്ശാൻ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.
و یقشان، شبا و ددان را آورد. و بنی ددان، اشوریم و لطوشیم و لامیم بودند.۳
4 മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹനോക്, അബീദാ, എൽദാഗാ എന്നിവർ. ഇവർ എല്ലാവരും കെതൂറയുടെ മക്കൾ.
و پسران مدیان، عیفا و عیفر و حنوک و ابیداع و الداعه بودند. جمله اینها، اولاد قطوره بودند.۴
5 എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു.
و ابراهیم تمام مایملک خود را به اسحاق بخشید.۵
6 അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.
اما به پسران کنیزانی که ابراهیم داشت، ابراهیم عطایاداد، و ایشان را در حین حیات خود، از نزد پسرخویش اسحاق، به‌جانب مشرق، به زمین شرقی فرستاد.۶
7 അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.
این است ایام سالهای عمر ابراهیم، که زندگانی نمود: صد و هفتاد وپنج سال.۷
8 അബ്രാഹാം വയോധികനും കാലസമ്പൂൎണ്ണനുമായി നല്ല വാൎദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേൎന്നു.
و ابراهیم جان بداد، و در کمال شیخوخیت، پیر و سیر شده، بمرد. و به قوم خود ملحق شد.۸
9 അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു.
و پسرانش، اسحاق و اسماعیل، او را در مغاره مکفیله، درصحرای عفرون بن صوحارحتی، در مقابل ممری دفن کردند.۹
10 അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാൎയ്യയായ സാറയെയും അടക്കം ചെയ്തു.
آن صحرایی که ابراهیم، ازبنی حت، خریده بود. در آنجا ابراهیم و زوجه‌اش ساره مدفون شدند.۱۰
11 അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ പാൎത്തു.
و واقع شد بعد از وفات ابراهیم، که خدا پسرش اسحاق را برکت داد، واسحاق نزد بئرلحی رئی ساکن بود.۱۱
12 സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പൎയ്യം:
این است پیدایش اسماعیل بن ابراهیم، که هاجر مصری، کنیز ساره، برای ابراهیم زایید.۱۲
13 അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
واین است نامهای پسران اسماعیل، موافق اسمهای ایشان به حسب پیدایش ایشان. نخست زاده اسماعیل، نبایوت، و قیدار و ادبیل ومبسام.۱۳
14 കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
و مشماع و دومه و مسا۱۴
15 മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.
و حدار وتیما و یطور و نافیش و قدمه.۱۵
16 പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നേ.
اینانند پسران اسماعیل، و این است نامهای ایشان در بلدان وحله های ایشان، دوازده امیر، حسب قبایل ایشان.۱۶
17 യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേൎന്നു.
و مدت زندگانی اسماعیل، صد و سی و هفت سال بود، که جان را سپرده، بمرد. و به قوم خودملحق گشت.۱۷
18 ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാൎക്കും എതിരെ പാൎത്തു.
و ایشان از حویله تا شور، که مقابل مصر، به سمت آشور واقع است، ساکن بودند. و نصیب او در مقابل همه برادران او افتاد.۱۸
19 അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പൎയ്യമാവിതു: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.
و این است پیدایش اسحاق بن ابراهیم. ابراهیم، اسحاق را آورد.۱۹
20 യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാൎയ്യയായി പരിഗ്രഹിച്ചു.
و چون اسحاق چهل ساله شد، رفقه دختر بتوئیل ارامی و خواهر لابان ارامی را، از فدان ارام به زنی گرفت.۲۰
21 തന്റെ ഭാൎയ്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാൎത്ഥിച്ചു; യഹോവ അവന്റെ പ്രാൎത്ഥന കേട്ടു; അവന്റെ ഭാൎയ്യ റിബെക്കാ ഗൎഭംധരിച്ചു.
و اسحاق برای زوجه خود، چون که نازاد بود، نزد خداونددعا کرد. و خداوند او را مستجاب فرمود. وزوجه‌اش رفقه حامله شد.۲۱
22 അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി.
و دو طفل در رحم او منازعت می‌کردند. او گفت: «اگر چنین باشد، من چرا چنین هستم؟» پس رفت تا از خداوندبپرسد.۲۲
23 യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗൎഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.
خداوند به وی گفت: «دو امت در بطن تو هستند، و دو قوم از رحم تو جدا شوند. وقومی بر قومی تسلط خواهد یافت، و بزرگ، کوچک را بندگی خواهد نمود.»۲۳
24 അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗൎഭത്തിൽ ഉണ്ടായിരുന്നു.
و چون وقت وضع حملش رسید، اینک توامان در رحم اوبودند.۲۴
25 ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു.
و نخستین، سرخ‌فام بیرون آمد، وتمامی بدنش مانند پوستین، پشمین بود. و او راعیسو نام نهادند.۲۵
26 പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.
و بعد از آن، برادرش بیرون آمد، و پاشنه عیسو را به‌دست خود گرفته بود. واو را یعقوب نام نهادند. و درحین ولادت ایشان، اسحاق، شصت ساله بود.۲۶
27 കുട്ടികൾ വളൎന്നു; ഏശാവ് വേട്ടയിൽ സമൎത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
و آن دو پسر، نموکردند، و عیسو صیادی ماهر، و مرد صحرایی بود. و اما یعقوب، مرد ساده دل و چادرنشین.۲۷
28 ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ടു യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
واسحاق، عیسو را دوست داشتی، زیرا که صید اورا می‌خورد. اما رفقه، یعقوب را محبت نمودی.۲۸
29 ഒരിക്കൽ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു.
روزی یعقوب، آش می‌پخت و عیسو وا مانده، از صحرا آمد.۲۹
30 ഏശാവ് യാക്കോബിനോടു: ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു അവന്നു ഏദോം (ചുവന്നവൻ) എന്നു പേരായി.
و عیسو به یعقوب گفت: «از این آش ادوم (یعنی سرخ ) مرا بخوران، زیرا که وامانده‌ام.» از این سبب او را ادوم نامیدند.۳۰
31 നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വില്ക്കുക എന്നു യാക്കോബ് പറഞ്ഞു.
یعقوب گفت: «امروز نخست زادگی خود را به من بفروش.»۳۱
32 അതിന്നു ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു.
عیسو گفت: «اینک من به حالت موت رسیده‌ام، پس مرا از نخست زادگی چه فایده؟»۳۲
33 ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു.
یعقوب گفت: «امروز برای من قسم بخور.» پس برای او قسم خورد، و نخست زادگی خود را به یعقوب فروخت.۳۳
34 യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു
و یعقوب نان وآش عدس را به عیسو داد، که خورد و نوشید وبرخاسته، برفت. پس عیسو نخست زادگی خود راخوار نمود.۳۴

< ഉല്പത്തി 25 >