< ഉല്പത്തി 15 >
1 അതിന്റെ ശേഷം അബ്രാമിന്നു ദൎശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.
After these things, the worde of the Lord came vnto Abram in a vision, saying, Feare not, Abram, I am thy buckler, and thine exceeding great reward.
2 അതിന്നു അബ്രാം: കൎത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസെർ അത്രേ എന്നു പറഞ്ഞു.
And Abram said, O Lord God, what wilt thou giue me, seeing I goe childlesse, and the steward of mine house is this Eliezer of Damascus?
3 നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.
Againe Abram saide, Beholde, to me thou hast giuen no seede: wherefore loe, a seruant of mine house shalbe mine heire.
4 അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
Then beholde, the worde of the Lord came vnto him, saying, This man shall not be thine heire, but one that shall come out of thine owne bowels, he shalbe thine heire.
5 പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
Moreouer he brought him forth and said, Looke vp nowe vnto heauen, and tell ye starres, if thou be able to number them: and he said vnto him, So shall thy seede be.
6 അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.
And Abram beleeued the Lord, and he counted that to him for righteousnesse.
7 പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു.
Againe he saide vnto him, I am the Lord, that brought thee out of Vr of the Caldees, to giue thee this land to inherite it.
8 കൎത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളതു എനിക്കു എന്തൊന്നിനാൽ അറിയാം എന്നു അവൻ ചോദിച്ചു.
And he said, O Lord God, whereby shall I knowe that I shall inherite it?
9 അവൻ അവനോടു: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.
Then he said vnto him, Take me an heifer of three yeeres olde, and a shee goate of three yeeres olde, and a ramme of three yeeres olde, a turtle doue also and a pigeon.
10 ഇവയെയൊക്കെയും അവൻ കൊണ്ടുവന്നു ഒത്തനടുവെപിളൎന്നു ഭാഗങ്ങളെ നേൎക്കുനേരെ വെച്ചു; പക്ഷികളെയോ അവൻ പിളൎന്നില്ല.
So he tooke all these vnto him, and deuided them into the middes, and laid euery piece one against an other: but the birdes deuided he not.
11 ഉടലുകളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു.
Then foules fell on the carkases, and Abram droue them away.
12 സൂൎയ്യൻ അസ്തമിക്കുമ്പോൾ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേൽ വീണു.
And when the sunne went downe, there fell an heauie sleepe vpon Abram: and loe, a very fearefull darkenes fell vpon him.
13 അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.
Then he saide to Abram, Knowe for a suretie, that thy seede shalbe a stranger in a land, that is not theirs, foure hundreth yeeres, and shall serue them: and they shall intreate them euill.
14 എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.
Notwithstanding the nation, whom they shall serue, will I iudge: and afterward shall they come out with great substance.
15 നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാൎദ്ധക്യത്തിൽ അടക്കപ്പെടും.
But thou shalt goe vnto thy fathers in peace, and shalt be buried in a good age.
16 നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോൎയ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.
And in the fourth generation they shall come hither againe: for the wickednes of the Amorites is not yet full.
17 സൂൎയ്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.
Also when the sunne went downe, there was a darkenes: and behold, a smoking fornace, and a firebrand, which went betweene those pieces.
18 അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,
In that same day the Lord made a couenant with Abram, saying, Vnto thy seede haue I giuen this lande, from the riuer of Egypt vnto the great riuer, the riuer Euphrates.
19 കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,
The Kenites, and the Kenizites, and the Kadmonites,
20 പെറിസ്യർ, രെഫായീമ്യർ, അമോൎയ്യർ,
And the Hittites, and the Perizzites, and the Rephaims,
21 കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.
The Amorites also, and the Canaanites, and the Girgashites, and the Iebusites.