< ഉല്പത്തി 14 >
1 ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അൎയ്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്തു
Stalo se pak ve dnech těch, že Amrafel král Sinearský, Arioch král Elasarský, Chedorlaomer král Elamitský, a Thádal král Goimský,
2 ഇവർ സൊദോംരാജാവായ ബേരാ, ഗൊമോരാരാജാവായ ബിൎശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു.
Vyzdvihli válku proti Bérovi králi Sodomskému, a proti Bersovi králi Gomorskému, a Senábovi králi Adamatskému, a Semeberovi králi Seboimskému, a králi Bélamskému, to jest Ségorskému.
3 ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു.
Všickni tito sjeli se do údolí Siddim, to jest již moře solné.
4 അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു.
Dvanácte let sloužili Chedorlaomerovi, třináctého pak léta zprotivili se.
5 അതുകൊണ്ടു പതിനാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടു കൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കൎന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിൎയ്യാത്തായീമിലെ ഏമ്യരെയും
Protož léta čtrnáctého přitáhl Chedorlaomer a králové, kteříž byli s ním, a pobili Refaimské v Astarotu Karnaimských, a Zuzimské v Cham, a Eminské na rovinách Kariataimských,
6 സേയീർമലയിലെ ഹോൎയ്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻ വരെ തോല്പിച്ചു.
A Horejské na hoře jich Seir, až k rovině Fáran, kteráž leží nad pouští.
7 പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്നു അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാൎത്തിരുന്ന അമോൎയ്യരെയും കൂടെ തോല്പിച്ചു.
A vracejíce se, přitáhli k En Misfat, kteráž již jest Kádes, a pohubili všecku krajinu Amalechitského, také i Amorejského, bydlícího v Hasesontamar.
8 അപ്പോൾ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്വരയിൽ വെച്ചു
Protož vytáhl král Sodomský, a král Gomorský, a král Adamatský, a král Seboimský, a král Bélamský, to jest Ségorský, a sšikovali se proti nim k bitvě v údolí Siddim,
9 ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അൎയ്യോക്ക് എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നേ.
Proti Chedorlaomerovi králi Elamitskému, a Thádalovi králi Goimskému, a Amrafelovi králi Sinearskému, i Ariochovi králi Elasarskému, čtyři králové proti pěti.
10 സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പൎവ്വതത്തിലേക്കു ഓടിപ്പോയി.
(V údolí pak Siddim bylo mnoho studnic klejovatých.) I utíkajíce král Sodomský a Gomorský, padli tam; a kteří pozůstali, utekli na hory.
11 സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവൻ എടുത്തുകൊണ്ടുപോയി.
A pobravše všecko zboží Sodomských a Gomorských, a všecky potravy jich, odtáhli.
12 അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാൎത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി.
Vzali také Lota, a zboží jeho, syna bratra Abramova, a odjeli; nebo on bydlil v Sodomě.
13 ഓടിപ്പോന്ന ഒരുത്തൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോൎയ്യനായ മമ്രേയുടെ തോപ്പിൽ പാൎത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു.
Přišel pak jeden, kterýž byl utekl, a zvěstoval Abramovi Hebrejskému, kterýž tehdáž bydlil v rovinách Mamre Amorejského, bratra Eškolova a bratra Anerova; nebo ti měli smlouvu s Abramem.
14 തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടൎന്നു.
Uslyšev tedy Abram, že by zajat byl bratr jeho, vypravil způsobných k boji a v domě svém zrozených služebníků tři sta a osmnácte, a honil je až k Dan.
15 രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടൎന്നു.
A odděliv se, připadl na ně v noci, on i služebníci jeho, a porazil je; a stíhal je až k Chobah, kteréž leží na levo Damašku.
16 അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.
I odjal zase všecko zboží; také i Lota bratra svého s statkem jeho zase přivedl, ano i ženy a lid.
17 അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.
Tedy vyšel král Sodomský proti němu, když se navracoval od pobití Chedorlaomera a králů, kteříž byli s ním, k údolí Sáveh, kteréž jest údolí královské.
18 ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
Melchisedech také král Sálem, vynesl chléb a víno; a ten byl kněz Boha silného nejvyššího.
19 അവൻ അവനെ അനുഗ്രഹിച്ചു: സ്വൎഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
I požehnal mu a řekl: Požehnaný Abram Bohu silnému nejvyššímu, kterýž vládne nebem a zemí;
20 നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
A požehnaný Bůh silný nejvyšší, kterýž dal nepřátely tvé v ruce tvé. I dal mu Abram desátky ze všech věcí.
21 സൊദോംരാജാവു അബ്രാമിനോടു: ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊൾക എന്നുപറഞ്ഞു.
Král pak Sodomský řekl Abramovi: Dej mi lid, a zboží vezmi sobě.
22 അതിന്നു അബ്രാം സൊദോംരാജാവിനോടു പറഞ്ഞതു: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ
I řekl Abram králi Sodomskému: Pozdvihl jsem ruky své k Hospodinu, Bohu silnému nejvyššímu, kterýž vládne nebem i zemí,
23 സ്വൎഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയൎത്തി സത്യം ചെയ്യുന്നു.
Že nevezmu od niti až do řeménka obuvi ze všech věcí, kteréž jsou tvé, abys neřekl: Já jsem obohatil Abrama,
24 ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.
Kromě toliko toho, což snědli bojovníci, a dílu mužů, kteříž se mnou šli, totiž Aner, Eškol a Mamre; oni nechať vezmou díl svůj.