< എസ്രാ 2 >

1 ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു:
These are the people in the province who went up from the captivity of King Nebuchadnezzar, who had exiled them in Babylon, the people who returned to each of their cities of Jerusalem and in Judea.
2 സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നഹെമ്യാവു, സെരായാവു, രെയേലയാവു, മൊൎദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിതു:
They came with Zerubbabel, Joshua, Nehemiah, Seraiah, Reelaiah, Mordecai, Bilshan, Mispar, Bigvai, Rehum, and Baanah. This is the record of the men of the people of Israel.
3 പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
The descendants of Parosh: 2,172.
4 ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ടു,
The descendants of Shephatiah: 372.
5 ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ചു.
The descendants of Arah: 775.
6 യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
The descendants of Pahath-Moab, through Jeshua and Joab: 2,812.
7 ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
The descendants of Elam: 1,254.
8 സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ചു.
The descendants of Zattu: 945.
9 സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.
The descendants of Zakkai: 760.
10 ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ടു.
The descendants of Bani: 642.
11 ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്നു.
The descendants of Bebai: 623.
12 അസ്ഗാദിന്റെ മക്കൾ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.
The descendants of Azgad: 1,222.
13 അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറു.
The descendants of Adonikam: 666.
14 ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു.
The descendants of Bigvai: 2,056.
15 ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു.
The descendants of Adin: 454.
16 യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു.
The men of Ater, through Hezekiah: ninety-eight.
17 ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്നു.
The descendants of Bezai: 323.
18 യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ടു.
The descendants of Jorah: 112.
19 ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്നു.
The men of Hashum: 223.
20 ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ചു.
The men of Gibbar: ninety-five.
21 ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്നു.
The men of Bethlehem: 123.
22 നെതോഫാത്യർ അമ്പത്താറു.
The men of Netophah: fifty-six.
23 അനാഥോത്യർ നൂറ്റിരുപത്തെട്ടു.
The men of Anathoth: 128.
24 അസ്മാവെത്യർ നാല്പത്തിരണ്ടു.
The men of Azmaveth: forty-two.
25 കിൎയ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്നു.
The men of Kiriath Arim, Kephirah, and Beeroth: 743.
26 രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു.
The men of Ramah and Geba: 621.
27 മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.
The men of Michmas: 122.
28 ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു.
The men of Bethel and Ai: 223.
29 നെബോനിവാസികൾ അമ്പത്തിരണ്ടു.
The men of Nebo: fifty-two.
30 മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറു.
The men of Magbish: 156.
31 മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
The men of the other Elam: 1,254.
32 ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.
The men of Harim: 320.
33 ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു.
The men of Lod, Hadid, and Ono: 725.
34 യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ചു.
The men of Jericho: 345.
35 സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു.
The men of Senaah: 3,630.
36 പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
The priests: descendants of Jedaiah of the house of Jeshua: 973.
37 ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
Immer's descendants: 1,052.
38 പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
Pashhur's descendants: 1,247.
39 ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴു.
Harim's descendants: 1,017.
40 ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാലു.
The Levites: descendants of Jeshua and Kadmiel, descendants of Hodaviah: seventy-four.
41 സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ടു.
The temple singers, descendants of Asaph: 128.
42 വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പതു.
The descendants of the gatekeepers: descendants of Shallum, Ater, Talmon, Akkub, Hatita, and Shobai: 139 total.
43 ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,
Those who were assigned to serve in the temple: descendants of Ziha, Hasupha, Tabbaoth,
44 കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,
Keros, Siaha, Padon,
45 ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ അക്കൂബിന്റെ മക്കൾ,
Lebanah, Hagabah, Akkub,
46 ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,
Hagab, Shalmai, and Hanan.
47 ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,
The descendants of Giddel: Gahar, Reaiah,
48 രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,
Rezin, Nekoda, Gazzam,
49 ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
Uzza, Paseah, Besai,
50 ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
Asnah, Meunim, and Nephusim.
51 മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,
The descendants of Bakbuk: Hakupha, Harhur,
52 ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹൎശയുടെ മക്കൾ, ബൎക്കോസിന്റെ മക്കൾ,
Bazluth, Mehida, Harsha,
53 സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,
Barkos, Sisera, Temah,
54 നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
Neziah, and Hatipha.
55 ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
The descendants of Solomon's servants: descendants of Sotai, Hassophereth, Peruda,
56 യാലയുടെ മക്കൾ, ദൎക്കോന്റെ മക്കൾ
Jaalah, Darkon, Giddel,
57 ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.
Shephatiah, Hattil, Pochereth Hazzebaim, and Ami.
58 ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
There were 392 total descendants of those assigned to serve in the temple and descendants of Solomon's servants.
59 തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവൎക്കു കഴിഞ്ഞില്ല.
Those who left Tel Melah, Tel Harsha, Kerub, Addon, and Immer—but were not able to prove their ancestry from Israel
60 ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു.
—included 652 descendants of Delaiah, Tobiah, and Nekoda.
61 പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബൎസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബൎസില്ലായിയുടെ മക്കൾ.
Also, from the priest's descendants: the descendants of Habaiah, Hakkoz, and Barzillai (who took his wife from the daughters of Barzillai of Gilead and was called by their name).
62 ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
They searched for their genealogical records, but could not find them, so they were excluded from the priesthood as unclean.
63 ഊരീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.
So the governor told them they must not eat any of the holy sacrifices until a priest with Urim and Thummim approved.
64 സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേർ ആയിരുന്നു.
The whole group totaled 42,360,
65 അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവൎക്കു ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
not including their servants and their maidservants (these were 7,337) and their male and female temple singers (two hundred).
66 എഴുനൂറ്റി മുപ്പത്താറു കുതിരയും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതയും
Their horses: 736. Their mules: 245.
67 നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവൎക്കുണ്ടായിരുന്നു.
Their camels: 435. Their donkeys: 6,720.
68 എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാൎയ്യദാനങ്ങൾ കൊടുത്തു.
When they went to Yahweh's house in Jerusalem, the chief patriarchs offered freewill gifts to build the house.
69 അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
They gave according to their ability to the work fund: sixty-one thousand gold darics, five thousand silver minas, and one hundred priestly tunics.
70 പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാൎത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാൎത്തു.
So the priests and Levites, the people, the temple singers and gatekeepers, and those assigned to serve in the temple inhabited their cities. All the people in Israel were in their cities.

< എസ്രാ 2 >