< എസ്രാ 10 >
1 എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പിൽ വീണുകിടന്നു കരഞ്ഞുപ്രാൎത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കൽ വന്നുകൂടി; ജനവും വളരെ കരഞ്ഞു.
Og der Esra bad, og der han bekendte, græd og havde nedkastet sig foran Guds Hus, da samledes til ham en saare stor Forsamling af Israel, Mænd og Kvinder og Børn; thi Folket græd med megen Graad.
2 അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവു എസ്രയോടു പറഞ്ഞതു: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളിൽനിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാൎയ്യത്തിൽ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.
Og Sekania, Jehiels Søn, af Elams Børn, svarede og sagde til Esra: Vi have forgrebet os imod vor Gud, og vi have ladet fremmede Hustruer af Landets Folk bo hos os; men med dette er der end Forhaabning for Israel.
3 ഇപ്പോൾ ആ സ്ത്രീകളെ ഒക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കൽ വിറെക്കുന്നവരുടെയും നിൎണ്ണയപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.
Saa lader os nu gøre en Pagt for vor Gud, at vi ville lade alle disse Hustruer og de af dem fødte drage ud, efter Raad af Herren og af dem, som ere forfærdede for vor Guds Bud; og lad der gøres efter Loven!
4 എഴുന്നേല്ക്ക; ഇതു നീ നിൎവ്വഹിക്കേണ്ടുന്ന കാൎയ്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈൎയ്യപ്പെട്ടു പ്രവൎത്തിക്ക.
Staa op, thi den Sag paaligger dig, og vi ville være med dig; vær frimodig og gør det!
5 അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കുപോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവർ സത്യം ചെയ്തു.
Da stod Esra op og tog en Ed af de øverste for Præsterne, Leviterne og al Israel, at de vilde gøre efter dette Ord; og de svore.
6 എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയിൽ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാൎത്തു.
Og Esra stod op fra Stedet foran Guds Hus og gik til Johanans, Eliasibs Søns, Kammer; og han gik derhen, han aad ikke Brød og drak ikke Vand; thi han sørgede over deres Forsyndelse, som havde været bortførte.
7 അനന്തരം അവർ സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും
Og de lode udraabe i Juda og Jerusalem til alle de Folk, som havde været bortførte, at de skulde samles til Jerusalem.
8 പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിൎണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാൽ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
Og hver, som ikke vilde komme inden tre Dage, alt hans Gods skulde, efter de Øverstes og de Ældstes Raad, være sat i Band, og han selv skulde udelukkes fra deres Forsamling, som havde været bortførte.
9 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമിൽ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാൎയ്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
Og alle Judas og Benjamins Mænd samledes til Jerusalem efter tre Dage, det var den niende Maaned paa den tyvende Dag i Maaneden; og alt Folket sad paa Gaden foran Guds Hus og skælvede for den Sags Skyld og for den megen Regn.
10 അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റു അവരോടു: നിങ്ങൾ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വൎദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.
Da stod Esra, Præsten, op og sagde til dem: I have forsyndet eder og ladet fremmede Kvinder bo hos eder for at lægge mere til Israels Skyld.
11 ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‌വിൻ എന്നു പറഞ്ഞു.
Saa gører nu Bekendelse for Herren eders Fædres Gud og gører hans Vilje og skiller eder fra Landets Folk og fra de fremmede Kvinder!
12 അതിന്നു സൎവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതു: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങൾ ചെയ്യേണ്ടതാകന്നു.
Da svarede den ganske Forsamling, og de sagde med høj Røst: Saaledes bør vi gøre efter dine Ord til os.
13 എങ്കിലും ജനം വളരെയും ഇതു വൎഷകാലവും ആകുന്നു; വെളിയിൽ നില്പാൻ ഞങ്ങൾക്കു കഴിവില്ല; ഈ കാൎയ്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
Dog her er meget Folk, og det er Regnvejr, saa at man ikke formaar at staa her ude, og det er ikke een ej heller to Dages Gerning; thi vi ere mange, som have begaaet Overtrædelse i denne Sag.
14 ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സൎവ്വസഭെക്കും പ്രതിനിധികളായി നില്ക്കട്ടെ; ഈ കാൎയ്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.
Kære, lad vore Øverster staa for den ganske Forsamling, og hver den, som i vore Stæder har ladet fremmede Hustruer bo hos sig, skal komme paa bestemte Tider og med dem hver Stads Ældste og dens Dommere, indtil vor Guds strenge Vrede vendes fra os, indtil denne Sag er afgjort.
15 അതിന്നു അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.
Saa stode aleneste Jonathan, Asahels Søn, og Jehasia, Tikvas Søn, for denne Sag, og Mesullam og Leviten Sabtaj hjalp dem.
16 പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവർ ഈ കാൎയ്യം വിസ്തരിപ്പാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
Og de Folk, som havde været bortførte, gjorde saa, og Esra, Præsten, og Mænd, som vare Øverster for deres Fædrenehuse, alle navngivne, bleve udvalgte; og de toge Sæde paa den første Dag i den tiende Maaned at ransage den Sag.
17 അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാൎയ്യം അവർ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീൎത്തു.
Og de bleve færdige med alle Mænd, som havde ladet fremmede Hustruer bo hos sig, indtil den første Dag i den første Maaned.
18 പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെർ, യാരീബ്, ഗെദല്യാവു എന്നിവർ തന്നേ.
Og der fandtes nogle af Præsternes Børn, som havde ladet fremmede Hustruer bo hos sig, nemlig: Af Jesuas, Jozadaks Søns, og hans Brødres Børn, Maeseja og Elieser og Jarib og Gedalia.
19 ഇവർ തങ്ങളുടെ ഭാൎയ്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.
Og de gave deres Haand paa, at de vilde lade deres Hustruer drage bort, og de gave en Væder af Kvæget til Skyldoffer for deres Skyld.
20 ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവു.
Og af Immers Børn fandtes Hanani og Sebadja;
21 ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേൽ, ഉസ്സീയാവു.
og af Harims Børn, Maeseja og Elia og Semaja og Jehiel og Ussia;
22 പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയാവു, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.
og af Pashurs Børn, Elioenaj, Maeseja, Ismael, Nethaneel, Josabad og Eleasa;
23 ലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവു, പെഥഹ്യാവു, യെഹൂദാ, എലീയേസെർ.
og af Leviterne, Josabad og Simei og Kelajaf (det er Klita), Pethaja, Juda og Elieser;
24 സംഗീതക്കാരിൽ: എല്യാശീബ്. വാതിൽകാവല്ക്കാരിൽ: ശല്ലൂം, തേലെം, ഊരി.
og af Sangerne, Eliasib; og af Portnerne, Sallum og Telem og Uri;
25 യിസ്രായേല്യരിൽ, പരോശിന്റെ പുത്രന്മാരിൽ: രമ്യാവു, യിശ്ശീയാവു, മല്ക്കീയാവു, മീയാമീൻ, എലെയാസാർ, മല്ക്കീയാവു, ബെനായാവു.
og af Israel, af Pareos's Børn, Ramia og Jesia og Malkia og Mijamin og Eleasar og Malkia og Benaja;
26 ഏലാമിന്റെ പുത്രന്മാരിൽ: മഥന്യാവു, സെഖൎയ്യാവു, യെഹീയേൽ, അബ്ദി, യെരേമോത്ത്, ഏലീയാവു.
og af Elams Børn, Matthania, Sakaria og Jehiel og Abdi og Jeremoth og Elia;
27 സത്ഥൂവിന്റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവു, യെരേമോത്ത്, സാബാദ്, അസീസാ.
og af Sattus Børn, Elioenaj, Eliasib, Matthania og Jeremoth og Sabad og Asisa;
28 ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ, ഹനന്യാവു, സബ്ബായി, അഥെലായി.
og af Bebajs Børn, Johanan, Hanania, Sabaj, Athlaj;
29 ബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാൽ, യെരേമോത്ത്.
og af Banis Børn, Mesullam, Malluk og Adaja, Jasub og Seal og Jeramoth;
30 പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവു, മയശേയാവു, മത്ഥന്യാവു, ബെസലയേൽ, ബിന്നൂവി, മനശ്ശെ.
og af Pahath-Moabs Børn, Adna og Kelal, Benaja, Maeseja, Matthania, Bezaleel og Binnuj og Manasse;
31 ഹാരീമിന്റെ പുത്രന്മാരിൽ: എലീയേസെർ, യിശ്ശീയാവു, മല്ക്കീയാവു, ശെമയ്യാവു, ശിമെയോൻ,
og af Harims Børn, Elieser, Jisia, Malkia, Semaja, Simeon,
32 ബെന്യാമീൻ, മല്ലൂക്, ശെമൎയ്യാവു.
Benjamin, Malluk, Semarja;
33 ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
af Hasums Børn, Mathnaj, Matthatha, Sabad, Elifelet, Jeremaj, Manasse, Simei;
34 ബാനിയുടെ പുത്രന്മാരിൽ:
af Banis Børn, Maedaj, Amram og Uel,
35 മയദായി, അമ്രാം, ഊവേൽ, ബെനായാവു,
Benaja, Bedja, Keluj,
36 ബേദെയാവു, കെലൂഹൂം, വന്യാവു, മെരേമോത്ത്,
Vanja, Meremoth, Eliasib,
37 എല്യാശീബ്, മത്ഥന്യാവു, മെത്ഥനായി,
Matthania, Mathnaj og Jaesan,
og Bani og Binnuj, Semei,
39 ശിമെയി, ശേലെമ്യാവു, നാഥാൻ, അദായാവു,
og Selemia og Nathan og Adaja,
40 മഖ്നദെബായി, ശാശായി, ശാരായി,
Maknadbaj, Sasaj, Sarak,
41 അസരെയേൽ, ശേലെമ്യാവു, ശമൎയ്യാവു,
Asareel og Selemia, Semarja,
42 ശല്ലൂം, അമൎയ്യാവു, യോസേഫ്.
Sallum, Amarja, Josef;
43 നെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മിത്ഥിത്ഥ്യാവു, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവു.
af Nebos Børn, Jejel, Mathitja, Sabad, Sebina, Jaddaj og Joel og Benaja.
44 ഇവർ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരിൽ ചിലൎക്കു മക്കളെ പ്രസവിച്ച ഭാൎയ്യമാരും ഉണ്ടായിരുന്നു.
Alle disse havde taget fremmede Hustruer, og somme af dem havde Hustruer, med hvilke de havde Børn.