< യെഹെസ്കേൽ 1 >

1 മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ, സ്വൎഗ്ഗം തുറന്നു ഞാൻ ദിവ്യദൎശനങ്ങളെ കണ്ടു.
І сталося тридцятого року, четвертого місяця, п'ятого дня місяця, коли я був серед полоне́них над річкою Кева́р, відкри́лося небо, і побачив я Божі виді́ння.
2 യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,
П'ятого дня місяця, — це п'ятий рік поло́ну царя Єгояки́ма, —
3 കല്ദയദേശത്തു കെബാർനദീതീരത്തുവെച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേൽ വന്നു.
сталося Господнє слово до Єзекіїля, сина Бузі́, священика, у халдейському кра́ї над річкою Кева́р, і була там над ним Господня рука.
4 ഞാൻ നോക്കിയപ്പോൾ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്നു, തീയുടെ നടുവിൽനിന്നു തന്നേ, ശുക്ലസ്വൎണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.
І побачив я, аж ось бурхли́вий вітер насува́в із пі́вночі, велика хмара та палю́чий огонь; а навколо неї — ся́йво, а з сере́дини його — ніби блискуча мідь, з-посеред огню.
5 അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.
А з сере́дини його — подоба чотирьох живих істо́т, а оце їхній вид: вони мали подобу люди́ни.
6 ഓരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.
І кожна мала чотири обли́ччі, і кожна з них мала чотири крилі́.
7 അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
А їхня нога — нога про́ста, а стопа́ їхньої ноги — як стопа телячої ноги, і вони ся́яли, як ніби блискуча мідь.
8 അവെക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.
А під їхніми кри́лами були лю́дські руки на чотирьох сторона́х їхніх, і вони четверо мали свої обличчя та свої кри́ла.
9 അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.
Їхні кри́ла приляга́ли одне до о́дного, не оберта́лися в ході своїй, — кожне ходило просто наперед себе.
10 അവയുടെ മുഖരൂപമോ: അവെക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.
А подо́ба їхнього обличчя — обличчя люди́ни та обличчя лева мали вони четверо з прави́ці, а обличчя вола мали вони четверо з ліви́ці, і обличчя орла мали вони четверо.
11 ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടൎന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു.
А їхні обличчя та їхні кри́ла були розді́лені вгорі́; у кожного двоє крил злучувалнся одне з о́дним, і двоє закривали їхнє тіло.
12 അവ ഓരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും.
І кожна ходила просто перед себе. Туди, куди бажа́в дух ходити, вони йшли, не оберта́лися в ході своїй.
13 ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.
А подоба тих істо́т була на вид вугі́лля з огню, вони палали на вигляд смолоски́пів; той огонь прохо́джувався поміж істо́тами. І огонь мав сяйво, і з огню вихо́дила бли́скавка.
14 ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
І ті живі істо́ти бігали й верталися, немов бли́скавка.
15 ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഓരോ ചക്രം കണ്ടു.
І придивився я до тих істот, аж ось по одно́му колесі на землі при тих живих істотах, при чотирьох їхніх обличчях.
16 ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവെക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
Вид тих коле́с та їхній ви́ріб — як вигляд хризолі́ту, й одна подоба їм чотирьом, а їхній вид та їхній виріб — ніби ко́лесо в колесі.
17 അവെക്കു നാലുഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ല.
Вони ходили в ході своїй на чотири бо́ки, не оберта́лися в ході́ своїй.
18 അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകൾക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.
А їхні обі́ддя були високі та страшні́; і їхнє обі́ддя довко́ла в чотирьох їх було повне оче́й.
19 ജീവികൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും.
І коли ходили ті живі істоти, ходили й ті коле́са при них; а коли ті істоти підіймалися з-над землі, підіймалися й ті коле́са.
20 ആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു ചക്രങ്ങൾ അവയോടുകൂടെ പൊങ്ങും.
Куди бажав дух ходити, ішли, куди мав той дух іти; і ті коле́са підіймалися з ними, бо в коле́сах був дух істот.
21 ജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു, അവ പോകുമ്പോൾ ഇവയും പോകും; അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടെ പൊങ്ങും.
Коли ті йшли, ходили й вони; а коли ті стояли — стояли й вони; а коли ті підійма́лися з-над землі, підіймалися з ними й ті коле́са, бо був дух істот у тих коле́сах.
22 ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു.
А на головах тих живих істот була подоба небозво́ду, ніби грізний кришта́ль, розтя́гнений над їхніми голова́ми згори.
23 വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകൾ നേക്കുനേരെ വിടൎന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാൻ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.
А під цим небозво́дом були їхні про́сті кри́ла, зве́рнені одне до о́дного. У кожної було по двоє крил, що закривали їм їхні тіла́.
24 അവ പോകുമ്പോൾ ചിറകുകളുടെ ഇരെച്ചൽ വലിയ വെള്ളത്തിന്റെ ഇരെച്ചൽപോലെയും സൎവ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
А коли вони йшли, чув я шум їхніх крил, як шум великої води, як голос Всемогу́тнього, звук га́мору, як табо́ру. А коли вони ставали, опадали їхні крила.
25 അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേൽ നിന്നു ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
І розлягався голос з-над небозво́ду, що над їхньою головою. І коли вони ставали, опадали їхні кри́ла.
26 അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.
А згори небозво́ду, що над їхньою головою, була подоба трону на вигляд каменя сапфі́ру; а на подобі трону була подоба на вигляд люди́ни, на ньому згори.
27 അവന്റെ അരമുതൽ മേലോട്ടു അതിന്നകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വൎണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
І бачив я ніби блискучу мідь, на вид огню в сере́дині його навколо, від виду сте́гон його й вище, а від виду сте́гон його й до долу бачив я ніби огонь та ся́йво навко́ло нього.
28 അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.
Як ви́гляд весе́лки, що буває в хмарі в дощови́й день, такий був ви́гляд сяйва навко́ло. Це був ви́гляд подоби Господньої слави! І коли я це побачив, я впав на обличчя своє, і почув голос, що говорив.

< യെഹെസ്കേൽ 1 >