< യെഹെസ്കേൽ 6 >

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
I puta ano te kupu a Ihowa ki ahau, i mea,
2 മനുഷ്യപുത്രാ, നീ യിസ്രായേൽപൎവ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവൎക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതു:
E te tama a te tangata, anga atu tou mata ki nga maunga o Iharaira, ka poropiti ki a ratou,
3 യിസ്രായേൽപൎവ്വതങ്ങളേ, യഹോവയായ കൎത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെനേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.
Ka mea atu, E nga maunga o Iharaira, whakarongo ki te kupu a te Ariki, a Ihowa: Ko te kupu tenei a te Ariki, a Ihowa ki nga maunga, ki nga pukepuke, ki nga awa, ki nga raorao: Tenei ahau, ahau nei ano, te kawe nei i te hoari ki runga ki a koutou, a ka kore i ahau o koutou wahi tiketike.
4 നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂൎയ്യസ്തംഭങ്ങൾ തകൎന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.
Ka whakaururuatia a koutou aata, ka tukitukia a koutou whakapakoko: a ka maka e ahau ki mua i a koutou whakapakoko o koutou tangata i whakamatea.
5 ഞാൻ യിസ്രായേൽമക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും; ഞാൻ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കും.
Ka takoto ano i ahau nga tinana o nga tama a Iharaira ki mua i a ratou whakapakoko; ka titaria ano e ahau o koutou wheua ki a koutou aata a taka noa.
6 നിങ്ങളുടെ ബലിപീഠങ്ങൾ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകൎന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂൎയ്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികൾ നശിച്ചുപോകയും ചെയ്‌വാൻ തക്കവണ്ണം നിങ്ങൾ പാൎക്കുന്നേടത്തൊക്കെയും പട്ടണങ്ങൾ പാഴായും പൂജാഗിരികൾ ശൂന്യമായും തീരും.
I o koutou nohoanga katoa ka ururuatia nga pa, ka mokemoke ano nga wahi tiketike, he mea kia ururuatia ai a koutou aata, kia mokemoke ai; kia tukitukia ai ano a koutou whakapakoko, mutu ake ta ratou; ka poutoa ano a koutou whakapakoko, kia whakak ahoretia ai hoki a koutou mahi.
7 നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
Ka hinga ano te parekura i roto i a koutou; a ka mohio koutou ko Ihowa ahau.
8 എങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിതറിപ്പോകുമ്പോൾ വാളിന്നു തെറ്റിപ്പോയവർ ജാതികളുടെ ഇടയിൽ നിങ്ങൾക്കു ഉണ്ടാകേണ്ടതിന്നു ഞാൻ ഒരു ശേഷിപ്പിനെ വെച്ചേക്കും.
Ka toe ano ia i ahau etahi, kia mawhiti ai etahi o koutou i te hoari i roto i nga iwi, ina titaria atu koutou ki nga whenua.
9 എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേൎന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകൎത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയിൽവെച്ചു എന്നെ ഓൎക്കും; അവരുടെ സകലമ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങൾ നിമിത്തം അവൎക്കു തങ്ങളോടു തന്നേ വെറുപ്പുതോന്നും.
Na, ko te hunga o koutou e mawhiti, ka mahara ratou ki ahau i roto i nga iwi e whakaraua atu ai ratou, ki taku pakaruhanga i to ratou ngakau puremu, kua mawehe atu nei i ahau, me o ratou kanohi hoki, e haere nei ki te puremu ki o ratou whakapakok o: a anuanu iho ratou ki a ratou ano mo nga kino i mahia nei e ratou, mo a ratou mea whakarihariha katoa.
10 ഞാൻ യഹോവ എന്നു അവർ അറിയും; ഈ അനൎത്ഥം അവൎക്കു വരുത്തുമെന്നു വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നതു.
Ka mohio hoki ratou ko Ihowa ahau; ehara ano taku i te mea noa iho i taku kianga ka mahia tenei kino ki a ratou.
11 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്റെ ദോഷകരമായ സകലമ്ലേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാൽകൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും;
Ko te kupu tenei a te Ariki, a Ihowa, papaki tou ringa, takahi iho tou waewae, me te ki ake ano, Aue, te mate mo nga kino whakarihariha katoa o te whare o Iharaira! ka hinga hoki ratou i te hoari, i te hemokai, i te mate uruta.
12 ദൂരത്തുള്ളവൻ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവൻ വാൾകൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാൻ എന്റെ ക്രോധം അവരിൽ നിവൎത്തിക്കും.
Ko te tangata i tawhiti ka mate i te mate uruta; ko te tangata e tata ana ka hinga i te hoari; ko te tangata e toe ana, e whakapaea ana, ka mate i te hemokai: na ka whakapaua e ahau toku riri ki a ratou.
13 അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സൌരഭ്യവാസന അൎപ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകലപൎവ്വതശിഖരങ്ങളിലും എല്ലാപച്ചമരത്തിൻകീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണു കിടക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
A ka mohio koutou ko Ihowa ahau, ina takoto o ratou tangata i patua i waenganui o a ratou whakapakoko i tetahi taha o a ratou aata, i tetahi taha, i runga i nga pukepuke tiketike katoa, i runga i nga tihi katoa o nga maunga, i raro ano i nga rak au kouru nui katoa, i raro i nga oki pururu katoa, i te wahi i tukua atu ai e ratou te kakara reka ki a ratou whakapakoko katoa.
14 ഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാൾ അധികം നിൎജ്ജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും.
Ka totoro atu hoki toku ringa ki a ratou, a ka meinga te whenua kia ururua, kia takoto kau, i te koraha e anga ana ki Ripirata, puta noa i o ratou nohoanga: a ka mohio ratou ko Ihowa ahau.

< യെഹെസ്കേൽ 6 >