< യെഹെസ്കേൽ 5 >

1 മനുഷ്യപുത്രാ, നീ മൂൎച്ചയുള്ളോരു വാൾ എടുത്തു ക്ഷൌരക്കത്തിയായി പ്രയോഗിച്ചു നിന്റെ തലയും താടിയും ക്ഷൌരംചെയ്ക; പിന്നെ തുലാസ്സു എടുത്തു രോമം തൂക്കി വിഭാഗിക്ക.
Ra Anumzamo'a huno, Menina vahe'mofo mofavremoka asane'nesia bainati kazi erinka azokama tagahu vahe'mofo resa kazinkna hunka kagi kazoka'ene kanu kazoka'enena haro. Ana huntenka sigerire erintenka kna'a negenka, 3'afi refko hunto.
2 നിരോധകാലം തികയുമ്പോൾ മൂന്നിൽ ഒന്നു നീ നഗരത്തിന്റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയേണം; മൂന്നിൽ ഒന്നു എടുത്തു അതിന്റെ ചുറ്റും വാൾകൊണ്ടു അടിക്കേണം; മൂന്നിൽ ഒന്നു കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാൻ വാളൂരും.
Hagi ha' vahe'mo'ma Jerusalemi kuma'ma avazagino ha'ma hunte knama vagamare'na, ana 3'a kevufintira mago kevua Jerusalemi kumamofo amema'ama tro'ma huntenana kuma agu'afi teve hugrenka kro. Hagi anante kevua taga hunka eri osi'osi hunka ana kumamofo agu'afi atrenka vano huo. Hagi namba 3 kevua zahopi eritregeno zaho'mo eri hareno nevina Nagra kazina eri'na zamefi zamavaririna vugahue.
3 അതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ കെട്ടേണം.
Hianagi osi'a kazokara erinka zaza kukenaka'amofo atumpare anakintegeno meno.
4 ഇതിൽനിന്നു പിന്നെയും നീ അല്പം എടുത്തു തീയിൽ ഇട്ടു ചുട്ടുകളയേണം; അതിൽനിന്നു യിസ്രായേൽ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.
Hagi anampintira ete osi'a kazokara erinka tevefi kregeno teno. Hagi ana tevemo'a mika Israeli vahe'ma mani'nazarega teno vuno'eno hugahie.
5 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു
Hagi Anumzana Ra Anumzamo'a huno, Jerusalemi kumara maka kokankoka vahe'mofo amunompi antogeno me'nege'za, ama mopafi kumatmimo'za megaginte'naze.
6 അതു ദുഷ്പ്രവൃത്തിയിൽ ജാതികളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല.
Hianagi Jerusalemi kumapi vahe'mo'za kokankoka vahe'mo'zama Nagri kasegene trakema amagema nontageno'a zamagri tava'onte'ma manigagi'naza vahe'mo'zama kasege'nine tra keni'anena zamagena hunemi'za zana zamagatere'za Nagri navu'navara novaririze.
7 അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു,
E'ina hu'negu Ra Anumzana Anumzamo'a huno, Tamagri tavaonte'ma manigagi'naza kumapi vahera zamagatereta keontahi vahe mani'neta kasegeni'ne tra ke'ninena novaririze. Mago'a kumatmima tamagri tavaonte'ma megagi'nea kumapi vahe'mo'za tra kezamia avaririza knare hu'nazanagi zamagri knara tamagra osu'naze.
8 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികൾ കാൺകെ ഞാൻ നിന്റെ നടുവിൽ ന്യായവിധികളെ നടത്തും.
E'ina hu'negu mika'zama kegavama hu'nea Ra Anumzamo'a huno, Nagra'nia Jerusalemi kumate vahera hara reramante'na, tamagri tavaonte'ma megagi'naza kumapi vahe'mo'za neramagesage'na knazana tamigahue.
9 ഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാൎയ്യം നിന്റെ സകല മ്ലേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവൎത്തിക്കും.
Hagi kasrino hi'mnage hu'nea avu'ava'ma haza zanku kora osu'noaza hugahuanki'na, henka anara mago'enena osugahue.
10 ആകയാൽ നിന്റെ മദ്ധ്യേ അപ്പന്മാർ മക്കളെ തിന്നും; മക്കൾ അപ്പന്മാരെയും തിന്നും; ഞാൻ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാൻ എല്ലാകാറ്റുകളിലേക്കും ചിതറിച്ചുകളയും.
E'ina hu'negu zamafahe'za mofavre nagazmi zamavufaga nenenageno, mofavre naga'zmimo'za zmafahe'i zamavufaga negahaze. Tusi knaza tamami'na tamazeri haviza hanugeno, amnema manisaza vahetmina zamazeri panani hanuge'za mago mago hu'za vahe mopafi umani emani hugahaze.
11 അതുകൊണ്ടു യഹോവയായ കൎത്താവു അരുളിച്ചെയ്യുന്നതു: നിന്റെ എല്ലാവെറുപ്പുകളാലും സകലമ്ലേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കൽനിന്നു മാറ്റിക്കളയും; ഞാൻ കരുണ കാണിക്കയുമില്ല.
E'ina hu'negu Nagra kasefa hu'na mani'noa Ra Anumzamo'na tamage hu'na huankina, kasrino hi'mnage hu'nea avu'avaza huta mono noni'a eri haviza nehuta, eri hi'mnage hu'nazagu Nagra tamatregahue. Ana nehu'na Nagra nasunkura huramante'na tamatrenugeta omanigahaze.
12 നിന്നിൽ മൂന്നിൽ ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നു നിന്റെ ചുറ്റും വാൾ കൊണ്ടു വീഴും; മൂന്നിൽ ഒന്നു ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
Hagi 3'a kevufintira mago kevu vahe'mofona agatonto zamo'ene krimo'ene zamazeri haviza hanige'za Jerusalemi kuma agu'afi frigahaze. Hagi mago kevu vahera kumamofo megia ha' vahe'mo'za kazinteti zamahe frigahaze. Hagi mago kevu vahera zamahe panani hanenke'za mago mago hu'za vahe kumatega vu'za e'za hanagena, ha' vahe huzmanta'nena bainati kazinteti zmarotago hu'za zamahegahaze.
13 അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാൻ അവരോടു എന്റെ ക്രോധം തീൎത്തു തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവൎത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്നു അവർ അറിയും.
Hagi e'ina hanugeno nasima vazi'zamo'a amnea hanigeno narimpama ahezamo'a ome vagaregahie. E'ina hanuge'za Nagrikura Ra Anumzana hihamua'ane Anumzamo ama anazana nehie hu'za ke'za antahi'za hugahaze.
14 വഴിപോകുന്നവരൊക്കെയും കാൺകെ ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.
Hagi tamazeri havizantfa hanugeno kumatmimo'enena haviza hu'nenkeno, megagi'naza kumatmimpi vahe'mo'za ana kante'ma enevu'za kesu'za zamagena neru'za ama kumamo'a havizantfa hie hu'za hugahaze.
15 ഞാൻ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നിൽ ന്യായവിധി നടത്തുമ്പോൾ നീ നിന്റെ ചുറ്റുമുള്ള ജാതികൾക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
Ra Anumzamo'na nehuanki'na, narimpa ahe'zama tamaveri'ma hanuana knaza atre'na tamazeri havizantfa nehanugeno, kumatmimo'enena haviza hu'nenkeno, megagi'naza kumatmimpi vahe'mo'za nege'za antri hu'za zmagogogu nehu'za kiza zokago ke huramantegahaze.
16 നിങ്ങളെ നശിപ്പിക്കേണ്ടതിന്നു ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്കു ക്ഷാമം വൎദ്ധിപ്പിച്ചു നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും.
Hagi agatontozama atresanuana vahe'ma zamahe fri kevegna huna ahe tranenkeno agatontoma huno ke'onke'zama eri haviza hu'za avreno egahie. Hagi agatonto zana atre'va atre'va hu'na ne'zana eri fanane hutfaza hugahue.
17 നിന്നെ മക്കളില്ലാതെയാക്കേണ്ടതിന്നു ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയക്കും; മഹാമാരിയും കൊലയും നിന്നിൽ കടക്കും; ഞാൻ വാളും നിന്റെനേരെ വരുത്തും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
Hagi agatonto zane afi zagaramine huzmantesuge'za maka mofavretmia eme zamahe hana hanageta, mofavre onte vahekna huta manigahaze. Ana nehu'na ruzahu ruzahu kefo krine ha' vahe'ene huzmanta'nena eme tamazeri havizantfa hugahaze. Nagra Ra Anumzamo'na ama nanekea nehue.

< യെഹെസ്കേൽ 5 >