< യെഹെസ്കേൽ 48 >

1 എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ആവിതു: വടക്കെ അറ്റംമുതൽ ഹെത്ലോൻ വഴിക്കരികെയുള്ള ഹമാത്ത്‌വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസർ-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാൎശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്നു.
Zao ty tahina’ o fifokoañeo: Boak’añ’ila’e avaratse mañorike ty lala’ i Ketlone, hirike Kamate, pake Katsernane—zay ty efe’ i Damesèke le avara’e ty Kamate—boak’ amy atiñanañey pak’ amy Riakey ty a’ i Dane—raike.
2 ദാന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ആശേരിന്റെ ഓഹരി ഒന്നു.
Mifoza amy Dane, ty efe’e atiñanañe pak’añ’efe’e ahandrefa, ty ho amy Asere—raike.
3 ആശേരിന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്നു.
Mioza añ’efe’ i Asere, boak’amy efe’e atiñanañey pak’añ’efe’e ahandrefa ty ho amy Naftaly—raike.
4 നഫ്താലിയുടെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്നു.
Mifañefetse amy Naftaly ty efe’e atiñanañe pak’añ’efe’e ahan­drefa ty ho amy Menasè—raike.
5 മനശ്ശെയുടെ അതിരിങ്കൽ കിഴക്കുഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്നു.
Mifañefetse amy Menasè boak’ amy efe’e atiñanañey pak’añ’efe’e ahandrefa ty ho amy Efraime—raike.
6 എഫ്രയീമിന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെഭാഗംവരെ രൂബേന്റെ ഓഹരി ഒന്നു.
Mifañefetse amy Efraime boak’ amy efe’e atiñanañey pak’añ’efe’e ahandrefa ty ho amy Reobene—raike.
7 രൂബേന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ യെഹൂദയുടെ ഓഹരി ഒന്നു.
Mifañefetse amy Reobene boak’ amy efe’e atiñanañey pak’añ’efe’e ahandrefa ty ho a’ Iehodà—raike.
8 യെഹൂദയുടെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങൾ അൎപ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.
Mifañefetse am’Iehodà boak’amy efe’e atiñanañey pak’añ’efe’e ahandrefa ty havìihe’ areo: ro’ale-tsi-lime-arivo ty am-pohe’e, le mira amo lova ila’eo ty an-dava’e: boak’amy efe’e atiñanañey pak’añ’ efe’e ahandrefa; añivo’e ao i toetse miavakey.
9 നിങ്ങൾ യഹോവെക്കു അൎപ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.
Ty havìhe’ areo ho a’ Iehovà le ro’ale-tsi-lime-arivo ty an-dava’e naho rai-ale ty am-pohe’e.
10 ഈ വിശുദ്ധവഴിപാടു പുരോഹിതന്മാൎക്കു ഉള്ളതായിരിക്കേണം; അതു വടക്കു ഇരുപത്തയ്യായിരംമുഴം നീളവും പടിഞ്ഞാറു പതിനായിരം മുഴം വീതിയും കിഴക്കു പതിനായിരം മുഴം വീതിയും തെക്കു ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നേ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം.
Ama’e ao ty anjara miavake ho a’ o mpisoroñeo, ro’ale-tsi-lime-arivo ty avara’e, naho rai-ale ty ahandrefa’e naho rai-ale ty atiñana’e vaho ro’ale-tsi-lime-arivo ty atimo’e; añivo’e ao i toetse miavake ho a’ Iehovà,
11 അതു എന്റെ കാൎയ്യവിചാരണ നടത്തുകയും യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്തു ലേവ്യർ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാൎക്കുള്ളതായിരിക്കേണം.
ie ty ho a’ o mpisoroñe ana’ i Tsadoke navaheñeo, ie nahafitambozòtse o fepèkoo naho tsy nandrifik’ amy nandrifiha’ o nte-Israeleoy, amy nandrifiha’ o nte-Levio;
12 അങ്ങനെ അതു അവൎക്കു ലേവ്യരുടെ അതിരിങ്കൽ ദേശത്തിന്റെ വഴിപാടിൽനിന്നു ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കേണം.
ho anjara miavake do’e ho a’ iereo i tane natolotsey, naho ioza’e ty a’ o nte-Levio.
13 പുരോഹിതന്മാരുടെ അതിരിന്നൊത്തവണ്ണം ലേവ്യൎക്കും ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നേ.
Le amo nte-Levio i mioza an-tane’ o mpisoroñeoy: ro’ale-tsi-lime-arivo ty an-dava’e naho rai-ale ty am-po­he’e; ho ro’ale-tsi-lime-arivo ty andava’e naho rai-ale ty am-pohe’e.
14 അവർ അതിൽ ഒട്ടും വില്ക്കരുതു; കൈമാറ്റം ചെയ്യരുതു; ദേശത്തിന്റെ ആദ്യഫലമായ ഇതു അന്യൎക്കു കൈവശം കൊടുക്കയുമരുതു; അതു യഹോവെക്കു വിശുദ്ധമല്ലോ.
Tsy haletake, tsy hatsa­loke, tsy hafindra ty tane fanjàka toy; fa a Iehovà, toe miavake.
15 എന്നാൽ ഇരുപത്തയ്യായിരംമുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിന്നു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം.
I lime-arivo sisa am-pohe’e eoy, ie ro’ale-tsi-lime-arivo ty andava’e, ty hatao tane tsotra ho a’ i rovay, ho fimo­neñañe, ho tameañe; le añivo’e ao i rovay.
16 അതിന്റെ അളവു ആവിതു: വടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.
Le zao ty ho zehe’e: ty ila’e avaratse efats’ arivo-tsi-liman-jato, le efats’ arivo-tsi-liman-jato ty atimo; le efats’ arivo-tsi-liman-jato ty atiñanañe; vaho efats’ arivo-tsi-liman-jato ty ahandrefa.
17 നഗരത്തിന്നുള്ള വെളിമ്പ്രദേശമോ; വടക്കോട്ടു ഇരുനൂറ്റമ്പതും തെക്കോട്ടു ഇരുനൂറ്റമ്പതും കിഴക്കോട്ടു ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ടു ഇരുനൂറ്റമ്പതും മുഴം.
Roanjato-tsi-limampolo ty ho amparipari’ i rovay mañavaratse, naho roanjato-tsi-limam-polo mañatimo, naho roanjato-tsi-limam-polo ty maniñanañe naho roanjato-tsi-limam-polo ty mañandrefañe.
18 എന്നാൽ വിശുദ്ധവഴിപാടിന്നു ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന്നു ഒത്തവണ്ണം തന്നേ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.
Ty sisa rai-ale maniñana naho rai-ale mañandrefa mioza ami’ty andava’ i navike ho miavakey; le ho famahanañe mahakama amo mpitoloñe an-drovao.
19 യിസ്രായേലിന്റെ സൎവ്വഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യേണം.
Hiava aze o mpitoroñe an-drova ao boak’ amo hene fifokoa’ Israeleoo.
20 വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങൾ അൎപ്പിക്കേണം.
I hene ro’ale-tsi-lime-arivo naho ro’ale-tsi-lime-arivo efa-miray ro haambake ho a’ i toetse miavakey naho ho a i rovay.
21 ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികൾക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കേണം;
Ho a i roandriañey ty sisa’e: ty añ’ila’e roe’ i toetse miavakey miharo amy rovay, aolo i ro’ale-tsi-lime-arivo’ i anjara mb’amy efe’e atiñanañe añey, vaho mañandrefañe aolo i ro’ale-tsi-lime-arivo pak’añ’efe’e ahandrefa; mioza amo anjara’ o fifokoañeo; izay ty amy roandriañey, añivo’e ao i navike ho a i miavakey rekets’ i toe’ i kivoho miavakeiy.
22 പ്രഭുവിന്നുള്ളതിന്റെ നടുവിൽ ലേവ്യൎക്കുള്ള സ്വത്തുമുതല്ക്കും നഗരസ്വത്തുമുതല്ക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്റെ അതിരിന്നും ഇടയിൽ ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം.
Le ho añivo’ ty tane’ i roandriañey ty tane o nte-Levio naho ty tane’ i rovay. Ty sisa añivo’ ty tane’ Iehodà naho i Beniamine ro a i roandriañey.
23 ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ബെന്യാമിന്നു ഓഹരി ഒന്നു.
Le o ila’ o fifokoañeo: Ho a i Beniamine, ty boak’añ’efe’e atiñana pak’añ’efe’e ahandrefa—raike;
24 ബെന്യാമീന്റെ അതിരിങ്കൽ കഴിക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ശിമെയോന്നു ഓഹരി ഒന്നു.
mioza an-tane’ i Beniamine ty efe’e atiñanañe pak’añ’efe’e ahandrefa amy Simone—raike.
25 ശിമെയൊന്റെ അതിരിങ്കൽ കിഴക്കെഭാഗം മുതൽ പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന്നു ഓഹരി ഒന്നു.
Mioza an-tane’ i Simone ty efe’e atiñanañe pak’añ’efe’e ahandrefa, am’ Isakare—raike.
26 യിസ്സാഖാരിന്റെ അതിരിങ്കൽ കിഴക്കെഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ സെബൂലൂന്നു ഓഹരി ഒന്നു.
Mioza amy tane’ Isakare boak’ añ’efe’e atiñanañey pak’añ’efe’e ahandrefa, amy Zebolone—raike.
27 സെബൂലൂന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറെഭാഗംവരെ ഗാദിന്നു ഓഹരി ഒന്നു.
Mioza an-tane’ i Zebolone boak’ añ’efe’e atiñanañey pak’añ’efe’e ahandrefa, amy Gade—raike.
28 ഗാദിന്റെ അതിരിങ്കൽ തെക്കോട്ടു തെക്കെ ഭാഗത്തു അതിർ താമാർമുതൽ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.
Ty efe’ i Gade le ty ila’e atimo mañatimo, amy Tamare pak’an-drano’ i Meribà-Kadese mb’amy torahañey vaho pak’ an-driake jabajaba añe.
29 നിങ്ങൾ ചീട്ടിട്ടു യിസ്രായേൽഗോത്രങ്ങൾക്കു അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നേ; അവരുടെ ഓഹരികൾ ഇവതന്നേ എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ie i tane ho zarae’ areo an-tsapak’ am-pifokoa’ Isra­ele ho lova’ iareo, vaho izay ty fizarañe aze, hoe t’Iehovà Talè.
30 നഗരത്തിന്റെ പരിമാണമാവിതു: വടക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം.
O fiavotañe amy rovaio: ty ila’e avaratse le kobay efats’ arivo-tsi-liman-jato ty zehe’e.
31 നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽഗോത്രങ്ങളുടെ പേരുകൾക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു.
Ho tokaveñe amo tahinam-pifokoa’ Israeleo o lalambein-drovao; ty lalambey telo avaratse: ty lalam-bei’ i Reobene, raike; ty lalambei’ Iehodà, raike; naho ty lalambei’ i Levy, raike.
32 കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: യോസേഫിന്റെ ഗോപുരം ഒന്നു; ബെന്യാമീന്റെ ഗോപുരം ഒന്നു; ദാന്റെ ഗോപുരം ഒന്നു.
Naho ty ila’e atiñanañe: kobay efats’ arivo-tsi-liman-jato naho lalambey telo; ty lalambei’ Iosefe, raike, ty lalambei’ i Beniamine, raike, ty lalambei’ i Dane, raike.
33 തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്നു; യിസ്സാഖാരിന്റെ ഗോപുരം ഒന്നു; സെബൂലൂന്റെ ഗോപുരം ഒന്നു.
Naho ty ila’e atimo, efats’ arivo-tsi-liman-jato, naho lalambey telo; ty lalambei’ i Simone, raike; ty lalambei’ Isakare, raike; ty lalambei’ i Zebolone, raike.
34 പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: ഗാദിന്റെ ഗോപുരം ഒന്നു; ആശേരിന്റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു.
Naho ty ila’e ahandrefa, efats’ arivo-tsi-liman-jato, naho lalambey telo; ty lalambei’ i Gade, raike; ty lalambei’ Asere, raike; ty lalambei’ i Naftaly, raike.
35 അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവശമ്മാ (യഹോവ അവിടെ) എന്നു പേരാകും.
Kobaiñe rai-ale-tsi-valo-arivo ty mañarikatoke aze, le ho tokaveñe ty hoe ty añara’ i rovay: Ama’e ao t’Iehovà.

< യെഹെസ്കേൽ 48 >