< യെഹെസ്കേൽ 46 >
1 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദൎശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.
परमप्रभु परमेश्वर यसो भन्नुहुन्छ: भित्री चोकको पूर्वपट्टि फर्किएको ढोका कामको हप्ताको छ दिनसम्म बन्द हुनेछ, तर शबाथको दिनमा त्यो खोलिनेछ र औंसीको दिनमा त्यो खोलिनेछ ।
2 എന്നാൽ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നില്ക്കേണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അൎപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം: എന്നാൽ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.
बाहिरबाट ढोका र त्यसको दलान हुँदै शासक बाहिरी चोकमा आउनेछन्, र पुजारीहरूले होमबलि र मेलबलि चढाउँदा तिनी भित्री ढोकाको चौकोसको छेउमा खडा हुनेछन् । तब तिनले भित्री ढोकाको सँघारमा आराधना गर्नेछन् र बाहिर जानेछन्, तर त्यो ढोका भने साँझसम्म नै बन्द हुनेछैन ।
3 ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
शबाथ र औंसीमा देशका मानिसहरूले पनि यही ढोकामा परमप्रभुको आराधना गर्नेछन् ।
4 പ്രഭു ശബ്ബത്തുനാളിൽ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അൎപ്പിക്കേണം.
शासकले परमप्रभुलाई शबाथ दिनमा चढाउने होमबलि छवटा निष्खोट थुमा र एउटा निष्खोट भेडो हुनेछ ।
5 ഭോജനയാഗമായി അവൻ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അൎപ്പിക്കേണം.
भेडोसँग चढाइने अन्नबलि एक एपा हुनेछ, र थुमासँग चढाइने अन्नबलि तिनले दिन चाहेजति हुनेछ, र अन्नको हरेक एपासँग एक हीन तेल होस् ।
6 അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അൎപ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം.
औंसीको दिनमा तिनले बथानबाट एउटा निष्खोट साँढे, छवटा थुमा, र एउटा निष्खोट भेडो चढाउन् ।
7 ഭോജനയാഗമായി അവൻ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അൎപ്പിക്കേണം.
तिनले साँढेको निम्ति एक एपा, भेडोको निम्ति एक एपा, र थुमाहरूका निम्ति तिनले दिन चाहेजति अन्नबलि चढाउन्, र अन्नको हरेक एपाको निम्ति एक हीन तेल होस् ।
8 പ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.
जब शासक ढोका र त्यसको दलानको बाटोबाट आउँछन्, तब तिनी त्यही बाटोबाट भएर बाहिर जानुपर्छ ।
9 എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ വടക്കെഗോപുരംവഴിയായി നമസ്കരിപ്പാൻ വരുന്നവൻ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവൻ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകേണം.
तर जब देशका मानिसहरू तोकिएका चाडहरूमा परमप्रभुको सामु आउँछन्, तब उत्तरी ढोकाबाट आउनेहरू दक्षिणी ढोकाबाट बाहिर जानुपर्छ, र दक्षिणी ढोकाबाट आउनेहरू उत्तरी ढोकाबाट बाहिर जानुपर्छ । कोही पनि आफू भित्र पसेको ढोकातिर फर्कनुहुँदैन, किनकि त्यो सिधै अगाडि जानुपर्छ ।
10 അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം.
शासक तिनीहरूका बिचमा हुनुपर्छ । तिनीहरू भित्र जाँदा उनी पनि भित्र जानुपर्छ, र तिनीहरू बाहिर निस्कँदा, उनी पनि बाहिर निस्कनुपर्छ ।
11 വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീൻ എണ്ണയും വീതം ആയിരിക്കേണം.
चाडहरूमा साँढेको निम्ति एक एपा, र भेडोको निम्ति एक एपा, र थुमाहरूका तिनले दिने गरेजति अन्नबलि होस्, र हरेक एपाको निम्त एक हीन तेल होस् ।
12 എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവെക്കു അൎപ്പിക്കുമ്പോൾ കിഴക്കോട്ടു ദൎശനമുള്ള ഗോപുരം അവന്നു തുറന്നുകൊടുക്കേണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അൎപ്പിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം; അവൻ പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം.
जब शासकले स्वइच्छा भेटी चढाउँछन्, चाहे त्यो परमप्रभुको निम्ति होमबलि होस् वा मेलबलि, पूर्वपट्टि फर्केको ढोका तिनको निम्ति खोलिनेछ । तिनले शबाथ दिनमा झैं होमबलि वा मेलबलि चढाउनुपर्छ । तब तिनी बाहिर जानुपर्छ, र तिनी बाहिर गएपछि, त्यो ढोका बन्द गरिनेछ ।
13 ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവെക്കു ഹോമയാഗമായി അൎപ്പിക്കേണം; രാവിലെതോറും അതിനെ അൎപ്പിക്കേണം.
यसका अतिरक्त, तिमीहरूले दैनिक रूपमा परमप्रभुलाई एक वर्षे निष्खोट भेडो होमबलिको रूपमा चढाउनु । यो तिमीहरूले हरेक बिहान गर्नुपर्छ ।
14 അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു കുഴക്കേണ്ടതിന്നു ഹീനിൽ മൂന്നിലൊന്നു എണ്ണയും അൎപ്പിക്കേണം; അതു ഒരു ശാശ്വതനിയമമായി യഹോവെക്കുള്ള നിരന്തരഭോജനയാഗം.
त्योसँगै तिमीहरूले हरेक बिहान अन्नबलि चढाउनु, एक एपाको छैटौं भाग र परमप्रभुको निम्ति चढाइने अन्नबलिको पिठोलाई भिजाउनको निम्ति एक हीन तेलको एक-तिहाई भाग चढाउने अनन्तको विधि होस् ।
15 ഇങ്ങനെ അവർ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അൎപ്പിക്കേണം.
तिनीहरूले थुमा, अन्नबलि र तेललाई हरेक बिहान तयार गर्नेछन् । यो सधैंको होमबलि हुनेछ ।
16 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാൎക്കുള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
परमप्रभु परमेश्वर यस्तो भन्नुहुन्छ: शासकले आफ्ना कुनै पनि छोरोलाई बकस दिन्छन् भने त्यो तिनको उत्तराधिकार हुनेछ । त्यो तिनका छोराहरूका सम्पत्ति, अर्थात् उत्तराधिकार हुनेछ ।
17 എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തന്നു തന്റെ അവകാശത്തിൽനിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതിൽ അതു പ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാൎക്കു തന്നേ ഇരിക്കേണം.
तर तिनले आफ्नो उत्तराधिकारबाट आफ्ना सेवकमध्ये एक जनालाई बकस दिन्छन् भने, स्वन्त्रताको वर्ष नभएसम्म त्यो त्यस सेवकको हुनेछ, र त्यसपछि त्यो उक्त शासकलाई फिर्ता हुनेछन् । तिनको उत्तराधिकार निश्चय पनि तिनका छोराहरूकै हुनेछ ।
18 പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തിൽ ഓരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാൻ അവൻ സ്വന്തഅവകാശത്തിൽനിന്നു തന്നേ തന്റെ പുത്രന്മാൎക്കു അവകാശം കൊടുക്കേണം.
शासकले मानिसहरूका उत्तराधिकार कब्जा गरेर तिनीहरूलाई आफ्नो सम्पत्तिबाट अलग गर्नुहुँदैन। तिनले आफ्ना छोराहरूलाई आफ्नै सम्पत्तिबाट दिनुपर्छ ताकि मेरा मानिसहरू आफ्नो सम्पत्तिबाट तितर-बितर हुनेछैनन् ।’”
19 പിന്നെ അവൻ ഗോപുരത്തിന്റെ പാൎശ്വത്തിലുള്ള പ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദൎശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാൻ പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു.
त्यसपछि ती मानिसले मलाई ढोकाबाट पुजारीहरूका पवित्र कोठाहरूमा लगे, जुन उत्तरतर्फ फर्केका थिए । पश्चिमतर्फ एउटा ठाउँ थियो ।
20 അവൻ എന്നോടു: പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാൻ തന്നേ എന്നു അരുളിച്ചെയ്തു.
तिनले मलाई भने, “यो त्यही ठाउँ हो जहाँ पुजारीहरूले पापबलि र दोषबलिलाई उमाल्छन् र जहाँ तिनीहरूले अन्नबलिलाई पोल्छन् । तिनीहरूले ती बलिहरूलाई बाहिरी चोकमा लानुहुँदैन, किनकि त्यसो गरे मानिसहरू पवित्र हुनेछन् ।”
21 പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു.
तब तिनले मलाई बाहिरी चोकमा ल्याए र तिनले मलाई त्यस चोकका चार कुनाबाट हिंड्न लगाए, र मैले चोकका हरेक कुनामा अर्को एउटा चोक देखें ।
22 പ്രാകാരത്തിന്റെ നാലു മൂലയിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു.
बाहिरी चोकको चार कुनामा चारवटा स-साना, चालिस हात लामो र तिस हात चौडा चोकहरू थिए । चारै चोकका एउटै नाप थियो ।
23 അവെക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കൽനിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു.
ती चारैको वरिपरि ढुङ्गाको एउटा लहर थियो, र ती ढुङ्गाको लहरमुनि चुलाहरू थिए ।
24 അവൻ എന്നോടു: ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്നു അരുളിച്ചെയ്തു.
ती मानिसले मलाई भने, “यी ठाउँहरूमा मन्दिरका सेवकहरूले मानिसहरूका बलिहरूलाई उमाल्नेछन् ।”