< യെഹെസ്കേൽ 44 >
1 അനന്തരം അവൻ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദൎശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അതു അടെച്ചിരുന്നു.
Na mukul sac pwenyula nu ke mutunpot se lik ke layen nu kutulap ke Tempul uh. Mutunpot sac kaul,
2 അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.
na LEUM GOD El fahk nu sik, “Mutunpot se inge ac kaul na. Wangin pacl ac ikakla. Wangin mwet ac orekmakin, mweyen nga, LEUM GOD lun Israel, tuh utyak kac, na ac fah kaul na.
3 പ്രഭുവോ അവൻ പ്രഭുവായിരിക്കയാൽ യഹോവയുടെ സന്നിധിയിൽ ഭോജനം കഴിപ്പാൻ അവിടെ ഇരിക്കേണം; അവൻ ആ ഗോപുരത്തിന്റെ പൂമുഖത്തുകൂടി അകത്തു കടക്കയും അതിൽകൂടി പുറത്തു പോകയും വേണം.
Tusruktu, fisrak se ma leum fin mwet uh ac ku in tuku ac mongo ke bread mutal ye mutuk we. El ac fah ilyak ac illa ke mutunpot uh ke infukil in utyak se oan e loac.”
4 പിന്നെ അവൻ എന്നെ വടക്കെഗോപുരംവഴിയായി ആലയത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു; ഞാൻ നോക്കി, യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.
Na mwet sac pwenyu ut ke mutunpot epang ah nu ke mutun Tempul uh. Ke nga ngetak nga liye lah kalem wolana lun LEUM GOD nwakla luin Tempul. Na nga faksufi,
5 അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ സകലവ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ചു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ നല്ലവണ്ണം ശ്രദ്ധവെച്ചു കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേൾക്ക; ആലയത്തിലേക്കുള്ള പ്രവേശനത്തെയും വിശുദ്ധമന്ദിരത്തിൽനിന്നുള്ള പുറപ്പാടുകളെയും നീ നല്ലവണ്ണം കുറിക്കൊൾക.
ac LEUM GOD El fahk nu sik, “Kom, mwet sukawil moul la, lohang akwoya nu ke ma nukewa kom liye ac lohng uh. Nga ac fahkot nu sum ma sap ac oakwuk luk nu ke Tempul. Liye akwoya lah mwet fuka ac ku in ilyak ac illa liki Tempul, ac mwet fuka ac tia lela nu se.
6 യിസ്രായേൽഗൃഹക്കരായ മത്സരികളോടു നീ പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും മതിയാക്കുവിൻ.
“Fahkang nu sin mwet Israel ingan su lungsena alein lah nga, LEUM GOD Fulatlana, ac fah tia sifil muteng orekma srungayuk ma elos muta oru uh.
7 നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അൎപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങൾ ഹൃദയത്തിലും മാംസത്തിലും അഗ്രചൎമ്മികളായ അന്യജാതിക്കാരെ എന്റെ വിശുദ്ധമന്ദിരത്തിൽ ഇരിപ്പാൻ കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകലമ്ലേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
Elos akfohkfokye Tempul sik ke elos lela mwetsac, su tia kosrala ac tia akosyu, in utyak nu we ke pacl kiris uh ac srah uh kisakinyuk nu sik. Ouinge mwet luk uh kunausla wuleang luk nu selos ke sripen ma srungayuk nukewa elos oru.
8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളുടെ കാൎയ്യം വിചാരിക്കാതെ അവരെ എന്റെ വിശുദ്ധമന്ദിരത്തിൽ കാൎയ്യവിചാരണെക്കു ആക്കിയിരിക്കുന്നു.
Elos tiana oru ma kunalos ke oakwuk mutal ke Tempul uh, a elos sang tuh in ma kunen mwetsac inge in oru.
9 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചൎമ്മിയായ യാതൊരു അന്യജാതിക്കാരനും തന്നേ, എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുതു.
“Nga, LEUM GOD Fulatlana, fahkak lah wangin mwet tia kosrala, ku mwet su tia akosyu, fah utyak nu in Tempul sik, finne mwetsac ma muta inmasrlon mwet Israel.”
10 യിസ്രായേൽ തെറ്റിപ്പോയ കാലത്തു എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേൎന്നവരുമായ ലേവ്യർ തന്നേ തങ്ങളുടെ അകൃത്യം വഹിക്കേണം.
LEUM GOD El fahk nu sik, “Nga fah kalyai mwet Levi su tuh wi mwet Israel ngia fahsr likiyu ac alu nu ke ma sruloala.
11 അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതില്ക്കൽ എല്ലാം ശുശ്രൂഷകന്മാരായി കാവൽനിന്നു ആലയത്തിൽ ശുശ്രൂഷ ചെയ്യേണം; അവർ ജനത്തിന്നുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്തു അവൎക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ മുമ്പിൽ നില്ക്കേണം.
Elos ac ku in kulansupweyu ke Tempul in liyaung mutunpot ac oru pac orekma lun Tempul. Elos ku in uniya kosro ma mwet uh ako in kisakin nu ke mwe kisa firir, ac mwe kisa saya, ac elos ac fah oru orekma in kulansupu mwet uh.
12 അവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷചെയ്തു, യിസ്രായേൽഗൃഹത്തിന്നു അകൃത്യഹേതുവായ്തീൎന്നതുകൊണ്ടു ഞാൻ അവൎക്കു വിരോധമായി കൈ ഉയൎത്തി സത്യം ചെയ്തിരിക്കുന്നു; അവർ തങ്ങളുടെ അകൃത്യം വഹിക്കേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Tusruktu, ke sripen elos pa kolla mwet Israel in alu nu ke ma sruloala, ac in ouiya se inge elos kololosla nu ke ma koluk, nga LEUM GOD Fulatlana, orala fulahk luk lah enenu in kalyeiyuk elos.
13 അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‌വാനും അതിവിശുദ്ധങ്ങളായ എന്റെ സകലവിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോടു അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങൾ ചെയ്ത മ്ലേച്ഛതകളും വഹിക്കേണം.
Elos ac fah tia sifil kulansapweyu in oru orekma lun mwet tol, ku apkuranyang nu ke kutena ma mutal sik, ku utyak nu in Acn Mutal Na Mutal. Pa inge mwe kalya nu selos ke orekma srungayuk elos oru.
14 എന്നാൽ ആലയത്തിന്റെ എല്ലാ വേലെക്കും അതിൽ ചെയ്‌വാനുള്ള എല്ലാറ്റിന്നും ഞാൻ അവരെ അതിൽ കാൎയ്യവിചാരകന്മാരാക്കിവെക്കും.
Nga ac sang orekma pusisel ke Tempul tuh in ma kunalos.”
15 യിസ്രായേൽമക്കൾ എന്നെ വിട്ടു തെറ്റിപ്പോയ കാലത്തു എന്റെ വിശുദ്ധമന്ദിരത്തിന്റെ കാൎയ്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തുവരികയും മേദസ്സും രക്തവും എനിക്കു അൎപ്പിക്കേണ്ടതിന്നു എന്റെ മുമ്പാകെ നില്ക്കയും വേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
LEUM GOD Fulatlana El fahk, “Mwet tol ke sruf lal Levi su ma ke fwilin tulik natul Zadok, elos oaru na in kulansapweyu in Tempul ke pacl mwet Israel saya uh forla likiyu. Ke ma inge, elos pa ac kulansapweyu, ac tuku nu ye mutuk in kisakin ma kiris ac srah ke mwe kisa uh.
16 അവർ എന്റെ വിശുദ്ധമന്ദിരത്തിൽ കടന്നു എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്റെ മേശയുടെ അടുക്കൽ വരികയും എന്റെ കാൎയ്യവിചാരണ നടത്തുകയും വേണം.
Elos mukena pa ac utyak nu in Tempul sik, ac kulansap ke loang luk, ac kol alu in Tempul.
17 എന്നാൽ അകത്തെ പ്രാകാരത്തിന്റെ വാതിലുകൾക്കകത്തു കടക്കുമ്പോൾ അവർ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്റെ വാതില്ക്കലും ആലയത്തിന്നകത്തും ശുശ്രൂഷചെയ്യുമ്പോൾ ആട്ടിൻ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുതു.
Ke elos ac utyak ke mutunpot nu in acn mwesas se loac ke Tempul uh, elos fah nokomang nuknuk linen. Elos fah tiana orekmakin kutena nuknuk ma orekla ke unen sheep ke pacl elos kulansap in acn mwesas se loac ku luin Tempul uh.
18 അവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കേണം; വിയൎപ്പുണ്ടാകുന്ന യാതൊന്നും അവർ ധരിക്കരുതു.
Elos in susu linen ac turasis linen, ac elos in tia pel, elos in mau tia fio.
19 അവർ പുറത്തെ പ്രാകാരത്തിലേക്കു, പുറത്തെ പ്രാകാരത്തിൽ ജനത്തിന്റെ അടുക്കലേക്കു തന്നേ, ചെല്ലുമ്പോൾ തങ്ങളുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്നു തങ്ങൾ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വെച്ചിട്ടു വേറെ വസ്ത്രം ധരിക്കേണം.
Meet liki elos ac tufoki nu ke acn mwesas se lik ah yen mwet uh muta we, elos enenu na in sarukla nuknuk ma elos nukum ke pacl elos kulansap in Tempul uh, ac filiya infukil mutal. Elos in nokomang nuknuk na lalos, tuh mwet uh in tia pusralla nuknuk mutal uh in tuh akongoiyalosla.
20 അവർ തല ക്ഷൌരം ചെയ്കയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്ക മാത്രമേ ചെയ്യാവു.
“Mwet tol uh tia enenu in mangsrasrala ku akloesye aunsifalos. Elos enenu in oru tuh in lusa na fal.
21 യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ചു അകത്തെ പ്രാകാരത്തിൽ കടക്കരുതു.
Mwet tol enenu in tia nim wain meet liki elos ilyak nu in acn mwesas loac uh.
22 വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാൎയ്യയായി എടുക്കാതെ അവർ യിസ്രായേൽഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്റെ ഭാൎയ്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.
Wangin mwet tol ac fah payuk sin mutan ma sisila sin sie pacna mwet. El enenu in payuk na sin sie mutan Israel su virgin, ku sie katinmas ma mukul tuma uh mwet tol.
23 അവർ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിൎമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.
“Mwet tol uh enenu in luti nu sin mwet luk in ku in akilen inmasrlon ma mutal ac ma tia mutal, oayapa inmasrlon ma nasnas ac ma tia nasnas fal nu ke oakwuk lun alu uh.
24 വ്യവഹാരത്തിൽ അവർ ന്യായം വിധിപ്പാൻ നില്ക്കേണം; എന്റെ വിധികളെ അനുസരിച്ചു അവർ ന്യായം വിധിക്കേണം; അവർ ഉത്സവങ്ങളിലൊക്കെയും എന്റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കയും എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും വേണം.
Pacl ma oasr alein yohk sikyak, mwet tol uh pa ac oru nununku fal nu ke ma sap luk. Elos enenu in karingin pacl in kufwa lun alu uh fal nu ke ma sap ac oakwuk luk, ac elos enenu in karinganang len Sabbath tuh in mutal.
25 അവർ മരിച്ച ആളുടെ അടുക്കൽ ചെന്നു അശുദ്ധരാകരുതു; എങ്കിലും അപ്പൻ, അമ്മ, മകൻ, മകൾ, സഹോദരൻ, ഭൎത്താവില്ലാത്ത സഹോദരി എന്നിവൎക്കുവേണ്ടി അശുദ്ധരാകാം.
“Sie mwet tol enenu na in tia akfohkfokyal sifacna ke el kahlye monin sie mwet misa, sayen mwet sacn el fin papa tumal ku nina kial, ku sie sin tulik natul, ku sie tamulel lal, ku sie tamtael wial ma soenna payuk.
26 അവന്റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണേണം.
Tukun el sifilpa aknasnasyeyukla, el enenu in soano ke len itkosr,
27 വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യേണ്ടതിന്നു അവൻ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവൻ പാപയാഗം അൎപ്പിക്കേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
na el fah ilyak nu in acn mwesas se loac ke Tempul ac oru sie mwe kisa ke ma koluk, elan mau ku in sifilpa kulansap in Tempul. Nga, LEUM GOD Fulatlana, pa fahk ma inge.
28 അവരുടെ അവകാശമോ, ഞാൻ തന്നേ അവരുടെ അവകാശം; നിങ്ങൾ അവൎക്കു യിസ്രായേലിൽ സ്വത്തു ഒന്നും കൊടുക്കരുതു; ഞാൻ തന്നേ അവരുടെ സ്വത്താകുന്നു.
“Mwe usru lun mwet tol ke ma nga sang nu sin mwet Israel tuh in ma lalos fwil nu ke fwil, pa orekma lun mwet tol. Ac fah wangin acn lalos in Israel. Nga na pa ac sang enenu lalos.
29 അവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ടു ഉപജീവനം കഴിക്കേണം; യിസ്രായേലിൽ നിവേദിതമായതൊക്കെയും അവൎക്കുള്ളതായിരിക്കേണം.
Pa inge mwe mongo nun mwet tol uh: mwe kisa wheat, mwe kisa ke ma koluk, ac mwe kisa in akfalye ma koluk lukma. Oayapa ma nukewa in Israel ma sriyukla nu sik, ac fah ma lalos.
30 സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാൎക്കുള്ളതായിരിക്കേണം; നിന്റെ വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിന്നു നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതന്നു കൊടുക്കേണം.
Ma wo ke kosrani se meet in ma nukewa, ac oayapa ma wo ke ma kisakinyuk nu sik, ac fah ma lun mwet tol. Pacl nukewa mwet uh manman flao, elos in sang lof soko emeet nu sin mwet tol oana sie mwe kisa. Mwe insewowo luk ac fah oan fin lohm sin mwet su oru ouinge.
31 താനേ ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ തിന്നരുതു.
Mwet tol fah tia mongo kutena won ku kosro ma sifacna misa, ku ma anwuki sin kosro lemnak.”