< യെഹെസ്കേൽ 43 >

1 അനന്തരം അവൻ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു;
Hathnukkhu, kanîtholah kangvawi e takhang koe lah bout na ceikhai teh,
2 അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കുവഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
khenhaw! Isarel Cathut bawilennae teh kanîtho lahoi a tho. A pawlawk teh tui moikapap e pawlawk patetlah ao teh, talai heh a bawilennae hoi pheng a ang.
3 ഇതു ഞാൻ കണ്ട ദൎശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാൻ ഞാൻ വന്നപ്പോൾ കണ്ട ദൎശനംപോലെ തന്നേ; ഈ ദൎശനങ്ങൾ കെബാർ നദീതീരത്തുവെച്ചു ഞാൻ കണ്ട ദൎശനംപോലെ ആയിരുന്നു; അപ്പോൾ ഞാൻ കവിണ്ണുവീണു.
A kamnuenae ka hmu teh, a kamnuenae teh, khopui raphoe hanelah ka tho e hoi Kebar tui teng e ka hmu e patetlah kamnuenae lah ao teh pakhup lah ka rawp
4 യഹോവയുടെ തേജസ്സു കിഴക്കോട്ടു ദൎശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.
Kanîtholah kangvawi e takhang koe e bawkim thung vah, BAWIPA e bawilennae teh a kâen.
5 ആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.
Muitha ni na tawm teh, athung patuen e thongma koe lah na kâenkhai. Khenhaw! BAWIPA bawilennae hoi bawkim dawk akawi.
6 ആ പുരുഷൻ എന്റെ അടുക്കൽ നില്ക്കുമ്പോൾ, ആലയത്തിൽ നിന്നു ഒരുത്തൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.
Hahoi tami buet touh kaie teng a kangdue lahun nah tami buet touh ni na pato e ka thai teh,
7 അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഇതു ഞാൻ എന്നേക്കും യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും
kai koevah, tami capa heteheh, ka bawitungkhung ka tahungnae hmuen, ka khok ka toungnae, Isarel catounnaw koevah, a yungyoe totouh khosak nahane hmuen doeh. Ka min kathoung teh Isarel catounnaw ni amamouh thoseh, a siangpahrangnaw thoseh, ka kâyawtnaw thoseh, siangpahrangnaw e ro pakawpnae hmuenrasang a sak awh teh, khin sak awh mahoeh toe.
8 എനിക്കും അവൎക്കും ഇടയിൽ ഒരു ചുവർ മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവർ ചെയ്ത മ്ലേച്ഛതകളാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാൻ എന്റെ കോപത്തിൽ അവരെ നശിപ്പിച്ചു.
Takhang a kâennaw pâhung e teh, kaie takhang kâennae koe a sak awh teh, ahnimae takhang a pâhungnae hah kaie takhang pâhungnae teng a hruek awh teh, ahnimouh hoi kaimanaw rahak vah, tapang buet touh ao sak teh, a sak awh e naw ni ka min kathoung a khin sak awh. Hatdawkvah, ka lungkhueknae hoi ahnimouh ka raphoe han.
9 ഇപ്പോൾ അവർ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കൽനിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാൽ ഞാൻ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.
A kâyonae hoi ahnimae siangpahrang e ro hah, kai koehoi kahlatpoung lah a tâkhawng awh naseh, kai hi ahnimouh koe a yungyoe kho ka sak han.
10 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ഈ ആലയം അവരെ കാണിക്ക; അവർ അതിന്റെ മാതൃക അളക്കട്ടെ.
Nang tami capa, Isarel imthung koevah, bawkim hah patue, a payonnae naw hah a kayakhai awh nahanelah, im e oangnae hah bangnue sin awh naseh.
11 അവർ ചെയ്ത സകലത്തെയും കുറിച്ചു അവർ ലജ്ജിച്ചാൽ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകലവ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകലനിയമങ്ങളും അവരെ അറിയിച്ചു, അവർ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ്ഠിക്കേണ്ടതിന്നു അതിനെ ഒക്കെയും അവർ കാൺകെ എഴുതിവെക്കുക.
A sak awh e pueng kayakkhai awh pawiteh, bawkim e oang, tâconae hoi kâennaw a hnonae hoi a khetyawtnae naw hah pâtue haw, ahnimae mithmu vah, thut haw, phunglawk poe e pueng a hnonae naw hah a pâkuem awh vaiteh, a tarawi thai awh nahan,
12 ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പൎവ്വതത്തിന്റെ മുകളിൽ അതിന്റെ അതൃത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.
Hetheh bawkim hanelah kâlawk doeh atengpam pueng hoi monsom e naw. hmuen kathoung poung e naw doeh, khenhaw! hetheh bawkim e kâlawk hah doeh.
13 മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു - മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും: ചുവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വക്കു ഒരു ചാൺ. യാഗപീഠത്തിന്റെ ഉയരമാവിതു:
Khoungroe a saw e padawng toteh, hetheh khoungroe a lennae (dong touh tie hah dong touh hoi kutsampha to touh e doeh), a kamhungnae teh dong touh a rasang, dong touh a kaw, arai petkâkalup lah khap touh ka kaw e hoi a yep teh cum sak lah ao.
14 നിലത്തെ ചുവടുമുതൽ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതൽ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.
Khoungroe a rasang e teh, a rahim lae a pâhungnae koehoi, avanlah totouh dong hni touh, a kaw e dong touh, kathoengca hrawtnae hoi kalen e hrawtnae totouh dong pali touh a pha teh, dong touh a kaw.
15 ഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പിൽനിന്നു മേലോട്ടു നാലു കൊമ്പു ഉണ്ടായിരിക്കേണം;
Khoungroe a rasang e hai dong pali touh a pha teh, ki pali touh a kangdue.
16 യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.
Khoungroe teh a takin pali touh a pha teh, ayung dong hrahlaikahni, adangka dong hrahlaikahni a pha.
17 അതിന്റെ നാലു പുറവുമുള്ള തട്ടു പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വക്കു അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങൾ കിഴക്കോട്ടായിരിക്കേണം.
A rahim lae a pâhungnae hai takin pali touh a pha, ayung dong hlaipali, adangka dong hlaipali touh a pha. Petkâkalup lah a kaw e khap touh, a hetnae khoungroe petkâkalup lah dong touh a tâco teh a luennae lam teh kanîtholah a kangvawi hanelah a o, telah a ti.
18 പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ആവിതു:
Hahoi kai koe vah tami capa Bawipa Jehovah ni hettelah a dei, be a sak toteh, khoungroe hnonae a lamthung teh, hmaisawi thueng nahan e hoi a thi kathek nahane doeh.
19 എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാൎക്കു നീ പാപയാഗമായി ഒരു കാളക്കുട്ടിയെ കൊടുക്കേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Levih miphun vaihma Zadok catounnaw dawk hoi thaw na ka tawk pouh hanelah, ouk na kahnaikung koevah, yon thueng nahanelah, maitotan na poe han telah Bawipa Jehovah ni a dei.
20 നീ അതിന്റെ രക്തത്തിൽ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിന്നു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.
A thi hah na la vaiteh, khoungroe ki pali touh hoi a hrawtnae takin pali touh e hoi petkâtue lah na hluk vaiteh, na thoung sak vaiteh yonthanae na sak pouh han.
21 പിന്നെ നീ പാപയാഗത്തിന്നു കാളയെ എടുത്തു ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമെ വെച്ചു ദഹിപ്പിക്കേണം.
Yon thueng nahanelah, maito na la vaiteh, a thoungnae hmuen hloilah Bawk im thung kârakuengnae hmuen koe hmai na sawi han.
22 രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അൎപ്പിക്കേണം; അവർ കാളയെക്കൊണ്ടു യാഗപീഠത്തിന്നു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന്നു പാപപരിഹാരം വരുത്തേണം.
A hnin pahni dawk, kacueme hmaetan, yon thuengnae lah na poe awh han, khoungroe hah maito thi hoi na thoung sak e patetlah hmae thi hoi na sak han.
23 അതിന്നു പാപപരിഹാരം വരുത്തിത്തീൎന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽ നിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അൎപ്പിക്കേണം.
Hote khoungroe hah na thoung sak hnukkhu toun ka tawn hoeh e maitotanca hoi kacueme hmaetan hah BAWIPA e hmalah na poe han.
24 നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം; പുരോഹിതന്മാർ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവെക്കു ഹോമയാഗമായി അൎപ്പിക്കേണം.
Vaihmanaw ni palawi a phuen awh vaiteh, hote satheinaw hah BAWIPA hanelah, hmaisawi thuengnae lah a poe han.
25 ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഓരോ കോലാട്ടിനെ അൎപ്പിക്കേണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽനിന്നു ഒരു ആട്ടുകൊറ്റനെയും അൎപ്പിക്കേണം.
Hnin sari touh thung hnintangkuem hmae buet touh hah yon thuengnae lah na hno awh han. Toun kaawm hoeh e maitotanca hoi tutan buet touh hai na hno han.
26 അങ്ങനെ അവർ ഏഴു ദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിൎമ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.
Hnin sari touh thung khoungroe yonthanae na sak vaiteh na thoungsak han. Nama hoi nama hai vaihma e a hmuen dawk na kâpoe han.
27 ഈ ദിവസങ്ങൾ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാർ യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അൎപ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളിൽ പ്രസാദമുണ്ടാകും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
A hnin sari a loumhoehnae a hnin hnin taroe hnin dawk thoseh, hote hnin koehoi vaihmanaw ni thuengnae thoseh, khoungroe van a poe awh han. Hmaisawi thuengnae hoi roum thuengnae naw hah a poe awh vaiteh, nangmanaw kai ni na coe awh han telah Bawipa Jehovah ni a dei telah a ti.

< യെഹെസ്കേൽ 43 >