< യെഹെസ്കേൽ 39 >

1 നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
And you O son of humankind prophesy on Gog and you will say thus he says [the] Lord Yahweh here I [am] against you O Gog [the] prince of [the] head of Meshech and Tubal.
2 ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു, യിസ്രായേൽപൎവ്വതങ്ങളിൽ വരുത്തും.
And I will turn around you and I will lead on you and I will bring up you from [the] remotest parts of [the] north and I will bring you on [the] mountains of Israel.
3 നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും.
And I will strike bow your from [the] hand of left your and arrows your from [the] hand of right your I will make fall.
4 നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപൎവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.
On [the] mountains of Israel you will fall you and all troops your and peoples which [are] with you to bird[s] of prey of bird[s] every wing and [the] animal[s] of the field I will give you for food.
5 നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
On [the] surface of the field you will fall for I I have spoken [the] utterance of [the] Lord Yahweh.
6 മാഗോഗിലും തീരപ്രദേശങ്ങളിൽ നിൎഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയക്കും; ഞാൻ യഹോവ എന്നു അവർ അറിയും
And I will send fire on Magog and on [the] inhabitants of the islands to security and they will know that I [am] Yahweh.
7 ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.
And [the] name of holiness my I will make known in among people my Israel and not I will let be profaned [the] name of holiness my again and they will know the nations that I Yahweh [am] holy in Israel.
8 ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു; ഇതത്രേ ഞാൻ അരുളിച്ചെയ്ത ദിവസം.
There! [it is] coming and it will occur [the] utterance of [the] Lord Yahweh it [is] the day which I have spoken.
9 യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവർ പുറപ്പെട്ടു പരിച, പലക, വില്ലു, അമ്പു, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവർ അവയെക്കൊണ്ടു ഏഴു സംവത്സരം തീ കത്തിക്കും.
And they will go out [the] inhabitants of - [the] cities of Israel and they will kindle and they will kindle a fire with weapon and shield and body shield with bow and with arrows and with staff of hand and with spear and they will kindle with them fire seven years.
10 പറമ്പിൽനിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവർ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവർ കൊള്ളയിടുകയും തങ്ങളെ കവൎച്ച ചെയ്തവരെ കവൎച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
And not they will carry wood from the field and not they will cut [it] from the forests for with the weapon they will kindle fire and they will plunder [those who] plundered them and they will take as spoil [those who] took as spoil them [the] utterance of [the] Lord Yahweh.
11 അന്നു ഞാൻ ഗോഗിന്നു യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കൎക്കു അതു വഴിമുടക്കമായ്തീരും; അവിടെ അവർ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവർ അതിന്നു ഹാമോൻ-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേർ വിളിക്കും.
And it will be on the day that I will give to Gog - a place there a burial site in Israel [the] Valley of the Travellers [the] east of the sea and [will] block [the] way of it those [who] pass through and people will bury there Gog and all (multitude his *Q(K)*) and they will call [it] [the] valley of Hamon-Gog.
12 യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീൎത്തു ദേശത്തെ വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും.
And they will bury them [the] house of Israel so as to cleanse the land seven months.
13 ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാൻ എന്നെത്തന്നേ മഹത്വീകരിക്കുന്ന നാളിൽ അതു അവൎക്കു കീൎത്തിയായിരിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
And they will bury [them] all [the] people of the land and it will become for them a name [the] day of my glorifying myself [the] utterance of [the] Lord Yahweh.
14 ദേശമെല്ലാം വെടിപ്പാക്കേണ്ടതിന്നു അതിൽ ശേഷിച്ച ശവങ്ങളെ അടക്കുവാൻ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവർ പരിശോധന കഴിക്കും.
And people of continuity they will set apart [who] pass in the land [who] bury those [who] pass through those [who] remain on [the] surface of the land to cleanse it from [the] end of seven months they will make a search.
15 ദേശത്തു ചുറ്റി സഞ്ചരിക്കുന്നവർ സഞ്ചരിക്കുമ്പോൾ അവരിൽ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിന്നരികെ ഒരു അടയാളം വെക്കും; അടക്കം ചെയ്യുന്നവർ അതു ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കം ചെയ്യും.
And they will pass those [who] pass in the land and they will see a bone of a human and he will build beside it a marker until they have buried it those [who] bury to [the] valley of Hamon-Gog.
16 ഒരു നഗരത്തിന്നും ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.
And also [the] name of a city [is] Hamonah and they will cleanse the land.
17 മനുഷ്യപുത്രാ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതു: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യേണ്ടതിന്നു ഞാൻ യിസ്രായേൽപൎവ്വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കു വേണ്ടി അറുപ്പാൻ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തുനിന്നും വന്നുകൂടുവിൻ.
And you O son of humankind thus he says - [the] Lord Yahweh say to bird[s] of every wing and to every - animal of the field assemble and come gather yourselves from round about to sacrifice my which I [am] sacrificing for you a sacrifice great on [the] mountains of Israel and you will eat flesh and you will drink blood.
18 നിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നേ.
[the] flesh of Warriors you will eat and [the] blood of [the] princes of the land you will drink rams lambs and goats bulls fatlings of Bashan all of them.
19 ഞാൻ നിങ്ങൾക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്നു നിങ്ങൾ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.
And you will eat fat to satiety and you will drink blood to drunkenness from sacrifice my which I have sacrificed for you.
20 ഇങ്ങനെ നിങ്ങൾ എന്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
And you will be satisfied at table my horse and charioteer warrior and every man of war [the] utterance of [the] Lord Yahweh.
21 ഞാൻ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെമേൽ വെച്ച എന്റെ കയ്യും സകലജാതികളും കാണും.
And I will set glory my among the nations and they will see all the nations judgment my which I have done and hand my which I have put on them.
22 അങ്ങനെ അന്നുമുതൽ മേലാൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേൽഗൃഹം അറിയും.
And they will know [the] house of Israel that I [am] Yahweh God their from the day that and onwards.
23 യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാൻ എന്റെ മുഖം അവൎക്കു മറെച്ചു, അവരൊക്കെയും വാൾകൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യിൽ ഏല്പിച്ചു എന്നും ജാതികൾ അറിയും.
And they will know the nations that for iniquity their they went into exile [the] house of Israel on that they had acted unfaithfully against me and I hid face my from them and I gave them in [the] hand of opponents their and they fell by the sword all of them.
24 അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങൾക്കും തക്കവണ്ണം ഞാൻ അവരോടു പ്രവൎത്തിച്ചു എന്റെ മുഖം അവൎക്കു മറെച്ചു.
According to uncleanness their and according to transgressions their I have dealt them and I hid face my from them.
25 അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേൽഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷ്ണത കാണിക്കും.
Therefore thus he says [the] Lord Yahweh now I will turn back ([the] captivity of *Q(k)*) Jacob and I will have compassion on all [the] house of Israel and I will be zealous for [the] name of holiness my.
26 ഞാൻ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽ നിന്നു അവരെ ശേഖരിച്ചു പല ജാതികളും കാൺകെ എന്നെത്തന്നേ അവരിൽ വിശുദ്ധീകരിച്ചശേഷം
And they will bear disgrace their and all unfaithfulness their which they acted unfaithfully against me when dwell they on own land their to security and there not [will be one who] disturbs [them].
27 ആരും അവരെ ഭയപ്പെടുത്താതെ അവർ തങ്ങളുടെ ദേശത്തു നിൎഭയമായി വസിക്കുമ്പോൾ, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സൎവ്വദ്രോഹങ്ങളും മറക്കും.
When bring back I them from the peoples and I will gather them from [the] lands of enemies their and I will show myself holy by them to [the] eyes of the nations many.
28 ഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും.
And they will know that I [am] Yahweh God their because sent into exile I them to the nations and I will gather them to own land their and not I will leave behind again any of them there.
29 ഞാൻ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകൎന്നിരിക്കയാൽ ഇനി എന്റെ മുഖം അവൎക്കു മറെക്കയുമില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
And not I will hide again face my from them [I] who I have poured out spirit my on [the] house of Israel [the] utterance of [the] Lord Yahweh.

< യെഹെസ്കേൽ 39 >