< യെഹെസ്കേൽ 36 >
1 നീയോ, മനുഷ്യപുത്രാ, യിസ്രായേൽപൎവ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതു: യിസ്രായേൽപൎവ്വതങ്ങളേ, യഹോവയുടെ വചനം കേൾപ്പിൻ!
»Tudi ti, človeški sin, prerokuj Izraelovim goram in reci: ›Ve Izraelove gore, poslušajte Gospodovo besedo:
2 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ചു: നന്നായി; പുരാതനഗിരികൾ ഞങ്ങൾക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
›Tako govori Gospod Bog: ›Ker je sovražnik rekel proti vam: ›Aha, celo starodavni visoki kraji so naša posest; ‹
3 അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളിൽ ശേഷിച്ചവൎക്കു കൈവശമായിത്തീരത്തക്കവണ്ണം അവർ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങൾ വായാളികളുടെ അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീൎന്നിരിക്കകൊണ്ടും യിസ്രായേൽപൎവ്വതങ്ങളേ,
zato prerokuj in reci: ›Tako govori Gospod Bog: ›Ker so vas naredili opustošene in vas požrli na vsaki strani, da bi lahko bile posest preostanku poganov in ste vzete na ustnice jezičnikov in ste razvpitost ljudstva.
4 യഹോവയായ കൎത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിൎജ്ജനവും ചുറ്റുമുള്ള ജാതികളിൽ ശേഷിച്ചവൎക്കു കവൎച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
Zato ve gore Izraelove, poslušajte besedo Gospoda Boga: ›Tako govori Gospod Bog goram in hribom, rekam in dolinam, pustim opustošenostim in mestom, ki so zapuščena, ki so postala plen in posmeh preostanku poganov, ki so naokoli; ‹
5 അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളിൽ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാൻ നിശ്ചയമായി എന്റെ തീക്ഷ്ണതാഗ്നിയോടെ സംസാരിക്കും; അവർ എന്റെ ദേശത്തെ കവൎച്ചക്കായി തള്ളിക്കളവാൻ തക്കവണ്ണം അതിനെ പൂൎണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങൾക്കു അവകാശമായി നിയമിച്ചുവല്ലോ.
zato tako govori Gospod Bog: ›Zagotovo sem govoril v ognju svoje ljubosumnosti zoper preostanek poganov in zoper ves Edóm, ki so mojo deželo določili v svojo posest z radostjo vsega svojega srca, s krutimi umi, da bi ga vrgli ven za plen.‹
6 അതുകൊണ്ടു നീ യിസ്രായേൽ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാൻ എന്റെ തീക്ഷ്ണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.
Zato prerokuj glede dežele Izrael in reci goram in gričem, rekam in dolinam: ›Tako govori Gospod Bog: ›Glejte, govoril sem v svoji ljubosumnosti in v svoji razjarjenosti, ker ste nosili sramoto poganov.‹
7 അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാൻ കൈ ഉയൎത്തി സത്യം ചെയ്യുന്നു.
Zato tako govori Gospod Bog: ›Povzdignil sem svojo roko: ›Zagotovo bodo pogani, ki so okoli vas, nosili svojo sramoto.‹
8 നിങ്ങളോ, യിസ്രായേൽപൎവ്വതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവൎക്കു വേണ്ടി ഫലം കായ്പിൻ.
Toda ve, oh Izraelove gore, boste pognale svoje mladike in obrodile svoj sad mojemu ljudstvu Izraelu; kajti pri roki so, da pridejo.
9 ഞാൻ നിങ്ങൾക്കു അനുകൂലമായിരിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.
Kajti, glejte, jaz sem za vas in obrnil se bom k vam in ve boste preorane in posejane,
10 ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നേ, വൎദ്ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
in jaz bom pomnožil ljudi na vas, vso Izraelovo hišo, celó vse izmed njih, in mesta bodo naseljena in opustošenosti bodo pozidane,
11 ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വൎദ്ധിപ്പിക്കും; അവർ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാൎപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
in jaz bom na vas pomnožil človeka in žival; in narasli bodo in prinašali sad. In jaz vas bom naselil po vaših prejšnjih posestvih in vam bom storil boljše kakor ob vaših začetkih: in spoznale boste, da jaz sem Gospod.
12 ഞാൻ നിങ്ങളിൽ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവൎക്കു അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.
Da, ljudem bom povzročil, da hodijo po vas, celó moje ljudstvo Izrael; in vzeli te bodo v last in boš njihova dediščina in odslej jih ne boš več oropala ljudi.‹
13 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അവർ നിന്നോടു: നീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,
Tako govori Gospod Bog: ›Ker ti pravijo: ›Ti dežela, požiraš ljudi in si oropala svoje narode; ‹
14 നീ ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
zatorej ne boš več požirala ljudi niti ne boš več oropala svojih narodov, ‹ govori Gospod Bog.
15 ഞാൻ ഇനി നിന്നെ ജാതികളുടെ നിന്ദ കേൾപ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
›Niti ne bom več povzročal ljudem, da v tebi slišijo sramoto poganov niti ne boš več nosila graje ljudstev niti ne boš več povzročala padca svojim narodom, ‹ govori Gospod Bog.‹«
16 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Poleg tega je prišla k meni Gospodova beseda, rekoč:
17 മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹം തങ്ങളുടെ ദേശത്തു പാൎത്തിരുന്നപ്പോൾ, അവർ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
»Človeški sin, ko je Izraelova hiša prebivala v svoji lastni deželi, so jo omadeževali s svojo lastno potjo in svojimi lastnimi početji. Njihova pot je bila pred menoj kakor nečistost odstranjene ženske.
18 അവർ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയതുനിമിത്തവും ഞാൻ എന്റെ ക്രോധം അവരുടെമേൽ പകൎന്നു.
Zatorej sem nanje izlil svojo razjarjenost zaradi krvi, ki so jo prelili nad deželo in zaradi njihovih malikov, s katerimi so jo oskrunili
19 ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവർ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികൾക്കും തക്കവണ്ണം ഞാൻ അവരെ ന്യായം വിധിച്ചു.
in razgnal sem jih med pogane in razpršeni so bili med dežele; glede na njihovo pot in glede na njihova dejanja sem jih sodil.
20 അവർ ജാതികളുടെ ഇടയിൽ ചെന്നുചേൎന്നപ്പോൾ, ഇവർ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവർ എന്നു അവർ അവരെക്കുറിച്ചു പറയുമാറാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
In ko so vstopili k poganom, kamorkoli so odšli, so oskrunili moje sveto ime, ko so jim rekli: ›Ti so Gospodovo ljudstvo, pa so odšli ven iz njegove dežele.‹
21 എങ്കിലും യിസ്രായേൽഗൃഹം ചെന്നുചേൎന്ന ജാതികളുടെ ഇടയിൽ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.
Toda imel sem usmiljenje zaradi svojega svetega imena, ki ga je Izraelova hiša oskrunila med pogani, kamor so odšli.‹
22 അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേൎന്ന ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നതു.
Zato reci Izraelovi hiši: ›Tako govori Gospod Bog: › Tega ne delam zaradi tebe, oh hiša Izraelova, temveč zaradi svojega svetega imena, ki ste ga oskrunili med pogani, kamor ste odšli.
23 ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
In jaz bom svoje veliko ime, ki je bilo oskrunjeno med pogani, ki ste ga oskrunili v njihovi sredi, posvetil; in pogani bodo spoznali, da jaz sem Gospod ‹, govori Gospod Bog, ›ko bom v vas posvečen, pred njihovimi očmi.
24 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു കൂട്ടി സകലദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.
Kajti jaz vas bom vzel izmed poganov in vas zbral iz vseh dežel in vas privedel v vašo lastno deželo.
25 ഞാൻ നിങ്ങളുടെമേൽ നിൎമ്മലജലം തളിക്കും; നിങ്ങൾ നിൎമ്മലരായി തീരും, ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിൎമ്മലീകരിക്കും.
Potem bom na vas poškropil čisto vodo in boste čisti. Pred vso vašo umazanostjo in pred vsemi vašimi maliki vas bom očistil.
26 ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
Prav tako vam bom dal novo srce in novega duha bom položil znotraj vas in iz vašega mesa bom odvzel kamnito srce in vam dal meseno srce.
27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
Svojega duha bom položil znotraj vas in povzročim vam, da se boste ravnali po mojih zakonih in boste ohranjali moje sodbe in jih izvajali.
28 ഞാൻ നിങ്ങളുടെ പിതാക്കന്മാൎക്കു കൊടുത്ത ദേശത്തു നിങ്ങൾ പാൎക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.
In prebivali boste v deželi, ki sem jo dal vašim očetom; in vi boste moje ljudstvo in jaz bom vaš Bog.
29 ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വൎദ്ധിപ്പിക്കും.
Prav tako vas bom rešil pred vašo nečistostjo, in jaz bom poklical žito in ga povečal, na vas pa ne bom položil nobene lakote.
30 നിങ്ങൾ ഇനിമേൽ ജാതികളുടെ ഇടയിൽ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാൻ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വൎദ്ധിപ്പിക്കും.
In pomnožil bom sad od drevesa in donos od polja, da ne boste več prejeli graje zaradi lakote med pogani.
31 അപ്പോൾ നിങ്ങൾ നിങ്ങളുടെ ദുൎമ്മാൎഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓൎത്തു നിങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും മ്ലേച്ഛതകൾ നിമിത്തവും നിങ്ങൾക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.
Potem se boste spomnili svojih lastnih zlih poti in svojih početij, ki niso bila dobra in gnusili se boste v svojih lastnih očeh zaradi svojih krivičnosti in zaradi svojih ogabnosti.
32 നിങ്ങളുടെനിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നതു എന്നു നിങ്ങൾക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കൎത്താവു അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിൻ.
Tega ne storim zaradi vas, ‹ govori Gospod Bog, ›to naj vam bo znano: bodite osramočeni in zbegani zaradi svojih lastnih poti, oh hiša Izraelova.‹
33 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിൎമ്മലീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ഞാൻ ആളെ പാൎപ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
Tako govori Gospod Bog: ›Na dan, ko vas bom očistil pred vsemi vašimi krivičnostmi, vam bom prav tako povzročil, da prebivate v mestih in opustošenosti bodo pozidane.
34 വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
In zapuščena dežela bo preorana, kakor ta leži zapuščena pred očmi vseh, ki so hodili mimo.
35 ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായ്തീൎന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീൎന്നുവല്ലോ എന്നു അവർ പറയും.
In rekli bodo: ›Ta dežela, ki je bila zapuščena, je postala podobna edenskemu vrtu; in opustošena in zapuščena in porušena mesta so postala ograjena in naseljena.‹
36 ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികൾ അന്നു അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവൎത്തിക്കയും ചെയ്യും.
Potem bodo pogani, ki so ostali okoli vas, vedeli, da sem jaz, Gospod, zgradil porušene kraje in zasadil to, kar je bilo zapuščeno. Jaz, Gospod, sem to govoril in jaz bom to storil.‹
37 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാൻ ഒന്നുകൂടെ ചെയ്യും: ഞാൻ അവൎക്കു ആളുകളെ ആട്ടിൻ കൂട്ടത്തെപ്പോലെ വൎദ്ധിപ്പിച്ചുകൊടുക്കും.
Tako govori Gospod Bog: ›Vendar bom zaradi tega povpraševan od Izraelove hiše, da to storim zanje; povečal jih bom z možmi kakor trop.
38 ശൂന്യമായ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻ കൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻ കൂട്ടംപോലെ തന്നേ, മനുഷ്യരാകുന്ന ആട്ടിൻ കൂട്ടം കൊണ്ടു നിറയും; ഞാൻ യഹോവ എന്നു അവർ അറിയും.
Kakor svet trop, kakor trop [prestolnice] Jeruzalem ob njenih slovesnih praznikih, tako bodo opustošena mesta napolnjena s tropi ljudi, in spoznali bodo, da jaz sem Gospod.‹«