< യെഹെസ്കേൽ 31 >

1 പതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Și s-a întâmplat [că], în al unsprezecelea an, în [luna] a treia, în [ziua] întâi a lunii, cuvântul DOMNULUI a venit la mine, spunând:
2 മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതു: നിന്റെ മഹത്വത്തിൽ നീ ആൎക്കു സമൻ?
Fiu al omului, vorbește lui Faraon, împăratul Egiptului, și mulțimii lui: Ca cine ești tu în măreția ta?
3 അശ്ശൂർ ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളൎച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.
Iată, asirianul [era] un cedru în Liban cu crengi frumoase și frunziș umbros și de o statură înaltă; și vârful lui era printre ramurile dese.
4 വെള്ളം അതിനെ വളൎത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.
Apele îl făceau mare, adâncul l-a înălțat sus cu râurile lui curgând de jur împrejurul plantelor lui și își trimitea râulețele la toți copacii câmpului.
5 അതുകൊണ്ടു അതു വളൎന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടൎന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
De aceea înălțimea lui era înălțată deasupra tuturor copacilor câmpului și ramurile lui erau înmulțite și crengile lui s-au lungit datorită mulțimii apelor, când creștea repede.
6 അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാൎത്തു.
Toate păsările cerului își făceau cuiburile în ramurile lui; și sub crengile lui toate fiarele câmpului își nășteau puii și la umbra lui locuiau toate națiunile mari.
7 ഇങ്ങനെ അതിന്റെ വേർ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.
Astfel era el frumos în măreția lui, în lungimea crengilor lui, pentru că rădăcina lui era lângă ape mari.
8 ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്കു അതിനെ മറെപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.
Cedrii din grădina lui Dumnezeu nu puteau să îl ascundă; brazii nu erau asemenea ramurilor lui și castanii nu erau precum crengile lui; nici vreun copac din grădina lui Dumnezeu nu îi era asemenea în frumusețea lui.
9 കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാൻ അതിന്നു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.
Eu îl făcusem frumos prin mulțimea crengilor lui; astfel încât toți copacii Edenului care [erau] în grădina lui Dumnezeu, îl invidiau.
10 അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു വളൎന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളൎച്ചയിങ്കൽ ഗൎവ്വിച്ചുപോയതുകൊണ്ടു
De aceea, astfel spune Domnul DUMNEZEU: Pentru că te-ai înălțat în înălțime și el și-a crescut repede vârful printre ramurile dese și inima lui s-a înălțat în înălțimea lui;
11 ഞാൻ അതിനെ ജാതികളിൽ ബലവാനായവന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
Eu de aceea l-am dat în mâna celui puternic dintre păgâni; el într-adevăr va avea de a face cu el: l-am alungat pentru stricăciunea lui.
12 ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണൽ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.
Și străinii, tiranii națiunilor, l-au stârpit și l-au părăsit; crengile lui au căzut pe munți și în toate văile și ramurile lui sunt rupte prin toate râurile țării; și toate popoarele pământului au coborât de la umbra lui și l-au părăsit.
13 വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവ ഒക്കെയും പാൎക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗം ഒക്കെയും വരും.
Peste ruina lui toate păsările cerului vor rămâne și toate fiarele câmpului vor fi peste crengile lui;
14 വെള്ളത്തിന്നരികെയുള്ള സകലവൃക്ഷങ്ങളും ഉയരം ഹേതുവായി ഗൎവ്വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും തങ്ങളുടെ ഉയൎച്ചയിങ്കൽ നിഗളിച്ചു നില്ക്കയോ ചെയ്യാതിരിക്കേണ്ടതിന്നു തന്നേ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു മരണത്തിന്നു ഏല്പിക്കപ്പെട്ടിരിക്കുന്നു.
Ca niciunul dintre toți copacii de lângă ape să nu se înalțe pe ei înșiși pentru înălțimea lor, nici să nu își crească repede vârful printre ramurile dese, nici copacii lor să nu stea drepți în înălțimea lor, toți care beau apă, pentru că toți sunt dați morții, în părțile de jos ale pământului, în mijlocul copiilor oamenilor, cu cei care coboară în groapă.
15 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയനാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന്നു വേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാൻ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാൻ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകലവൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി. (Sheol h7585)
Astfel spune Domnul DUMNEZEU: În ziua când el a coborât în mormânt eu am pus să se facă o jelire; am acoperit adâncul pentru el și am oprit potopurile lui și apele cele mari au fost oprite; și am făcut Libanul să jelească pentru el și toți copacii câmpului s-au topit pentru el. (Sheol h7585)
16 ഞാൻ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഞാൻ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകലവൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു. (Sheol h7585)
Am făcut națiunile să se zguduie la sunetul căderii lui, când l-am aruncat jos în iad cu cei care coboară în groapă; și toți copacii Edenului, cei mai aleși și cei mai buni ai Libanului, toți cei care beau apă, vor fi mângâiați în părțile de jos ale pământului. (Sheol h7585)
17 അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മദ്ധ്യേ പാൎത്തവർ തന്നേ. (Sheol h7585)
Ei de asemenea au coborât cu el în iad la cei uciși cu sabia; și [cei care erau] brațul lui, [care] locuiau sub umbra lui în mijlocul păgânilor. (Sheol h7585)
18 അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചൎമ്മികളുടെ ഇടയിൽ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Astfel, cu cine ești tu asemenea în glorie și în măreție printre copacii Edenului? Totuși vei fi coborât cu copacii Edenului în părțile de jos ale pământului; te vei culca în mijlocul celor necircumciși, cu cei uciși de sabie. Acesta [este] Faraon și toată mulțimea lui, spune Domnul DUMNEZEU.

< യെഹെസ്കേൽ 31 >