< യെഹെസ്കേൽ 25 >

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
上主的話傳給我說:「
2 മനുഷ്യപുത്രാ, നീ അമ്മോന്യരുടെനേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു:
人子,你面向阿孟子民,講預言攻擊他們,
3 യഹോവയായ കൎത്താവിന്റെ വചനം കേൾപ്പിൻ; യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീൎന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായ്തീൎന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
向阿孟子民說:你們聽吾主上主的話! 吾主上主這樣說:因為你譏笑我的聖殿說:『哈哈! 聖殿可受了褻瀆! 』對以色列地域說:『它可荒蕪了! 』對猶大家族說:『他們可被擄去了! 』
4 ഞാൻ നിന്നെ കിഴക്കുള്ളവൎക്കു കൈവശമാക്കിക്കൊടുക്കും; അവർ നിങ്കൽ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കയും ചെയ്യും.
為此,看,我要將你交給東方的子民作為產業,他們要在你那裏設立自己的帳幕,在那裏定居,吃你的果實,喝你的奶。
5 ഞാൻ രബ്ബയെ ഒട്ടകങ്ങൾക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിൻ കൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
我要使辣巴成為牧放駱駝之地,使阿孟人的地方成為羊棧;如此你們必承認我是上主。
6 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാൽകൊണ്ടു ചവിട്ടി സൎവ്വനിന്ദയോടുംകൂടെ ഹൃദയപൂൎവ്വം സന്തോഷിച്ചതുകൊണ്ടു,
因為吾主上主這樣說:因為你們對以色列地方所遭受的一切,曾手舞足蹈,滿心喜歡;
7 ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികൾക്കു കവൎച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളിൽ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാൻ യഹോവ എന്നു നീ അറിയും.
因此,看,我要伸手打擊你,將你交給異族作為掠物;我要從人民中剷除你,由各國中消滅你;我要使你滅絕;如此,你必承認我是上主。」
8 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,
吾主上主這樣說:「因為摩阿布【和色依爾】說:看猶大家族與所有異民並無不同!
9 ഞാൻ മോവാബിന്റെ പാൎശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കീൎയ്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവെച്ചു
為此,看,我要暴露摩阿布的山區,以及她邊垂的城池,暴露她全國的精華,如貝特耶史摩特,巴耳默紅和克黎雅塔殷。
10 അവയെ അമ്മോന്യർ ജാതികളുടെ ഇടയിൽ ഓൎക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കിഴക്കുള്ളവൎക്കു കൈവശമാക്കിക്കൊടുക്കും.
我要將他們同阿孟子民一起交給東方的子民作為產業,使他們在異民中再不被人提及。
11 ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.
我要向摩阿布施行懲罰:如此,他們必承認我是上主。」
12 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.
吾主上主這樣說:「因為厄東曾對猶大家族復仇雪恥,因對他們復仇而犯了重罪;
13 അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ ഏദോമിന്റേ നേരെ കൈ നീട്ടി അതിൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചു അതിനെ ശൂന്യമാക്കിക്കളയും; തേമാൻ മുതൽ ദേദാൻ വരെ അവർ വാളിനാൽ വീഴും.
為此,吾主上主這樣說:我要伸手打擊厄東,將人與走獸由境內剷除,使她成為曠野,從特曼到德丹的人都要死於刀下。
14 ഞാൻ എന്റെ ജനമായ യിസ്രായേൽമുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിന്നും എന്റെ ക്രോധത്തിന്നും തക്കവണ്ണം എദോമിനോടു ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
我要藉我的百姓以色列的手替我報復厄東,他們要按我的怒氣和憤恨對待厄東,如此他們便知道這是我的報復──吾主上主的斷語。」
15 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഫെലിസ്ത്യർ പ്രതികാരം ചെയ്തു പൂൎവ്വദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കകൊണ്ടു
吾主上主這樣說:「因為培肋舍特人以極殘忍的報復心來施行報復,為了他們的世仇,企圖消滅以色列;
16 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
為此吾主上主這樣說:我要伸手打擊培肋舍特人,剷除革勒提人,毀滅殘留在海濱的人。
17 ഞാൻ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാൻ പ്രതികാരം അവരോടു നടത്തുമ്പോൾ, ഞാൻ യഹോവ എന്നു അവർ അറിയും.
我要在他們身上以盛怒的懲罰施行嚴厲的報復;當我在他們身上施行報復時,他們便承認我是上主。」

< യെഹെസ്കേൽ 25 >