< യെഹെസ്കേൽ 22 >
1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Pǝrwǝrdigarning sɵzi manga kelip xundaⱪ deyildi: —
2 മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാൽ നീ അതിന്റെ സകലമ്ലേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു:
Əmdi sǝn, i insan oƣli, ⱪanliⱪ xǝⱨǝr üstigǝ ⱨɵküm qiⱪarmamsǝn? Ⱨɵküm qiⱪarmamsǝn? Əmdi uning yirginqlik ⱪilmixlirini yüzigǝ selip mundaⱪ degin: —
3 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ കാലം വരുവൻ തക്കവണ്ണം നിന്റെ നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
Rǝb Pǝrwǝrdigar mundaⱪ dǝydu: «Ɵz jaza künining kelixi üqün ɵz iqidǝ ⱪan tɵkküqi xǝⱨǝr, ɵzini bulƣax üqün ɵzigǝ mǝbudlarni yasiƣan xǝⱨǝr —
4 നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായ്തീൎന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാൻ നിന്നെ ജാതികൾക്കു നിന്ദയും സകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
Sǝn tɵkkǝn ⱪan tüpǝylidin gunaⱨkar boldung, yasiƣan mǝbudlar tüpǝylidin ɵzüngni bulƣiding; sǝn ɵz jaza künliringni yeⱪinlaxturdung, yilliringni toxturdung; xunga Mǝn seni ǝllǝrgǝ rǝswa, barliⱪ mǝmlikǝtlǝrgǝ mazaⱪning obyekti ⱪildim.
5 നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവർ ദുഷ്കീൎത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.
Sanga yeⱪindikilǝr ⱨǝmdǝ sǝndin yiraⱪtikilǝr seni mazaⱪ ⱪilidu, i ⱪiya-qiyaƣa tolƣan bǝtnamliⱪ xǝⱨǝr!
6 യിസ്രായേൽപ്രഭുക്കന്മാർ ഓരോരുത്തനും തന്നാൽ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നിൽ ഇരിക്കുന്നതു.
Israilning xaⱨzadiliri, ⱨǝr birining ⱨoⱪuⱪidin paydilinip iqingdǝ ⱪandaⱪ ⱪan tɵkkǝnlikigǝ ⱪara!
7 നിന്റെ മദ്ധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവെച്ചു അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
Sening iqingdǝ ular ata-anisini kɵzgǝ ilmiƣan; aranglarda musapirlarƣa zulum-zumbuluⱪ ⱪilƣan, yetim-yesirlǝr ⱨǝm tul hotunlarƣa uwal ⱪilƣan;
8 എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.
Mening pak-muⱪǝddǝs nǝrsilirimni sǝn kǝmsitkǝn, Mening «xabat kün»lirimni bulƣap buzƣansǝn;
9 രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവർ നിന്നിൽ ഉണ്ടു; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ടു; നിന്റെ നടുവിൽ അവർ ദുഷ്കൎമ്മം പ്രവൎത്തിക്കുന്നു.
sening iqingdǝ ⱪanƣa tǝxna tɵⱨmǝthor adǝmlǝr bolƣan; ular taƣlar üstidǝ butpǝrǝslik exini yegǝn; sening iqingdǝ ular buzuⱪluⱪ pǝsǝndilik ⱪilƣan;
10 നിന്നിൽ അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ചു അവർ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.
sǝndǝ ɵz atisining nomusiƣa tǝgkǝnlǝr bar; ay kɵrgǝn ⱪiz-ayallarni ayaƣ asti ⱪilƣanlarmu bar.
11 ഒരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാൎയ്യയുമായി മ്ലേച്ഛത പ്രവൎത്തിക്കുന്നു; മറ്റൊരുത്തൻ തന്റെ മരുമകളെ ദുൎമ്മൎയ്യാദ പ്രവൎത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തൻ നിന്നിൽവെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.
Birsi ⱪoxnisining ayali bilǝn yirginqlik buzuⱪluⱪ ⱪilƣan; yǝnǝ birsi ɵz kelinini buzup xǝⱨwaniyǝt ⱪilƣan; sǝndǝ bolƣan yǝnǝ birsi ɵz singlisiƣa, yǝnǝ atisining ⱪiziƣa basⱪunqiliⱪ ⱪilƣan.
12 രക്തംചൊരിയേണ്ടതിന്നു അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Ular ⱪan tɵküx üqün arangda «sowƣatlar»ni ⱪobul ⱪilƣan; sǝn ɵsüm-jazanǝ alƣan; sǝn ɵz ⱪoxniliringdin ⱨaramni mǝjburiy yuluwelip, Meni untuƣansǝn — dǝydu Rǝb Pǝrwǝrdigar.
13 നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാൻ കൈകൊട്ടും:
Wǝ mana, Mǝn ⱨaramni mǝjburiy yuluwelixingƣa wǝ sǝn ɵz arangda tɵkkǝn ⱪanlarƣa ⱪarap ⱪolumni-ⱪolumƣa urdum!
14 ഞാൻ നിന്നോടു കാൎയ്യം തീൎക്കുന്ന നാളിൽ നീ ധൈൎയ്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവൃത്തിക്കയും ചെയ്യും.
Mǝn seni bir tǝrǝp ⱪilidiƣan künlǝrdimu yüriking yǝnila toⱪ, ⱪolliring qing turiwerǝmdu? Mǝnki Pǝrwǝrdigar sɵz ⱪildim, Ɵzüm uni ada ⱪilimǝn.
15 ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചു നിന്റെ മലിനത നിങ്കൽനിന്നു നീക്കും.
Mǝn seni ǝllǝr arisiƣa tarⱪitimǝn, mǝmlikǝtlǝr iqigǝ taritimǝn, otturangda bolƣan pǝsǝndilikinggǝ hatimǝ berimǝn.
16 ജാതികൾ കാൺകെ നീ നിന്നിൽത്തന്നേ മലിനയായ്തീരും; ഞാൻ യഹോവ എന്നു നീ അറിയും.
Əmdi sǝn ɵzüng arⱪiliⱪ ǝllǝrning kɵz aldida bulƣinisǝn, andin Mening Pǝrwǝrdigar ikǝnlikimni tonup yetisǝn.
17 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Pǝrwǝrdigarning sɵzi manga kelip xundaⱪ deyildi: —
18 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു കിട്ടമായ്തീൎന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ കിട്ടമായ്തീൎന്നിരിക്കുന്നു;
I insan oƣli, Israil jǝmǝti Manga huddi daxⱪal bolup qiⱪti; ularning ⱨǝmmisi humdanda ⱪalƣan mis, ⱪǝlǝy, tɵmür wǝ ⱪoƣuxunlardur; ular kümüxning poⱪi bolup qiⱪti.
19 അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എല്ലാവരും കിട്ടമായ്തീൎന്നിരിക്കകൊണ്ടു ഞാൻ നിങ്ങളെ യെരൂശലേമിന്റെ നടുവിൽ കൂട്ടും.
Xunga Rǝb Pǝrwǝrdigar mundaⱪ dǝydu: — Ⱨǝmminglar daxⱪal bolup qiⱪⱪaqⱪa, mana ǝmdi Mǝn silǝrni Yerusalem otturisiƣa yiƣimǝn;
20 വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ടു ഊതി ഉരുക്കുന്നതുപോലെ, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.
kixilǝr üstigǝ ot püwlǝp, ularni eritip tawlax üqün kümüx, mis, tɵmür, ⱪoƣuxun wǝ ⱪǝlǝyni humdan iqigǝ yiƣⱪandǝk, Mǝn ƣǝzipim wǝ ⱪǝⱨrim bilǝn silǝrni yiƣip [xǝⱨǝr] iqigǝ selip silǝrni eritimǝn.
21 ഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെ മേൽ ഊതും; അങ്ങനെ നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും.
Xundaⱪ, Mǝn silǝrni yiƣip, ƣǝzipimning otini üstünglǝrgǝ püwlǝymǝn, silǝr uning otturisida erip ketisilǝr;
22 ഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ പകൎന്നിരിക്കുന്നു എന്നു നിങ്ങൾ അറിയും.
kümüx humdanda eritilgǝndǝk, silǝr xǝⱨǝr otturisida eritilisilǝr; wǝ silǝr Mǝnki Pǝrwǝrdigarning Ɵz ⱪǝⱨrimni üstünglǝrgǝ tɵkkǝnlikimni tonup yetisilǝr.
23 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Pǝrwǝrdigarning sɵzi manga kelip xundaⱪ deyildi: —
24 മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതു: ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.
I insan oƣli, xǝⱨǝrgǝ mundaⱪ degin: — Ƣǝzǝp qüxkǝn kündǝ sǝn paklandurulmiƣan, yamƣur qüxmigǝn bir zeminsǝn.
25 അതിന്റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ടു; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവർ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വിലയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ടു അവർ അതിന്റെ നടുവിൽ വിധവമാരെ വൎദ്ധിപ്പിക്കുന്നു.
Ɵz oljisini titma ⱪilidiƣan, ⱨɵrkirǝydiƣan xirdǝk ularning pǝyƣǝmbǝrliri uningda suyiⱪǝst ixlitidu; ular janlarni yǝwetidu; hǝzinilǝrni, ⱪimmǝtlik nǝrsilirini buliwalidu; ular uning otturisidiki tul hotunlarni kɵpǝytmǝktǝ.
26 അതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേറുതിരിക്കുന്നില്ല; മലിനവും നിൎമ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.
Uning kaⱨinliri Tǝwrat-ⱪanunumni buzup taxlap, pak-muⱪǝddǝs nǝrsilirimni bulƣiƣan; ular pak-muⱪǝddǝs bilǝn addiy nǝrsilǝrni pǝrⱪ ⱪilmaydu; ular «xabat kün»lirimgǝ kɵzini yumup yüridu; xuning bilǝn ular arisida Manga bǝtnam qaplinidu.
27 അതിന്റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.
Uning iqidiki xaⱨzadilǝr huddi oljisini titma ⱪilidiƣan bɵrilǝrdǝk; ular ⱪan tɵküxidu, janlarni nabut ⱪilixidu, ⱨaram mǝnpǝǝtni bulixidu.
28 അതിലെ പ്രവാചകന്മാർ വ്യാജം ദൎശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവൎക്കു കുമ്മായം തേക്കുന്നു.
Uning pǝyƣǝmbǝrliri ularning [ⱪilmixlirini] «ⱨak suwaⱪ» bilǝn aⱪartⱪan, «Rǝb Pǝrwǝrdigar mundaⱪ dǝydu!» dǝp sahta kɵrünüxlǝrni kɵrüwelip, pal selip yalƣanqiliⱪ yǝtküzidu; lekin Pǝrwǝrdigar ularƣa sɵz ⱪilƣan ǝmǝs.
29 ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.
Zemindiki addiy puⱪralarmu jǝbir-zulum ⱪilixip, bulang-talang ⱪilidu; ular ajiz-namratlarni bozǝk ⱪilip, musapirlarƣa zulum selip uwal ⱪilidu.
30 ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.
Mǝn ular arisidin tamni ⱪaytidin yasitip beridiƣan, Meni ularning zeminini wǝyran ⱪiliximdin yanduridiƣan, uning yeriⱪini ǝtküdǝk, Mening aldimda turidiƣan ariqi bir ǝzimǝtni izdǝp kǝldim; biraⱪ ⱨeqbirni tapalmidim.
31 ആകയാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകൎന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാൻ അവൎക്കു പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Xunga Mǝn ⱪǝⱨrimni üstigǝ tɵkimǝn; ƣǝzipimning oti bilǝn Mǝn ularni ⱨalak ⱪilimǝn; Mǝn ularning yollirini ɵz bexiƣa ⱪayturimǝn, — dǝydu Rǝb Pǝrwǝrdigar.