< യെഹെസ്കേൽ 19 >

1 നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു:
“Kọ orin ọ̀fọ̀ nítorí àwọn ọmọ-aládé Israẹli
2 നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളൎത്തി.
wí pé: “‘Èwo nínú abo kìnnìún ni ìyá rẹ̀ ní àárín àwọn kìnnìún yòókù? Ó sùn ní àárín àwọn ọ̀dọ́ kìnnìún ó sì ń tọ́jú àwọn ọmọ rẹ̀.
3 അവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളൎത്തി; അതു ഒരു ബാലസിംഹമായിത്തീൎന്നു; അതു ഇര തേടി പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
Ó sì tọ́ ọ̀kan nínú àwọn ọmọ rẹ̀ dàgbà, ó sì di kìnnìún tó ní agbára, ó kọ́ ọ láti ṣọdẹ, ó sì ń pa àwọn ènìyàn jẹ.
4 ജാതികൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.
Àwọn orílẹ̀-èdè gbọ́ nípa rẹ̀, wọ́n sì fi ẹ̀wọ̀n mú un nínú iho wọn. Wọn fi ẹ̀wọ̀n mu nu lọ sí ilẹ̀ Ejibiti.
5 എന്നാൽ അവൾ താൻ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
“‘Nígbà tí abo kìnnìún yìí rí pé ìrètí rẹ̀ sì jásí asán, ó mú ọmọ rẹ̀ mìíràn ó sì tún tọ́ ọ dàgbà di kìnnìún tó ní agbára.
6 അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീൎന്നു, ഇര തേടിപ്പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
Ó sì ń rìn káàkiri láàrín àwọn kìnnìún nítorí pé ó ti lágbára, o kọ ọdẹ ṣíṣe, ó sì pa àwọn ènìyàn.
7 അവൻ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗൎജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.
Ó sì wó odi wọn palẹ̀ ó sì sọ àwọn ìlú wọn di ahoro. Ilẹ̀ náà àti àwọn olùgbé ibẹ̀ sì wà ní ìpayà nítorí bíbú ramúramù rẹ̀.
8 അപ്പോൾ ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്നു അവന്റെ നേരെ വന്നു അവന്റെമേൽ വലവീശി അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.
Nígbà náà ni àwọn orílẹ̀-èdè dìde sí i, àwọn tó yìí ká láti ìgbèríko wá. Wọn dẹ àwọ̀n wọn fún un, wọn sì mú nínú ihò wọn.
9 അവർ അവനെ കൊളുത്തിട്ടു ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപൎവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന്നു അവർ അവനെ ദുൎഗ്ഗങ്ങളിൽ കൊണ്ടുപോയി.
Wọn fi ìwọ̀ gbé e sínú àgò, wọn mú un lọ sí ọ̀dọ̀ ọba Babeli, wọn fi sínú ìhámọ́, a kò sì gbọ́ bíbú rẹ̀ mọ́ lórí òkè Israẹli.
10 നിന്റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു.
“‘Ìyá rẹ dàbí àjàrà nínú ọgbà àjàrà rẹ̀; tí á gbìn sí etí odò ó, kún fún èso, ó sì kún fún ẹ̀ka nítorí ọ̀pọ̀lọpọ̀ omi.
11 അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളൎന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും പ്രസിദ്ധമായിരുന്നു.
Àwọn ẹ̀ka rẹ̀ lágbára tó láti fi ṣe ọ̀pá àṣẹ ìjòyè, ó ga sókè láàrín ewé rẹ̀, gíga rẹ̀ hàn jáde láàrín ọ̀pọ̀lọpọ̀ ẹ̀ka rẹ̀.
12 എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കൻ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീൎന്നു.
Ṣùgbọ́n ó fà á tu ní ìrunú, á sì wọ́ ọ lulẹ̀, afẹ́fẹ́ láti ìlà-oòrùn sì gbé èso rẹ̀, ọ̀pá líle rẹ̀ ti ṣẹ́, ó sì rọ iná sì jó wọn run.
13 ഇപ്പോൾ അതിനെ മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
Báyìí, a tún ún gbìn sínú aṣálẹ̀ ni ilẹ̀ gbígbẹ àti ilẹ̀ tó ń pòǹgbẹ omi.
14 അതിന്റെ കൊമ്പുകളിലെ ഒരു കോലിൽനിന്നു തീ പുറപ്പെട്ടു അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാൻ തക്ക ബലമുള്ള കോൽ അതിൽനിന്നെടുപ്പാൻ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീൎന്നുമിരിക്കുന്നു.
Iná sì jáde láti ọ̀kan lára ẹ̀ka rẹ̀ ó sì pa ẹ̀ka àti èso rẹ̀ run, dé bi pé kò sí ẹ̀ka tó lágbára lórí rẹ̀ mọ́; èyí to ṣe fi ṣe ọ̀pá fún olórí mọ́.’ Èyí ni orin ọ̀fọ̀ a o sì máa lo bí orin ọ̀fọ̀.”

< യെഹെസ്കേൽ 19 >