< എസ്ഥേർ 1 >
1 അഹശ്വേരോശിന്റെ കാലത്തു - ഹിന്തുദേശംമുതൽ കൂശ്‌വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നേ -
၁ဇေရဇ်မင်းသည်ပေရသိပြည်ရှုရှန်မြို့တော် ရာဇပလ္လင်ထက်နန်းစံ၍အိန္ဒိယပြည်မှသည် ဆူဒန်ပြည်တိုင်အောင် တစ်ရာနှစ်ဆယ့်ခုနစ် ပြည်နယ်တို့ကိုအုပ်စိုးတော်မူ၏။
2 ആ കാലത്തു അഹശ്വേരോശ്‌രാജാവു ശൂശൻരാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ
၂
3 തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ സകലപ്രഭുക്കന്മാൎക്കും ഭൃത്യന്മാൎക്കും ഒരു വിരുന്നു കഴിച്ചു; പാൎസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു.
၃သူသည်နန်းစံတတိယနှစ်၌မိမိ၏မှူးမတ် များနှင့် မင်းအရာရှိအပေါင်းတို့အား စား သောက်ပွဲကြီးကိုတည်ခင်းကျွေးမွေးတော် မူ၏။ ထိုပွဲသို့ပေရသိနှင့်မေဒိတပ်မ တော်များ၊ ပြည်နယ်ဘုရင်ခံများနှင့်မှူး မတ်များလည်းတက်ရောက်ကြလေသည်။-
4 അന്നു അവൻ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വൎയ്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയ നാൾ, നൂറ്റെണ്പതു ദിവസത്തോളം തന്നേ, കാണിച്ചു.
၄သူသည်မိမိနန်းတော်၏စည်းစိမ်နှင့်ဘုန်း အသရေကို ခြောက်လတိုင်တိုင်ခင်းကျင်း ပြသထားတော်မူ၏။
5 ആ നാളുകൾ കഴിഞ്ഞശേഷം രാജാവു ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു.
၅ထိုနောက်မင်းကြီးသည်ဆင်းရဲချမ်းသာမရွေး၊ ရှုရှန်မြို့တော်သူမြို့တော်သားအပေါင်းတို့ အား စားသောက်ပွဲကြီးကိုတည်ခင်းကျွေးမွေး တော်မူ၏။ ထိုစားသောက်ပွဲကြီးကိုဘုရင့် နန်းတော်ဥယျာဉ်အတွင်း၌ ခုနစ်ရက်ပတ် လုံးကျင်းပတော်မူ၏။-
6 അവിടെ വെൺകൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകൾ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മൎമ്മരക്കല്ലു പടുത്തിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു.
၆ဥယျာဉ်တော်ဝင်းတွင်ငွေကွင်းတပ်ထား သည့်ကျောက်ဖြူတိုင်များ၌ ပိတ်ချောအဖြူ အပြာကန့်လန့်ကာများကိုမရမ်းစေ့ရောင် ပိတ်ကြိုးများဖြင့်ချည်၍တန်ဆာဆင်ထား ၏။ ကျောက်ဖြူ၊ ကျောက်သလင်း၊ ကနုကမာ၊ စိမ်းပြာကျောက်များနှင့်အကွက်ဖော်၍ခင်း ထားသည့်ဥယျာဉ်တော်ဝင်းအတွင်း၌ ရွှေ နှင့်ငွေတို့ဖြင့်ပြီးသောညောင်စောင်းများ ကိုလည်းထားရှိလေသည်။-
7 വിവിധാകൃതിയിലുള്ള പൊൻപാത്രങ്ങളിലായിരുന്നു അവൎക്കു കുടിപ്പാൻ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.
၇မင်းကြီးသည်စပျစ်ရည်ကိုရွှေဖလားများ နှင့်ထည့်၍တိုက်စေတော်မူ၏။ ထိုဖလားတို့ သည်တစ်ခုနှင့်တစ်ခုဆင်သည်ဟူ၍မရှိ ပေ။ စပျစ်ရည်ကိုရက်ရောစွာတိုက်စေတော် မူ၏။-
8 എന്നാൽ രാജാവു തന്റെ രാജധാനിവിചാരകന്മാരോടു: ആരെയും നിൎബ്ബന്ധിക്കരുതു; ഓരോരുത്തൻ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാൽ പാനം ചട്ടംപോലെ ആയിരുന്നു.
၈အကန့်အသတ်မရှိဘဲ လူတိုင်းအလိုရှိ သလောက်သောက်သုံးနိုင်စေရန် နန်းတော် အစေခံတို့အားမိန့်မှာထားတော်မူ၏။
9 രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽവെച്ചു സ്ത്രീകൾക്കു ഒരു വിരുന്നു കഴിച്ചു.
၉ထိုအတောအတွင်း၌ဝါရှတိမိဖုရားသည် လည်းနန်းတွင်း၌ အမျိုးသမီးများအားစား သောက်ပွဲကြီးကိုတည်ခင်းကျွေးမွေးလျက် နေပေသည်။
10 ഏഴാം ദിവസം വീഞ്ഞു കുടിച്ചു ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്‌രാജാവു: മെഹൂമാൻ, ബിസ്ഥാ, ഹൎബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കൎക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചു നില്ക്കുന്ന
၁၀ပွဲတော်သတ္တမနေ့ရက်ရောက်သောအခါ မင်း ကြီးသည်စပျစ်ရည်သောက်၍ရွှင်လန်းသော အခါ အပါးတော်မြဲမိန်းမစိုးခုနစ်ယောက် ဖြစ်ကြသောမဟုမန်၊ ဗိဇသ၊ ဟာဗောန၊ ဗိဂသ၊ အဗာဂသ၊ ဇေသာ၊ ကာကတ်တို့ ကိုခေါ်ယူကာ၊-
11 ഏഴു ഷണ്ഡന്മാരോടു ജനങ്ങൾക്കും പ്രഭുക്കന്മാൎക്കും വസ്ഥിരാജ്ഞിയുടെ സൌന്ദൎയ്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു.
၁၁မိဖုရားဝါရှတိအားရာဇသရဖူဆောင်း စေ၍ ရှေ့တော်သို့သွင်းရန်အမိန့်ပေးတော် မူ၏။ မိဖုရားသည်အဆင်းလှသောအမျိုး သမီးဖြစ်သဖြင့် မင်းကြီးသည်သူ၏အဆင်း ကိုမှူးမတ်များနှင့်ဧည့်သည်တော်အပေါင်း တို့အားပြစားလိုပေသည်။-
12 എന്നാൽ ഷണ്ഡന്മാർമുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.
၁၂သို့ရာတွင်ဝါရှတိသည်ဘုရင့်အမိန့်တော် ကိုဖီဆန်၍ ရှေ့တော်သို့မဝင်ဘဲနေသဖြင့် မင်းကြီးသည်အမျက်ဒေါသခြောင်းခြောင်း ထွက်တော်မူလေသည်။
13 ആ സമയത്തു രാജമുഖം കാണുന്നവരും രാജ്യത്തു പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെൎശനാ, ശേഥാർ, അദ്മാഥാ, തൎശീശ്, മേരെസ്, മൎസെനാ, മെമൂഖാൻ എന്നിങ്ങനെ പാൎസ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാർ അവനോടു അടുത്തു ഇരിക്കയായിരുന്നു.
၁၃ဘုရင်တို့မည်သည် ငြိမ်ဝပ်ပိပြားရေးဆိုင် ရာပြဿနာများနှင့်ပတ်သက်၍ တရား ဥပဒေသကျွမ်းကျင်သူတို့၏အကြံ ဉာဏ်ကိုတောင်းခံကြစမြဲဖြစ်သည်နှင့် အညီ မင်းကြီးသည်ဤအမှုကိစ္စတွင် အဘယ်သို့ဆောင်ရွက်သင့်သည်ကိုမေး မြန်းရန်အကြံပေးအရာရှိများကို ခေါ်ယူတော်မူ၏။-
14 രാജ്യധൎമ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവു:
၁၄မင်းကြီးအများဆုံးတိုင်ပင်လေ့ရှိသော သူများမှာ ပေရသိနှင့်မေဒိအမတ်များ ဖြစ်ကြသောကာရှေန၊ ရှေသာ၊ အာဒ မာသ၊ တာရှိရှ၊ မေရက်၊ မာသေန၊ မမုကန် တို့ဖြစ်ပေသည်။ သူတို့သည်ကားနိုင်ငံတော် တွင်အမြင့်ဆုံးရာထူးများဖြင့်ချီးမြှင့် ခြင်းခံရသူများဖြစ်သတည်း။-
15 ഷണ്ഡന്മാർമുഖാന്തരം അഹശ്വേരോശ്‌രാജാവു അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധൎമ്മപ്രകാരം അവളോടു ചെയ്യേണ്ടതു എന്തു എന്നു ചോദിച്ചു.
၁၅မင်းကြီးကသူတို့အား``ငါဇေရဇ်မင်း သည်ငါ၏အစေခံတို့ကိုဝါရှတိမိ ဖုရားထံသို့စေလွှတ်၍ ငါ၏အမိန့်ကို ဆင့်ဆိုစေရာသူသည်ငါ၏အမိန့်တော် ကိုမနာခံပါ။ သို့ဖြစ်၍ငါသည်သူ့အား တရားဥပဒေအရအဘယ်သို့ပြုသင့် ပါသနည်း'' ဟုမေးတော်မူ၏။
16 അതിന്നു മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാൽ: വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ്‌രാജാവിന്റെ സൎവ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.
၁၆ထိုအခါမမုကန်သည်မင်းကြီးနှင့်မှူး မတ်တို့အား``ဝါရှတိမိဖုရားသည်ဘုရင် မင်းမြတ်ကိုသာလျှင်စော်ကားသည်မဟုတ် ပါ။ ဘုရင့်မှူးကြီးမတ်ရာတို့ကိုလည်းစော် ကားပေသည်။ အကယ်စင်စစ်သူသည်အင် ပါယာနိုင်ငံတစ်ဝှမ်းလုံးရှိအမျိုးသား အပေါင်းတို့ကိုစော်ကားပါ၏။-
17 രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്‌രാജാവു വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചയച്ചാറെ അവൾ ചെന്നില്ലല്ലോ എന്നു പറഞ്ഞു അവർ തങ്ങളുടെ ഭൎത്താക്കന്മാരെ നിന്ദിക്കും.
၁၇အင်ပါယာနိုင်ငံတစ်ဝှမ်းလုံးရှိအမျိုး သမီးအပေါင်းသည် မိဖုရားပြုသည့်အမှု ကိုကြားသိလျှင် မိမိတို့ခင်ပွန်းများအား အထင်သေးကြပါလိမ့်မည်။ သူတို့က``ဇေရဇ် မင်းသည်ဝါရှတိမိဖုရားအားအမိန့်ပေး ၍ခေါ်ယူပါသော်လည်း မိဖုရားကအမိန့် တော်ကိုမနာခံပါဟုပြောဆိုကြပါ လိမ့်မည်။-
18 ഇന്നു തന്നേ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാൎസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും.
၁၈မိဖုရား၏အပြုအမူကိုကြားသိရ သည့်ပေရသိနှင့် မေဒိမှူးမတ်ကတော်တို့ သည်နေမဝင်မီမှူးမတ်တို့အား ထိုအကြောင်း ကိုပြောကြားကြပါလိမ့်မည်။ အမျိုးသမီး များသည်မိမိတို့ခင်ပွန်းတို့အားမထီ မဲ့မြင်ပြု၍ အမျိုးသားတို့သည်မိမိတို့ ၏ဇနီးတို့အားဒေါသအမျက်ထွက်ကြ လိမ့်မည်။-
19 രാജാവിന്നു സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ വരരുതു എന്നു തിരുമുമ്പിൽനിന്നു ഒരു രാജകല്പന പുറപ്പെടുവിക്കയും അതു മാറ്റിക്കൂടാതവണ്ണം പാൎസ്യരുടെയും മേദ്യരുടെയും രാജ്യധൎമ്മത്തിൽ എഴുതിക്കയും രാജാവു അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.
၁၉အရှင်မင်းကြီးသဘောတူတော်မူပါလျှင် ဝါရှတိမိဖုရားအားနောင်အဘယ်အခါ ၌မျှ ရှေ့တော်သို့ဝင်ခွင့်မပြုကြောင်းရာဇ အမိန့်ကြေငြာချက်ကိုထုတ်ပြန်တော်မူ ပါ။ ထိုအမိန့်တော်ကိုနောင်အဘယ်အခါ ၌မျှမပြောင်းမလဲနိုင်စိမ့်သောငှာ ပေရသိ၊ မေဒိဋ္ဌမ္မသတ်များတွင်ထည့်သွင်းရေးမှတ် ၍ထားတော်မူပါ။ ထိုနောက်မိဖုရား၏ ရာထူးကို သူ့ထက်သာသည့်အမျိုးသမီး တစ်ဦးအားချီးမြှင့်တော်မူပါ။-
20 രാജാവു കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും-അതു മഹാരാജ്യമല്ലോ-പരസ്യമാകുമ്പോൾ സകലഭാൎയ്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭൎത്താക്കന്മാരെ ബഹുമാനിക്കും.
၂၀အရှင်၏အမိန့်တော်ကို ဤကျယ်ဝန်းသည့် အင်ပါယာနိုင်ငံတော်တစ်လျှောက်လုံးတွင် ကြေညာလိုက်သောအခါ အမျိုးသမီး အပေါင်းတို့သည်မိမိတို့၏ခင်ပွန်းများ အားဆင်းရဲသည်ဖြစ်စေ၊ ချမ်းသာသည် ဖြစ်စေရိုသေကြပါလိမ့်မည်'' ဟုလျှောက် ၏။
21 ഈ വാക്കു രാജാവിന്നും പ്രഭുക്കന്മാൎക്കും ബോധിച്ചു; രാജാവു മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
၂၁မင်းကြီးနှင့်မှူးမတ်တို့သည် ဤစကားကို နှစ်သက်သဘောကျကြ၏။ သို့ဖြစ်၍မင်း ကြီးသည်မမုကန်အကြံပေးသည့် အတိုင်းပြုတော်မူ၏။-
22 ഏതു പുരുഷനും തന്റെ വീട്ടിൽ കൎത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.
၂၂သူသည်မိမိ၏နယ်ပယ်ရှိသမျှတို့သို့သံ တမန်များကိုစေလွှတ်၍ ဒေသဆိုင်ရာဘာ သာစကားဖြင့်``ခင်ပွန်းဖြစ်သူသည် မိမိအိမ် ထောင်တွင်ဦးစီးခေါင်းဆောင်ဖြစ်စေရမည်။ သူ၏စကားကိုမလွန်ဆန်ရ'' ဟူ၍အမိန့် ထုတ်ပြန်တော်မူ၏။