< എസ്ഥേർ 8 >

1 അന്നു അഹശ്വേരോശ്‌രാജാവു യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീടു എസ്ഥേർരാജ്ഞിക്കു കൊടുത്തു; മൊൎദ്ദെഖായിക്കു തന്നോടുള്ള ചാൎച്ച ഇന്നതെന്നു എസ്ഥേർ അറിയിച്ചതുകൊണ്ടു അവൻ രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു.
Cũng trong ngày đó, Vua A-suê-ru ban cho Hoàng hậu Ê-xơ-tê tất cả tài sản của Ha-man, là kẻ thù người Do Thái. Ê-xơ-tê cho vua biết Mạc-đô-chê là bà con và cha nuôi của bà, nên Mạc-đô-chê được vào cung gặp vua.
2 രാജാവു ഹാമാന്റെ പക്കൽനിന്നു എടുത്ത തന്റെ മോതിരം ഊരി മൊൎദ്ദെഖായിക്കു കൊടുത്തു; എസ്ഥേർ മൊൎദ്ദെഖായിയെ ഹാമാന്റെ വീട്ടിന്നു മേൽവിചാരകനാക്കിവെച്ചു.
Vua tháo chiếc nhẫn đã lấy lại từ Ha-man, trao cho Mạc-đô-chê. Hoàng hậu Ê-xơ-tê lập Mạc-đô-chê làm quản đốc tài sản của Ha-man.
3 എസ്ഥേർ പിന്നെയും രാജാവിനോടു സംസാരിച്ചു അവന്റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവൻ യെഹൂദന്മാൎക്കു വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞു അപേക്ഷിച്ചു.
Hoàng hậu Ê-xơ-tê lại vào nội điện quỳ dưới chân vua khóc lóc, cầu xin vua hủy bỏ kế hoạch Ha-man, người A-gát, định tiêu diệt người Do Thái.
4 രാജാവു പൊൻചെങ്കോൽ എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ എഴുന്നേറ്റു രാജസന്നിധിയിൽനിന്നു പറഞ്ഞതു:
Vua đưa vương trượng bằng vàng ra cho Ê-xơ-tê, bà đứng dậy trước mặt vua.
5 രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാൎയ്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ ദുൎബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.
Ê-xơ-tê tâu: “Nếu điều tôi cầu xinh đẹp ý vua và được vua chấp thuận, nếu phận hèn này được vua thương xót, xin ban sắc lệnh hủy bỏ công văn của Ha-man con Ha-mê-đa-tha, người A-gát, định tiêu diệt người Do Thái trong toàn quốc.
6 എന്റെ ജനത്തിന്നു വരുന്ന അനൎത്ഥം ഞാൻ എങ്ങനെ കണ്ടുസഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാൻ എങ്ങനെ കണ്ടുസഹിക്കും.
Làm sao tôi chịu đựng nổi thảm họa xảy đến cho dân tộc tôi, và đứng nhìn cảnh gia đình tôi bị tận diệt?”
7 അപ്പോൾ അഹശ്വേരോശ്‌രാജാവു എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊൎദ്ദെഖായിയോടും കല്പിച്ചതു: ഞാൻ ഹാമാന്റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കയ്യേറ്റം ചെയ്‌വാൻ പോയതുകൊണ്ടു അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു.
Vua A-suê-ru bảo Hoàng hậu Ê-xơ-tê và Mạc-đô-chê, người Do Thái: “Ta đã cho Ê-xơ-tê tài sản của Ha-man, còn nó đã bị treo cổ vì âm mưu tiêu diệt người Do Thái.
8 നിങ്ങൾക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാൎക്കുവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുൎബ്ബലപ്പെടുത്തുവാൻ ആൎക്കും പാടില്ലല്ലോ.
Bây giờ hãy viết thư cho người Do Thái, nàng muốn viết gì tùy ý. Thư sẽ ký tên ta, đóng dấu bằng nhẫn của ta, như thế sẽ không thể nào thay đổi được.”
9 അങ്ങനെ സീവാൻ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെൎദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവർ യെഹൂദന്മാൎക്കു ഹിന്തുദേശംമുതൽ കൂശ്‌വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാൎക്കും സംസ്ഥാനപ്രഭുക്കന്മാൎക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാൎക്കു അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
Theo lệnh Mạc-đô-chê, các thư ký của vua lập tức được triệu tập vào ngày hai mươi ba tháng ba, để thảo văn thư gửi cho người Do Thái, cho các thống đốc, tổng trấn, và quan chức các tỉnh từ Ấn Độ đến Ê-thi-ô-pi, gồm 127 tỉnh. Thư viết theo ngôn ngữ từng dân tộc ở mỗi địa phương, thư cho người Do Thái theo ngôn ngữ của họ.
10 അവൻ അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തിൽ വളൎന്നു രാജകാൎയ്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഓടിക്കുന്ന അഞ്ചല്ക്കാരുടെ കൈവശം കൊടുത്തയച്ചു.
Thư này ký tên Vua A-suê-ru và đóng dấu bằng nhẫn vua, do lính trạm của vua cỡi ngựa, lừa, lạc đà đem đi khắp nơi.
11 അവയിൽ രാജാവു അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ,
Theo văn thư này, vua cho phép người Do Thái tại mỗi đô thị được tập họp lại để bảo vệ sinh mạng mình; đánh giết, tiêu diệt tất cả lực lượng của các dân thù địch và cướp đoạt tài sản của họ.
12 അതതു പട്ടണത്തിലേ യെഹൂദന്മാർ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കു വേണ്ടി പൊരുതുനില്പാനും തങ്ങളെ ഉപദ്രവിപ്പാൻ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകലസൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊള്ളയിടുവാനും യെഹൂദന്മാൎക്കു അധികാരം കൊടുത്തു.
Ngày ấn định để thực hiện việc này trong tất cả các tỉnh của Vua A-suê-ru là ngày mười ba tháng chạp.
13 അന്നത്തേക്കു യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയ ചെയ്‌വാൻ ഒരുങ്ങിയിരിക്കേണമെന്നു സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീൎപ്പിന്റെ പകൎപ്പു ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
Bản sao sắc lệnh này cũng được gửi đến cho mỗi tỉnh trong đế quốc để công bố cho mọi nước biết, và để người Do Thái chuẩn bị sẵn sàng báo thù kẻ chống nghịch.
14 അങ്ങനെ അഞ്ചല്ക്കാർ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാൽ നിൎബന്ധിതരായി ബദ്ധപ്പെട്ടു ഓടിച്ചുപോയി. ശൂശൻ രാജധാനിയിലും തീൎപ്പു പരസ്യംചെയ്തു.
Vâng lệnh vua, các lính trạm hỏa tốc tống đạt sắc lệnh này đi khắp nơi, cũng như tại kinh đô Su-sa.
15 എന്നാൽ മൊൎദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയിൽനിന്നു പുറപ്പെട്ടു; ശൂശൻപട്ടണം ആൎത്തു സന്തോഷിച്ചു.
Mạc-đô-chê, mặc triều phục xanh và trắng, đầu đội mão miện bằng vàng với chiếc áo dài màu tím, từ hoàng cung bước ra đường phố, được dân thành Su-sa hoan hô nhiệt liệt.
16 യെഹൂദന്മാൎക്കു പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.
Người Do Thái khắp nơi đều vui mừng, sung sướng, rạng rỡ, hãnh diện.
17 രാജാവിന്റെ കല്പനയും തീൎപ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാൎക്കു ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേൽ വീണിരുന്നതുകൊണ്ടു അവർ പലരും യെഹൂദന്മാരായിത്തീൎന്നു.
Tại các tỉnh và đô thị, khi đạo luật của vua gửi đến, người Do Thái mở tiệc ăn mừng, liên hoan như ngày hội. Nhiều người dân bản xứ cũng tự xưng là Do Thái, vì họ quá sợ người Do Thái.

< എസ്ഥേർ 8 >