< എസ്ഥേർ 5 >
1 മൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവു രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തിൽ ഇരിക്കയായിരുന്നു.
Ba ngày sau, Hoàng hậu Ê-xơ-tê mặc triều phục đi vào nội điện, phía bên trong đại sảnh. Lúc ấy vua đang ngồi trên ngai đối ngang cổng vào.
2 എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നതു രാജാവു കണ്ടപ്പോൾ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു.
Khi thấy Hoàng hậu Ê-xơ-tê đứng trong nội điện, vua nhìn bà đầy thiện cảm và đưa vương trượng ra. Ê-xơ-tê bước lại chạm vào đầu vương trượng.
3 രാജാവു അവളോടു: എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു.
Vua hỏi: “Hoàng hậu Ê-xơ-tê, ái khanh muốn gì, cầu xin điều gì? Dù xin phân nửa đế quốc, ta cũng cho.”
4 അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു.
Ê-xơ-tê đáp: “Nếu được vua đẹp lòng, xin mời vua và Ha-man đến dự tiệc tối nay thần thiếp thết đãi.”
5 എസ്ഥേർ പറഞ്ഞതുപോലെ ചെയ്‌വാൻ ഹാമാനെ വേഗം വരുത്തുവിൻ എന്നു രാജാവു കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിന്നു ചെന്നു.
Vua ra lệnh: “Hãy bảo Ha-man chuẩn bị gấp, để thực hiện ý muốn của hoàng hậu.” Vậy, vua và Ha-man đến dự tiệc do Ê-xơ-tê mời.
6 വീഞ്ഞുവിരുന്നിൽ രാജാവു എസ്ഥേരിനോടു: നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവൎത്തിച്ചുതരാം എന്നു പറഞ്ഞു.
Khi đang uống rượu, vua hỏi Ê-xơ-tê: “Nàng muốn xin gì ta cũng cho, dù xin phân nửa đế quốc ta cũng bằng lòng.”
7 അതിന്നു എസ്ഥേർ: എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു:
Ê-xơ-tê đáp: “Điều tôi ao ước và thỉnh cầu là:
8 രാജാവിന്നു എന്നോടു കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം നിവൎത്തിപ്പാനും രാജാവിന്നു തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിന്നു വരേണം; നാളെ ഞാൻ രാജാവു കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.
Nếu vua rộng lòng thương và chấp thuận, xin vua và Ha-man ngày mai quá bước đến dự tiệc do thần thiếp khoản đãi. Lúc ấy thần thiếp xin nói rõ ước nguyện.”
9 അന്നു ഹാമാൻ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാൽ രാജാവിന്റെ വാതില്ക്കൽ മൊൎദ്ദെഖായി എഴുന്നേല്ക്കാതെയും തന്നേ കൂശാതെയും ഇരിക്കുന്നതു കണ്ടു ഹാമാൻ മൊൎദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു.
Ha-man ra về, lòng đầy vui mừng, sung sướng. Nhưng khi thấy Mạc-đô-chê ngồi tại cổng hoàng cung, không đứng lên, cũng không tỏ vẻ run sợ trước mặt mình, Ha-man vô cùng giận dữ.
10 എങ്കിലും ഹാമാൻ തന്നേത്താൻ അടക്കിക്കൊണ്ടു തന്റെ വീട്ടിൽ ചെന്നു സ്നേഹിതന്മാരെയും ഭാൎയ്യയായ സേരെശിനെയും വിളിപ്പിച്ചു.
Ông cố dằn lòng về nhà, mời các bạn và Xê-rết, vợ ông đến.
11 ഹാമാൻ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാൎക്കും രാജഭൃത്യന്മാൎക്കും മേലായി തന്നേ ഉയൎത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.
Ông khoe khoang với họ về sự giàu có, đông con, nhiều bổng lộc, được vua cất lên địa vị tột đỉnh trong hàng thượng quan triều đình.
12 എസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിന്നു എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിന്നു ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.
Ông tiếp: “Ngay cả Hoàng hậu Ê-xơ-tê cũng chỉ mời một mình ta với vua đến dự tiệc. Ngày mai đây, ta lại được hoàng hậu mời dự tiệc với vua nữa.
13 എങ്കിലും യെഹൂദനായ മൊൎദ്ദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നുംകൊണ്ടു എനിക്കു ഒരു തൃപ്തിയും ഇല്ല എന്നും ഹാമാൻ പറഞ്ഞു.
Nhưng tất cả chẳng có nghĩa gì hết, khi ta nhìn thấy thằng Do Thái Mạc-đô-chê khinh khỉnh ngồi trước cổng hoàng cung.”
14 അതിന്നു അവന്റെ ഭാൎയ്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോടു: അമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊൎദ്ദെഖായിയെ അതിന്മേൽ തൂക്കിക്കളയേണ്ടതിന്നു നാളെ രാവിലെ നീ രാജാവിനോടു അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന്നു പോകാം എന്നു പറഞ്ഞു. ഈ കാൎയ്യം ഹാമാന്നു ബോധിച്ചു; അവൻ കഴുമരം ഉണ്ടാക്കിച്ചു.
Xê-rết vợ ông và các bạn đáp: “Hãy sai người đóng cái giá cao 22,5 mét, rồi sáng mai xin vua treo cổ Mạc-đô-chê lên đó, hẳn ông sẽ vui vẻ đi ăn tiệc với vua.” Lời bàn này rất vừa ý Ha-man; ông lập tức sai người đóng giá treo cổ.