< എസ്ഥേർ 4 >

1 സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോൾ മൊൎദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു കൈപ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു.
Márdokeus pedig megtudta mindazt, a mi történt; és Márdokeus megszaggatá ruháit, zsákba és hamuba öltözék, és a város közepére méne és kiálta nagy és keserves kiáltással.
2 അവൻ രാജാവിന്റെ പടിവാതിലോളവും വന്നു: എന്നാൽ രട്ടുടുത്തുംകൊണ്ടു ആൎക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.
És eljött a királynak kapuja elé; mert nem volt szabad bemenni a király kapuján zsákruhában.
3 രാജാവിന്റെ കല്പനയും തീൎപ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റിൽ കിടന്നു.
És minden egyes tartományban, azon helyen, a hová a király parancsa és törvénye eljutott, nagy gyásza volt a zsidóknak, bőjt és siralom és jajgatás; zsák és hamu vala terítve sokak alá.
4 എസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോൾ അവൾ അത്യന്തം വ്യസനിച്ചു മൊൎദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവൻ വാങ്ങിയില്ല.
Eljöttek azért Eszternek leányai és udvarmesterei és megmondák néki, és megszomorodék a királyasszony nagyon, és külde ruhákat, hogy felöltöztetnék Márdokeust, és hogy vesse le a zsákot magáról; de nem fogadá el.
5 അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന്നു മൊൎദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന്നു കല്പന കൊടുത്തു.
Akkor előhivatá Eszter Hatákot, a király udvarmesterei közül a ki az ő szolgálatára volt rendelve, és kiküldé őt Márdokeushoz, hogy megtudja, mi az és miért van az?
6 അങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിന്നു മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊൎദ്ദെഖായിയുടെ അടുക്കൽ ചെന്നു.
Kiméne tehát Haták Márdokeushoz a város utczájára, mely a király kapuja előtt vala.
7 മൊൎദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു.
És elmondá néki Márdokeus mindazt, a mi érte őt, és az ezüst összegét, a melyet Hámán mondott, hogy juttat a király kincséhez a zsidókért, hogy elvesztessenek.
8 അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനിൽ പരസ്യമാക്കിയിരുന്ന തീൎപ്പിന്റെ പകൎപ്പ് അവൻ അവന്റെ കയ്യിൽ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവൾ രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു.
És az írott rendeletnek mássát is, a melyet Susánban adtak ki eltöröltetésökre, átadá néki, hogy mutassa meg Eszternek, és jelentse és hagyja meg néki, hogy menjen a királyhoz, könyörögni néki és esedezni előtte az ő nemzetségéért.
9 അങ്ങനെ ഹഥാക്ക് ചെന്നു മൊൎദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു.
Elméne azért Haták, és elmondá Eszternek Márdokeus szavait.
10 എസ്ഥേർ മൊൎദ്ദെഖായിയോടു ചെന്നു പറവാൻ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാൽ:
És monda Eszter Hatáknak, és meghagyá néki, hogy tudassa Márdokeussal:
11 യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊൻചെങ്കോൽ ആയാളുടെ നേരെ നീട്ടാഞ്ഞാൽ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല.
A király minden szolgája és a király tartományainak népe tudja, hogy minden férfinak és asszonynak, a ki bemegy a királyhoz a belső udvarba hivatlanul, egy a törvénye, hogy megölettessék, kivévén, a kire a király aranypálczáját kinyujtja, az él; én pedig nem hívattam, hogy a királyhoz bemenjek, már harmincz napja.
12 അവർ എസ്ഥേരിന്റെ വാക്കു മൊൎദ്ദെഖായിയോടു അറിയിച്ചു.
És megmondák Márdokeusnak Eszter szavait.
13 മൊൎദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാൻ കല്പിച്ചതു: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.
És monda Márdokeus visszaüzenve Eszternek: Ne gondold magadban, hogy te a király házában megmenekülhetsz a többi zsidó közül.
14 നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാൎക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആൎക്കു അറിയാം?
Mert ha e mostani időben te hallgatsz, másunnan lészen könnyebbségök és szabadulások a zsidóknak; te pedig és atyád háza elvesztek. És ki tudja, talán e mostani időért jutottál királyságra?
15 അതിന്നു എസ്ഥേർ മൊൎദ്ദെഖായിയോടു മറുപടി പറവാൻ കല്പിച്ചതു.
És monda Eszter visszaüzenve Márdokeusnak:
16 നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.
Menj el és gyűjts egybe minden zsidót, a ki Susánban találtatik, és bőjtöljetek érettem és ne egyetek és ne igyatok három napig se éjjel se nappal, én is és leányaim így bőjtölünk és ekképen megyek be a királyhoz, noha törvény ellenére; ha azután elveszek, hát elveszek.
17 അങ്ങനെ മൊൎദ്ദെഖായി ചെന്നു എസ്ഥേർ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.
Elméne azért Márdokeus, és úgy cselekedett mindent, a mint néki Eszter parancsolá.

< എസ്ഥേർ 4 >