< എസ്ഥേർ 10 >
1 അനന്തരം അഹശ്വേരോശ്‌രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു കരം കല്പിച്ചു.
Potom uložil král Asverus daň na zemi i na ostrovy mořské.
2 അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊൎദ്ദെഖായിയെ ഉയൎത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാൎസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
Všickni pak činové síly jeho a moci jeho, i vypsání důstojnosti Mardocheovy, kterouž ho zvelebil král, to vše zapsáno jest v knize o králích Médských a Perských.
3 യെഹൂദനായ മൊൎദ്ദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സൎവ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.
Nebo Mardocheus Žid byl druhý po králi Asverovi, a veliký u Židů, i vzácný u všeho množství bratří svých, pečuje o dobré lidu svého, a způsobuje pokoj všemu semeni svému.