< സഭാപ്രസംഗി 7 >
1 നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.
Un bon nom vaut mieux qu'un bon parfum, et le jour de la mort vaut mieux que le jour de la naissance.
2 വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും.
Il vaut mieux aller dans la maison du deuil que dans la maison du festin, car telle est la fin de tous les hommes, et les vivants doivent y prendre garde.
3 ചിരിയെക്കാൾ വ്യസനം നല്ലതു; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും.
La tristesse vaut mieux que le rire, car c'est par la tristesse du visage que le cœur se bonifie.
4 ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.
Le cœur des sages est dans la maison du deuil, mais le cœur des insensés est dans la maison de la joie.
5 മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നതു മനുഷ്യന്നു നല്ലതു.
Il vaut mieux entendre la réprimande des sages que d'écouter le chant des insensés.
6 മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായ അത്രേ.
Car, comme le craquement des épines sous une marmite, ainsi est le rire des insensés. Et cela aussi est une vanité.
7 കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.
L'extorsion rend le sage insensé, et le pot-de-vin détruit l'intelligence.
8 ഒരു കാൎയ്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലതു; ഗൎവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ.
Mieux vaut la fin d'une chose que son commencement. Le patient en esprit est meilleur que l'orgueilleux en esprit.
9 നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാൎവ്വിൽ അല്ലോ നീരസം വസിക്കുന്നതു.
Ne te hâte pas dans ton esprit de te mettre en colère, car la colère repose dans le sein des insensés.
10 പണ്ടത്തേകാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.
Ne dites pas: « Pourquoi les jours d'autrefois étaient-ils meilleurs que ceux-ci? » Car vous ne posez pas de questions judicieuses à ce sujet.
11 ജ്ഞാനം ഒരു അവകാശംപോലെ നല്ലതു; സകലഭൂവാസികൾക്കും അതു ബഹുവിശേഷം.
La sagesse est aussi bonne qu'un héritage. Oui, elle est plus excellente pour ceux qui voient le soleil.
12 ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.
Car la sagesse est une défense, comme l'argent est une défense; mais l'excellence de la connaissance est que la sagesse préserve la vie de celui qui la possède.
13 ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളെച്ചതിനെ നേരെയാക്കുവാൻ ആൎക്കു കഴിയും?
Considérez l'œuvre de Dieu, car qui peut redresser ce qu'il a rendu tortueux?
14 സുഖകാലത്തു സുഖമായിരിക്ക; അനൎത്ഥകാലത്തോ ചിന്തിച്ചുകൊൾക; മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന്നു ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.
Au jour de la prospérité, sois joyeux, et au jour de la détresse, considère; oui, Dieu a fait l'un à côté de l'autre, afin que l'homme ne découvre rien après lui.
15 ഞാൻ എന്റെ മായാകാലത്തു ഇതൊക്കെയും കണ്ടു: തന്റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ടു; തന്റെ ദുഷ്ടതയിൽ ദിൎഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ടു.
Tout cela, je l'ai vu dans mes jours de vanité: il y a un juste qui périt dans sa justice, et il y a un méchant qui vit longtemps dans sa méchanceté.
16 അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?
Ne sois pas trop juste, ni trop sage. Pourquoi te détruirais-tu?
17 അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു?
Ne soyez pas trop méchants, ni trop sots. Pourquoi mourrais-tu avant ton heure?
18 നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും.
Il est bon que vous vous saisissiez de cela. Oui, ne retire pas non plus ta main de cela; car celui qui craint Dieu sortira de tout cela.
19 ഒരു പട്ടണത്തിൽ പത്തു ബലശാലികൾ ഉള്ളതിനെക്കാൾ ജ്ഞാനം ജ്ഞാനിക്കു അധികം ബലം.
La sagesse est une force pour l'homme sage, plus que dix chefs qui sont dans une ville.
20 പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.
Certes, il n'y a pas sur la terre un seul homme juste qui fasse le bien et ne pèche pas.
21 പറഞ്ഞുകേൾക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിന്നു തന്നേ.
Ne fais pas non plus attention à toutes les paroles qui sont prononcées, de peur que tu n'entendes ton serviteur te maudire;
22 നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ചപ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.
car souvent ton propre cœur sait que tu as toi-même maudit les autres.
23 ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാൻ ജ്ഞാനം സമ്പാദിക്കുമെന്നു ഞാൻ പറഞ്ഞു; എന്നാൽ അതു എനിക്കു ദൂരമായിരുന്നു.
Tout cela, je l'ai prouvé par la sagesse. J'ai dit: « Je serai sage »; mais c'était loin de moi.
24 ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാൻ ആൎക്കു കഴിയും?
Ce qui est, est éloigné et très profond. Qui peut le découvrir?
25 ഞാൻ തിരിഞ്ഞു, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്വമെന്നും മൂഢത ഭ്രാന്തു എന്നും ഗ്രഹിപ്പാനും മനസ്സുവെച്ചു.
Je me suis retourné, et mon cœur a cherché à connaître et à sonder, à rechercher la sagesse et le plan des choses, et à savoir que la méchanceté est une stupidité, et que la folie est une déraison.
26 മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാൎയ്യം ഞാൻ കണ്ടു: ഹൃദയത്തിൽ കണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാൽ പിടിപെടും.
Je trouve plus amère que la mort la femme dont le cœur est un piège et des embûches, dont les mains sont des chaînes. Celui qui plaît à Dieu lui échappera, mais le pécheur sera pris au piège par elle.
27 കാൎയ്യം അറിയേണ്ടതിന്നു ഒന്നോടൊന്നു ചേൎത്തു പരിശോധിച്ചുനോക്കീട്ടു ഞാൻ ഇതാകുന്നു കണ്ടതു എന്നു സഭാപ്രസംഗി പറയുന്നു:
« Voici, j'ai trouvé cela, dit le prédicateur, à l'un l'autre, pour trouver une explication
28 ഞാൻ താല്പൎയ്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തതു: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ.
que mon âme cherche encore, mais que je n'ai pas trouvée. J'ai trouvé un homme parmi mille, mais je n'ai pas trouvé une femme parmi toutes celles-là.
29 ഒരു കാൎയ്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചു വരുന്നു.
Voici, je n'ai trouvé que ceci: que Dieu a fait les hommes droits; mais ils cherchent beaucoup d'inventions. »