< ആവർത്തനപുസ്തകം 31 >

1 മോശെ ചെന്നു ഈ വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേൾപ്പിച്ചു.
Ɛberɛ a Mose kaa saa nsɛm yi kyerɛɛ Israelfoɔ wieeɛ no,
2 പിന്നെ അവരോടു പറഞ്ഞതെന്തെന്നാൽ: എനിക്കു ഇപ്പോൾ നൂറ്റിരുപതു വയസ്സായി; ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടു: ഈ യോൎദ്ദാൻ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.
ɔkaa bio sɛ, “Seesei madi mfeɛ ɔha ne aduonu enti, merentumi nni mo anim bio. Awurade aka akyerɛ me sɛ merentwa Asubɔnten Yordan.
3 നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.
Nanso Awurade, mo Onyankopɔn, ankasa bɛdi mo anim atwa. Ɔbɛsɛe aman a wɔte hɔ na mobɛfa wɔn asase no. Yosua ne onipa foforɔ a ɔbɛdi mo anim sɛdeɛ Awurade hyɛɛ mo bɔ no.
4 താൻ സംഹരിച്ചുകളഞ്ഞ അമോൎയ്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.
Awurade bɛsɛe amanaman a wɔte asase no so no sɛdeɛ ɔsɛee Sihon ne Og a na wɔyɛ Amorifoɔ ahemfo no.
5 യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങൾ അവരോടു ചെയ്യേണം.
Awurade de nnipa a wɔte hɔ no bɛhyɛ mo nsa na mo ne wɔn bɛdi no sɛdeɛ mɛhyɛ mo no.
6 ബലവും ധൈൎയ്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.
Monyɛ den na mo bo nyɛ duru! Monnsuro wɔn! Awurade, mo Onyankopɔn, bɛdi mo anim. Ɔrenni mo hwammɔ na ɔrennya mo nso.”
7 പിന്നെ മോശെ യോശുവയെ വിളിച്ചു എല്ലായിസ്രായേലും കാൺകെ അവനോടു പറഞ്ഞതു എന്തെന്നാൽ: ബലവും ധൈൎയ്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിന്നു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവൎക്കു വിഭാഗിച്ചുകൊടുക്കും.
Afei, Mose frɛɛ Yosua ka kyerɛɛ no Israelfoɔ no nyinaa anim sɛ, “Yɛ den na yɛ nnam, na wo na wode ɔman yi bɛkɔ asase a Awurade kaa wɔn agyanom ntam sɛ ɔde bɛma wɔn no so; na wo na wobɛkyɛ ama wɔn.
8 യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
Awurade na ɔredi wʼanim. Ɔbɛka wo ho; ɔrenni wo hwammɔ na ɔrennya wo, enti nsuro na mma wʼakoma ntu!”
9 അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാമൂപ്പന്മാരെയും ഏല്പിച്ചു
Afei, Mose twerɛɛ mmara yi too hɔ; ɔde maa asɔfoɔ a wɔyɛ Lewi mmammarima a wɔsoaa Awurade apam adaka no ne Israel mpanimfoɔ nyinaa.
10 മോശെ അവരോടു കല്പിച്ചതു എന്തെന്നാൽ: ഏഴേഴു സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുനാളിൽ
Mose hyɛɛ wɔn sɛ, “Mfeɛ nson biara awieeɛ, Asese Afahyɛ mu no, wɔmfa obiara ka a ɔde no nkyɛ no.
11 യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലായിസ്രായേല്യരും കേൾക്കെ അവരുടെ മുമ്പാകെ വായിക്കേണം.
Israelfoɔ nyinaa nhyia wɔ Awurade mo Onyankopɔn anim wɔ baabi a ɔbɛkyerɛ no, na moakan saa mmara yi wɔ wɔn anim ama wɔate.
12 പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും
Frɛ nnipa no nyinaa, mmarima, mmaa, mmɔfra ne ahɔhoɔ a wɔte mo nkuro so nso sɛdeɛ ɛbɛyɛ a, wɔbɛte na wɔbɛsua sɛ, ɛsɛ sɛ wɔsuro Awurade, mo Onyankopɔn, na wɔbɛdi mmara no so pɛpɛɛpɛ,
13 അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിന്നും നിങ്ങൾ യോൎദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചുകൂട്ടേണം.
na ama wɔn mma a wɔnnim mmara no ate na wɔasua sɛdeɛ ɛsɛ sɛ wɔsuro Awurade, mo Onyankopɔn, mmerɛ dodoɔ a mote asase a moretwam afa Yordan akɔfa sɛ agyapadeɛ so no.”
14 അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനകൂടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനകൂടാരത്തിങ്കൽ നിന്നു.
Afei, Awurade ka kyerɛɛ Mose sɛ, “Wo owuo berɛ aso. Frɛ Yosua na fa no kɔ ntomadan no mu na mede nʼadwuma bɛhyɛ ne nsa wɔ hɔ.” Enti Mose ne Yosua kɔdaa wɔn ho adi wɔ ntomadan no mu.
15 അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെനിന്നു.
Na Awurade yii ne ho adi kyerɛɛ wɔn wɔ fadum omununkum mu wɔ ntomadan kronkron no aboboano.
16 യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാൎപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും.
Awurade ka kyerɛɛ Mose “Ɛrenkyɛre, wobɛwu na woakɔka wʼagyanom ho. Wo wuo akyi no, saa nnipa yi bɛfiti aseɛ asom anyame ahɔhoɔ, anyame a wɔwɔ asase a wɔrekɔ so no. Wɔbɛpa me na wɔabu apam a me ne wɔn hyehyɛeɛ no so.
17 എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവൎക്കു മറെക്കയും ചെയ്യും; അവർ നാശത്തിന്നിരയായ്തീരും; അനേകം അനൎത്ഥങ്ങളും കഷ്ടങ്ങളും അവൎക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങൾ നമുക്കു ഭവിച്ചതു എന്നു അവർ അന്നു പറയും.
Ɛba saa a, mʼabufuo bɛdɛre atia wɔn. Mɛpa wɔn, na mede mʼanim asie wɔn na wɔbɛsɛe wɔn. Ɔhaw a emu yɛ den bɛba wɔn so ama wɔaka sɛ, ‘Saa ɔhaw yi twa sɛ ɛba, ɛfiri sɛ, Onyankopɔn nni yɛn nkyɛn bio.’
18 എങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവുംനിമിത്തം ഞാൻ അന്നു എന്റെ മുഖം മറെച്ചുകളയും.
Saa ɛberɛ no mede mʼanim bɛsie wɔn ɛsiane wɔn bɔne ahodoɔ a wɔayɛ afa anyame foforɔ a wɔsom no ho enti.
19 ആകയാൽ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവൎക്കു വായ്പാഠമാക്കിക്കൊടുക്കുക.
“Afei, montwerɛ saa dwom yi mu nsɛm mfa na monkyerɛ Israelfoɔ no, na wɔnto sɛdeɛ ɛbɛyɛ adansedeɛ ama me, na mede atia wɔn.
20 ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും.
Mede wɔn bɛba asase a nufosuo ne ɛwoɔ resene wɔ so sɛdeɛ mekaa ntam hyɛɛ wɔn agyanom bɔ no. Na wɔdidi mee yɛ akɛseɛ a, afei, wɔbɛdane wɔn ani akɔsom anyame afoforɔ apo me, na wɔnam so abu mʼapam no so.
21 എന്നാൽ അനേകം അനൎത്ഥങ്ങളും കഷ്ടങ്ങളും അവൎക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവൎക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു.
Afei, ɔhaw ne akwansideɛ bebree ba wɔn so a, ɛdwom yi bɛtia wɔn, ɛfiri sɛ, wɔn asefoɔ werɛ remfiri da. Menim deɛ ɛsɛ sɛ wɔyɛ ansa koraa na mede wɔn bɛba asase a maka ho ntam ahyɛ bɔ no so.”
22 ആകയാൽ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു.
Enti, Mose twerɛɛ dwom no guu hɔ saa ɛda no, na ɔkyerɛɛ Israelfoɔ no.
23 പിന്നെ അവൻ നൂന്റെ മകനായ യോശുവയോടു: ബലവും ധൈൎയ്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു.
Afei, Awurade hyɛɛ Nun babarima Yosua sɛ, “Yɛ den na yɛ nnam, ɛfiri sɛ, wo na wode Israelfoɔ bɛba asase a mekaa ntam hyɛɛ ho bɔ no so, na mʼankasa mɛka mo ho.”
24 മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീൎന്നപ്പോൾ
Ɛberɛ a Mose twerɛɛ mmaransɛm no nyinaa guu nwoma mu wieeɛ no,
25 യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോടു കല്പിച്ചതു എന്തെന്നാൽ:
ɔde saa ɔhyɛ nsɛm yi maa Lewifoɔ a wɔsoaa Awurade apam adaka no:
26 ഈ ന്യായപ്രമാണപുസ്തകം എടുത്തു നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമ പെട്ടകത്തിന്നരികെ വെപ്പിൻ; അവിടെ അതു നിന്റെ നേരെ സാക്ഷിയായിരിക്കും.
“Momfa saa Mmara Nwoma yi nkɔto Awurade, mo Onyankopɔn, apam adaka no nkyɛn. Ɛhɔ na ɛbɛda sɛ adansedeɛ a ɛtia Israelfoɔ.
27 നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്കു അറിയാം; ഇതാ, ഇന്നു ഞാൻ നിങ്ങളോടു കൂടെ ജീവിച്ചിരിക്കുമ്പോൾ തന്നേ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം?
Ɛfiri sɛ, menim sɛdeɛ moyɛ atuatefoɔ ne asoɔden. Mpo, me ne mo da so wɔ hɔ yi, moate Awurade so atua. Na me wuo akyi no, atua bɛn na morente!
28 നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാമൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവിൻ; എന്നാൽ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ചു അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവെക്കും.
Momfrɛ mo mpanimfoɔ nyinaa ne mo mmusuakuo ntuanofoɔ nyinaa sɛdeɛ mɛtumi akasa akyerɛ wɔn na mafrɛ ɔsoro ne asase de adi adanseɛ atia wɔn.
29 എന്റെ മരണശേഷം നിങ്ങൾ വഷളത്വം പ്രവൃത്തിക്കും എന്നും ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്കു അറിയാം; അങ്ങനെ നിങ്ങൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു നിങ്ങളുടെ പ്രവൃത്തികളാൽ അവനെ കോപിപ്പിക്കുന്നതുകൊണ്ടു ഭാവികാലത്തു നിങ്ങൾക്കു അനൎത്ഥം ഭവിക്കും.
Menim sɛ me wuo akyi, mobɛsɛe koraa na moapae afiri ɛkwan a makyerɛ mo sɛ momfa so no so. Mmerɛ a ɛreba no mu, amanehunu bɛba mo so, ɛfiri sɛ, monam bɔne a mobɛyɛ wɔ Awurade anim no so bɛhyɛ no abufuhyeɛ.”
30 അങ്ങനെ മോശെ യിസ്രായേലിന്റെ സൎവ്വസഭയെയും ഈ പാട്ടിന്റെ വചനങ്ങളൊക്കെയും ചൊല്ലിക്കേൾപ്പിച്ചു.
Enti, Mose kaa dwom no mu nsɛm nyinaa kyerɛɛ Israelfoɔ a wɔahyia wɔ hɔ no.

< ആവർത്തനപുസ്തകം 31 >